0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.2K
ചിറകും ഇല്ല.... “ചേട്ടായി.......” അമ്മുവിന്റെ വിളിയാണ് എന്നെ സ്വ ബോധത്തിലേക്ക് കൊണ്ട് വന്നത്, “ആ.......” “ഹായ് ഞാൻ ചിത്ര...... നിങ്ങളുടെ പുതിയ അയൽവാസി ആണ്” എനിക്ക് നേരെ ആ മാലാഖ കൈ നീട്ടി കൊണ്ട് പറഞ്ഞു “ഹായ്, അഭിരാജ്..... അഭി” ഹസ്തദാനം കൊടുത്തു കൊണ്ട് ഇത് പറയുമ്പോഴും ഞാൻ മറ്റൊരു ലോകത്തു ആയിരുന്നു. കട്ടിലിനടുത് ഒരു കസേര ഇട്ട് ആ മാലാഖ അതിൽ ഇരുന്നു, മറ്റൊന്നും എനിക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല...ആ നീലകണ്ണുകൾ... വൗ......... “എന്താ ചേട്ടായി ഇങ്ങനെ നോക്കുന്നത്... ഞാൻ പറഞ്ഞത് സത്യമല്ലേ” അമ്മുവിന്റെ ശബ്ദം.... “ഏയ്..... അത്രയ്ക്ക് ഒന്നുമില്ല.....” ഞാൻ അമ്മുവിനെ നോക്കി മറുപടി കൊടുത്തു ചിത്ര എന്താണ് സംഭവം എന്ന് മനസിലാവാതെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ട്. “ഏയ്... ഒന്നുമില്ല.... ഇവള് രാവിലെ തന്നെ ഓടി വന്ന് പറഞ്ഞു 2Bയിൽ പുതിയ വന്ന ചേച്ചിയെ കാണാൻ മാലാഖയെ പോലെ ഉണ്ടെന്ന് ഒക്കെ, അത്ര ഒന്നും ഇല്ലാന്ന് പറയായിരുന്നു”
ഞാൻ ചിത്രയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...“അത് വന്നപ്പോഴുള്ള നോട്ടം കണ്ടപ്പോൾ മനസിലായി” അമ്മുവിന്റെ കമന്റ്‌, ഈശ്വരാ..... ഈ കുരിപ്പിനെ ഒന്ന് പിടിച്ചുകൊണ്ട് പോവാൻ ഇവിടെ ആരും ഇലെ.. അമ്മുവിന്റെ കമന്റ്‌ കേട്ട് അവളും ചിരി തുടങ്ങി...“ഓ... ഞാൻ ആരാ പരിചയം ഇല്ലാത്ത ആളെന്ന് നോക്കിയതാണ്”“ഹഹ.... അല്ല എന്ത് പറ്റി ഹീറോ കാലിന്...” ചിത്രയുടെ ചോദ്യം.... “ഓ.... അത്.... അതു പിന്നെ ചെറുതായി ഒന്ന് വീണതാണ്” “ഹഹഹ........” ഞാൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ അമ്മുവും ചിത്രയും മരണ ചിരി..... “അമ്മു എല്ലാം എന്നോട് പറഞ്ഞു...ഹഹ”

💬 Comments

View all comments