Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
എനിക്ക് ഒറ്റ കാര്യം അറിഞ്ഞ മതി, ദേവൂന് അയാളെ ഇഷ്ടമാണോ”
വാതിലിന് മുനിൽ എന്നെ തന്നെ നോക്കി കൊണ്ട് നിന്ന ദേവൂനോട് ഞാൻ ചോദിച്ചപ്പോൾ അല്ലെന്ന രീതിയിൽ ദേവു തല കുലുക്കിഎന്റെ പൊന്നു സാറേ...... ആ നിമിഷം കാല് ഒടിഞ്ഞു കിടക്കുകയായി പോയി ഇല്ലെങ്കിൽ ദേവൂനെ ഞാൻ ഒന്ന് സിനിമയിൽ ഒക്കെ കാണുന്ന പോലെ എടുത്ത് കറക്കിയേനെ“എന്ന ഇനി പുള്ളി ശല്യം ചെയ്യാൻ വന്ന ഞാൻ എൻഗേജ്ഡ് ആണെന്ന് പറഞ്ഞ മതി.... ചെക്കൻ കാല് ഒടിഞ്ഞു കിടക്കാ അല്ലെങ്കിൽ ഒന്ന് വന്നു കണ്ടേനെ ന്ന് പറഞ്ഞോ”
ദേവു ഒന്നും മിണ്ടാതെ പോയി, പക്ഷെ ആ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞില്ലേ..... ഹാ എന്തായാലും രമേശ് സാറിന്റെ കാര്യം ആലോചിച്ചു ഇനി ടെൻഷൻ വേണ്ട
പിന്നെ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഇഷ്ടമല്ലെന്ന് ദേവു ഒരു വാക്ക് പറഞ്ഞില്ല, ഇത് ശരിയാവില്ല നടക്കില്ല എന്നൊക്കെ ആണ് പറഞ്ഞത്, മൊത്തത്തിൽ കാര്യങ്ങൾ പോസിറ്റീവ് ആയി വരുന്നുണ്ട്, പക്ഷെ ഉള്ളിൽ ഉണ്ടെങ്കിലും ആ ഇഷ്ടം തുറന്ന് പറയിപ്പിക്കുക അത്ര എളുപ്പമുള്ള പണിയല്ല.
ദേവു പോയി കഴിഞ്ഞ് ഞാൻ വീണ്ടും ഫോണിൽ തോണ്ടി ഇരുന്നു, ഹോ..... ഒരു മാസമെങ്കിലും ഈ കിടപ്പ് കിടക്കേണ്ട വരും, ഇത് ഒരു ദിവസം പോലും എന്നെ കൊണ്ട് ഇങ്ങനെ കിടക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ( കൃത്യം ഒരു വർഷം കഴിഞ്ഞ് കൊറോണ എന്ന് പറഞ്ഞ ഒരു വൈറസ് വരുമെന്നും മാസങ്ങൾ വീട്ടിൽ അനങ്ങാൻ കഴിയാതെ ഇരിക്കേണ്ട വരുമെന്നും അന്ന് എനിക്ക് അറിയില്ലലോ).
അമ്മു ഉറങ്ങി എഴുന്നേറ്റ് വന്ന ശേഷം
💬 Comments
View all comments