0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 13.6K
ഞാൻ ടെൻഷൻ അടിച്ചു ഇരിക്കേണ്ടി വരും, ഇതാണ് പ്രശ്നം പറഞ്ഞ് പരിഹരിക്കാൻ പറ്റിയ അവസരം. മുറിയിലേക്ക് കയറുന്നതിന് തൊട്ട് മുന്നെ ഞാൻ ദേവൂനെ പോയി പുറകിൽ നിന്നും പിടിച്ചു നിർത്തി, എന്റെ കരവലയത്തിൽ നിന്നും നിമിഷ നേരംകൊണ്ട് കുതറി മാറിയ ദേവു എന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചിട്ട് മുറിയിൽ കയറി കതകടച്ചു. എല്ലാം ശടപടെ ശടപടേന് ആയിരുന്നു........ ഉഫ്..... ആ വാതിൽ എന്റെ മുനിൽ കൊട്ടി അടഞ്ഞിട്ടും ഞാൻ അങ്ങനെ തന്നെ അവിടെ നിന്നു, ശരിക്കും കിളി പോയെന്ന് തോന്നുന്നു പ്രശ്നം ഗുരുതരം ആണെന്ന് മനസ്സിലായി, ആദ്യമായാണ് ദേവു എന്നെ തല്ലുന്നത് ആലോചിക്കും തോറും ഭ്രാന്ത് പിടിക്കാൻ തുടങ്ങി, ഇനി ഇവിടെ നിന്ന ശരിയാവില്ല
റോഷനെ വിളിച്ചു നോക്കാം, കോളേജ് എങ്കിൽ കോളേജ് എവിടെയെങ്കിലും പോവണം, മുറിയിൽ പോയി ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് സുഹറിതയുടെ രണ്ട് മിസ്സ്‌ കോൾ കിടക്കുന്നത് കണ്ടത്, സമയം നോക്കിയപ്പോൾ ഏകദേശം ഞാൻ ബാത്‌റൂമിൽ ആയിരുന്ന സമയത്താണ് കോൾ വന്നത്. “പ്ലീസ് കോൾ ബാക്ക്” എന്ന് പറഞ്ഞു ഒരു ടെക്സ്റ്റ്‌ മെസ്സേജും അയച്ചിട്ടുണ്ട് കക്ഷി ഓ.... അപ്പൊ ദേവൂന്റെ ഈ പെട്ടെന്നുള്ള ദേഷ്യത്തിന്റെ കാരണം ഇപ്പോ പിടി കിട്ടി, ഇത്തയുടെ കോൾ കണ്ട് കാണണം, അമ്മു പറഞ്ഞത് പോലെ ദേവൂന്റെ ശത്രു ആണല്ലോ സുഹറിത്ത. എന്തായിരിക്കും ഇത്ത രാവിലെ തന്നെ ഇങ്ങനെ വിളിക്കാൻ കാരണം, ഹാ എന്തായാലും അതോണ്ട് എന്റെ കരണം പുകഞ്ഞു കിട്ടി........ ഇത്തയെ ഡയൽ ചെയ്തു, മൂന്നാമത്തെ റിങ്ങിൽ കക്ഷി ഫോൺ എടുത്തു “ഹലോ” “ആ...ഹലോ..... എന്താ ഇത്ത

💬 Comments

View all comments