Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
ഒക്കെ, അവിടെ നല്ല കിടു ആൺപിള്ളേരെ കണ്ട് വളർന്നത് കൊണ്ട് എന്തായാലും നാട്ടുകാരെ തല്ലും വാങ്ങി കാലും ഒടിഞ്ഞു കിടക്കുന്ന ചേട്ടായിനെ ചേച്ചി മൈൻഡ് ചെയ്യാൻ പോലും സാധ്യതയില്ല”
ഓ എന്നെ തളർത്താൻ കിട്ടുന്ന ഒരവസരവും എന്റെ അനിയത്തി പാഴാകില്ല... എന്റെ അവസ്ഥ... എഴുന്നേറ്റ് നടക്കാൻ പറ്റിയിരുന്നെങ്കിൽ ഇറങ്ങി പോവാമായിരുന്നു, എന്തായാലും ഇവൾ ഇത്രയ്ക്ക് ബിൽഡ് അപ്പ് കൊടുക്കുമ്പോൾ ആ സൊ കോൾഡ് മാലാഖയെ ഒന്ന് കാണണം അല്ലോ
“നിന്റെ ഈ ചേച്ചി ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്”
“അയ്യേ..... ക്ലാസ്സ് ഒന്നും അല്ല.... ഡിഗ്രി കഴിഞ്ഞ് ഇരിക്ക... ചേട്ടായിന്റെ അതെ പ്രായമാണ് പക്ഷെ ഒരു വര്ഷം നേരത്തെ സ്കൂളിൽ ചേർത്തി”
ന്റെമ്മോ ഇവൾ ഈ കുറച്ച് നേരം കൊണ്ട് ഇത്ര വിശദമായി കാര്യങ്ങൾ അറിഞ്ഞോ.... എന്റെ പെങ്ങൾ ഒരു സംഭവം തന്നെ....ഞങ്ങളുടെ ഈ സംസാരം കേട്ടു കൊണ്ടാണ് ദേവു മുറിയിലേക്ക് വന്നത്. അമ്മുവിനെ ചീത്തപറഞ്ഞു കുളിക്കാൻ പറഞ്ഞ് വിട്ട ശേഷം ദേവു എന്റെ മുറി അടിച്ചു വാരാൻ തുടങ്ങി
“കേട്ടോ അമ്മു പറഞ്ഞത്, ഒരു മാലാഖ വന്നിട്ടുണ്ട് വെറുതെ അതിന്റെ പിന്നാലെ നടന്ന് നാണം കെടണ്ട പോലും, അവൾക്ക് അറിയില്ലലോ അവളുടെ ചേട്ടന്റെ മനസ്സ് ഒരു പിശാച് കീഴടക്കി കഴിഞ്ഞെന്ന്.... ലേ ദേവു”
നേരെ നിന്ന് എന്നെ ഒന്ന് രൂക്ഷമായി നോക്കി ചൂലിന്റെ അറ്റത് രണ്ട് തട്ട് കൊടുത്തത് അല്ലാതെ ദേവു ഒന്നും പറഞ്ഞില്ല...
###
ഉച്ചയ്ക്ക് സുഹറിത്ത ഒരു വലിയ പാത്രം നിറച്ച് മട്ടൺ ബിരിയാണിയും കൊണ്ട് വന്നു എന്റെ കൂടെ ഇരുന്ന് തീറ്റിച്ചിട്ട്
💬 Comments
View all comments