0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.2K
ഒന്നും ചെയ്യാനില്ല എന്നത് കൊണ്ടും ഊണു കഴിച്ച് ഞാൻ റൂമിൽ പോയി കിടന്ന് സുഖമായി ഉറങ്ങി. പിന്നെ ദേവു വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്, നോക്കുമ്പോൾ അമ്മു എന്റെ അടുത്തായി കിടന്നു നല്ല ഉറക്കമാണ്, ഞാൻ എഴുന്നേറ്റിട്ടും ദേവു കൂറെ നേരം കിടന്ന് വിളിച്ചിട്ടാണ് അമ്മു എഴുന്നേറ്റത്. ഞങ്ങളെ രണ്ടുപേരെയും ഉണർത്തിയ ശേഷം ദേവു മീറ്റിംഗിന് പോയി. ഉറക്കപിച്ച് മാറിയപ്പോൾ നേരെ പോയി ടിവി ഓൺ ചെയ്തു, അമ്മുവും കൂടെ വന്ന് ഇരുന്നു. ചാനൽ മാറ്റി കളിക്കുന്നതിന് ഇടയ്ക്ക് HBO എത്തിയപ്പോൾ അതിൽ ബ്രാഡ്ലി കൂപ്പറുടെ “എ സ്റ്റാർ ഈസ്‌ ബോൺ” തുടങ്ങുന്നു, ഞാൻ ഇതുവരെ ആ പടം കണ്ടിട്ടില്ല, പൊതുവെ ത്രില്ലർ സിനിമകൾ ആണ് ഞാൻ കാണാറ്, അമ്മു നിർബന്ധിച്ചിട്ടാണ് വച്ചതെങ്കിലും പടം കണ്ട് തുടങ്ങിയപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങി, പിന്നെ അതിൽ അങ്ങ് മുഴുകി പോയി എന്ന് പറയാം. മീറ്റിങ് ഒക്കെ കഴിഞ്ഞ് ദേവു തിരിച്ച് വരുമ്പോൾ ഞാനും അമ്മൂസും സിനിമയിൽ മുഴുകി ഇരിക്കുകയായിരുന്നു ദേവു കയറി വന്നത് തന്നെ അമ്മൂനെ ചീത്ത പറഞ്ഞ് കൊണ്ടാണ് “നീ ഇതുവരെ പഠിക്കാൻ പോയില്ലേ അമ്മു” ടിവിയിൽ മുഴുകിയിരുന്ന ഞാനും അമ്മുവും വാതിൽ തുറന്ന് കയറി വന്ന ദേവൂന്റെ ഒച്ച കേട്ട് ഒരുപോലെ ഞെട്ടി പോയി. “ഇപ്പോ പോവാ അമ്മേ...... ഈ സിനിമ ഒന്ന് കഴിയട്ടെ” “സിനിമ ഒക്കെ ഇനിയും വരും, നാളെ ക്ലാസ്സ്‌ ടെസ്റ്റ്‌ അലെ, ബുക്ക്‌ തൊട്ടു നോക്കിട്ടില്ല” ദേവു പിന്നെയും ചീത്ത പറയുന്നുണ്ട്, ഞാൻ പിന്നെ ആ ഭാഗത്തേക്ക് മൈൻഡ് ചെയ്തില്ല,

💬 Comments

View all comments