0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 13.8K
ആയിരിക്കും പ്രധാന കാരണം....... കുറച്ച് നേരം പലതും ചിന്തിച്ച് അങ്ങനെ കിടന്നു, അമ്മു വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോളാണ് ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയത്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഫുഡ്‌ കഴിച്ചത്, ദേവു എന്റെ നേരെ എതിർവശത്തെ കസേരയിൽ ആണ് ഇരിക്കുന്നത്, പുള്ളിക്കാരി പ്ലേറ്റിലേക്ക് നോക്കി തല താഴ്ത്തി ഇരുന്നാണ് കഴിക്കുന്നത്, എന്നെ ഫേസ് ചെയ്യാൻ മടിയുള്ളത് പോലെ തോന്നി, എന്തൊക്കെ വീരവാദം പറഞ്ഞാലും ദേവൂന്റെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്കും ഒരു ചളിപ്പ് തോന്നുന്നുണ്ട്. അന്ന് പിന്നെ ദേവു എനിക്ക് മുഖം തരാതെ ഒഴിഞ്ഞു മാറി കളിച്ചു, ഒരു കണക്കിന് എനിക്കും അതൊരു ആശ്വാസം ആയിരുന്നു, കുറച്ച് നേരം അമ്മുവിന്റെ കൂടെ ബാൽക്കണിയിൽ പോയിരുന്നു സംസാരിച്ച ശേഷം വേഗം മുറിയിലേക്ക് മുങ്ങി, അവളുടെ കൂടെ അധികനേരം ഇരുന്ന് സംസാരിച്ചാൽ ശരിയാവില്ല, പെണ്ണ് കുറെ ചോദ്യങ്ങൾ ചോദിച്ചു കുടുക്കും. തലയ്ക്ക് പറ്റിയ മുറിവിനെ കുറിച്ചൊക്കെ വിശദമായി ചോദിച്ചപ്പോൾ വായിൽ വന്ന കള്ളങ്ങൾ പറഞ്ഞു രക്ഷപെട്ടു, ഹാ ദേവൂന്റെ സന്തതി അലെ, വിത്ത് ഗുണം പത്ത് ഗുണം............. റൂമിൽ വന്നു നോക്കിയപ്പോൾ ഫോണിൽ ഇത്തയുടെ മിസ്സ്‌ കോൾ... തിരിച്ചു വിളിച്ചു പുള്ളിക്കാരിയുടെ നന്ദി പറച്ചിൽ ഒക്കെ കേട്ട് ഫോൺ വെച്ചപോഴെകും നിദ്രാദേവി എന്നെയും കൂട്ടി അവരുടെ മാന്ത്രിക ലോകത്തിലേക്ക് പറന്നു പിറ്റേദിവസം രാവിലെയും അതുപോലെ തന്നെ ദേവു ഒഴിഞ്ഞു മാറി കളിച്ചു, ഞാൻ കുളിച്ച് ഡ്രസ്സ്‌ മാറി വരുമ്പോൾ എനിക്കുള്ള ചായയും ബ്രേക്ക്‌ഫാസ്റ്റും മേശപ്പുറത് മൂടിവെച്ചിട്ടുണ്ട്, പക്ഷെ ദേവൂനെ ആ പരിസരത്തു കണ്ടില്ല, ഫുഡും കഴിച്ച് ഏകദേശം റോഷൻ വരാൻ

💬 Comments

View all comments