0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.1K
ട്ടാ” രാവിലത്തെ കക്കൂസിൽ പോക്കും പരിപാടികളും വളരെ കഷ്ടപ്പാടായിരുന്നു, ഇതിനോട് പൊരുത്ത പെടാൻ സമയം എടുക്കും. “ദേവു എനിക്ക് ഒരു ഉമ്മ തരുമോ” എല്ലാം കഴിഞ്ഞ് എന്നെ കട്ടിലിൽ പ്രതിഷ്ഠിക്കുമ്പോൾ ദേവൂനോട് ഞാൻ ചോദിച്ചു “അയ്യടാ..... പോയി നിന്റെ മറ്റവളോട് പറ” “മറ്റവളോട് തന്നെ ആണ് ചോദിച്ചത്” ഞാൻ മെല്ലെ ദേവു കേൾക്കാതെ പറഞ്ഞു “എന്തെങ്കിലും പറഞ്ഞോ...”
“ഹാ..... എല്ലാം മനസിലായി എന്ന് പറയുകയായിരുന്നു” “എന്ത് മനസിലായിന്ന്??” ദേവു സംശയ രൂപത്തിൽ എന്നെ നോക്കി.... “അല്ല.... ദേവൂനും എന്നെ ഇഷ്ടം ആണെന്ന് മനസിലായി” “എങ്ങനെ??” “ഓ...അപ്പൊ സമ്മതിച്ചു ലേ....” “പോ അവിടുന്ന്.......” മുഖം ചുളിച്ച് തിരഞ്ഞു നടക്കാൻ ശ്രമിച്ച ദേവൂനെ ഞാൻ കയ്യിൽ പിടിച്ച് നിർത്തി “അങ്ങനെ അങ്ങ് പോവല്ലേ.... ഞാൻ പറയട്ടെ...... സാധാരണ പണ്ട് ഞാൻ വെറുതെ ക്ഷീണമായിട്ട് കിടക്കുമ്പോൾ വരെ ദേവു വന്ന് ഉമ്മ തരാറുണ്ട്.... അത് പോലെ ഒരു ഉമ്മയാണ് ഞാൻ ചോദിച്ചത്, ദേവൂന് എന്നോട് വേറെ ചിന്ത വന്നത് കൊണ്ടാണ് ഞാൻ ഇപ്പൊ ഒരു ഉമ്മ ചോദിച്ചത് മറ്റേ രീതിയിൽ കണ്ടത്.... ഹ....ഹ...........” ഞാൻ അതും പറഞ്ഞ് കളിയാക്കി ചിരിക്കാൻ തുടങ്ങിയതും ദേവൂന്റെ മുഖം ചുവന്ന് തുടുക്കുന്നത് ഞാൻ കണ്ടു, ഈ അവസ്ഥയിൽ കിടക്കുന്നത് കൊണ്ട് എന്തായാലും അടി കിട്ടില്ല എന്ന ധൈര്യത്തിൽ ഞാൻ ചിരി തുടർന്നു. പെട്ടെന്ന് കട്ടിലിൽ ചാരിയിരുന്ന എനിക്ക് നേരെ കുനിഞ്ഞിട്ട് ദേവു എന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം തന്നു, ഒരു നിമിഷം പോലും ദൈർഘ്യം ഇല്ലാത്ത ഒരു ചുംബനം “ഇല്ല ദേവു..... ഇത് പണ്ട്

💬 Comments

View all comments