0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.1K
വന്നത്. വൈകീട്ട് കുടിക്കാനുള്ള മരുന്നും എടുത്തു തന്നിട്ട് ദേവു തിരിച്ച് നടക്കാൻ തുടങ്ങി... “ദേവു........കുറച്ചു നേരം എന്റെ കൂടെ ഇരിക്കുമോ..... പ്ലീസ്.... “ തിരിച്ച് നടക്കാൻ പോയ ദേവൂന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞപ്പോൾ ഒരു നിമിഷം എന്നെ ഒന്ന് നോക്കിയ ശേഷം ദേവു കട്ടിലിൽ എന്റെ അടുത്ത് ഇരുന്നു. “എന്താടാ.....” “അത്...... ദേവു....... ദേവൂന് എന്നോട് ദേഷ്യം ഉണ്ടോ??” “അങ്ങനെ ഒക്കെ ചോദിച്ച...... ചെറിയ ദേഷ്യം ഇല്ലാന്ന് പറയാൻ പറ്റില്ല...... വെറുതെ ആവശ്യമില്ലാത്ത പ്രശ്നത്തിൽ പോയി തലയിട്ട് ഇങ്ങനെ ഒക്കെ വാങ്ങി കൂട്ടിയ പിന്നെ ദേഷ്യം പിടിക്കില്ലേ”
“ഓ.....അത് അവരു എന്നെ അത്രയും വിശ്വസിച്ച് ഒരു കാര്യം പറഞ്ഞപ്പോൾ എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാൻ ചെയ്യണ്ടേ ദേവു......” “ആ സഹായിച്ചതിന്റെ ആണല്ലോ ഈ കിട്ടിയത്” “എന്നാലും ആ കുടുംബം ഇപ്പോഴും തകരാതെ നിൽക്കുന്നില്ലേ.... അതിൽ പരം എന്ത് വേണം” “അതൊക്കെ നല്ലത് തന്നെ ആണ്, പക്ഷെ ഞങ്ങക്ക് രണ്ടാകും നീ മാത്രേ ഉള്ളു, അതെന്താ നീ ഓർക്കാത്തത്” “ഇനി ഞാൻ ഒരു പ്രശ്നത്തിനും പോവില്ല, എന്റെ ദേവൂസ് ആണ് സത്യം” എന്റെ അടുത്ത് കട്ടിലിൽ ഇരുന്ന ദേവൂന്റെ തലയിൽ തൊട്ട് ഞാൻ സത്യം ചെയ്തു “ഓ..... ഇങ്ങനെ പോയ ഈ എടുത്ത് എന്റെ തല പൊട്ടി തെറിക്കും” “ഇല്ല ദേവു..... ഇത് ശരിക്കും സത്യം” “ശെരി ശരി......” അതും പറഞ്ഞു ദേവു പോവാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു “കുറച്ച് നേരം കൂടി ഇരിക്ക് ദേവു” “രാത്രി എന്തെങ്കിലും കഴിക്കണ്ടേ.....” തിരിച്ച് കട്ടിലിൽ ഇരുന്നു

💬 Comments

View all comments