0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

Author : Hyder Marakkar Read All Parts 4458
ഏറ്റെടുക്കുക ആയിരുന്നു. ഒട്ടുമിക്ക ആൺകുട്ടികളെപ്പോലെ ഞാനും
അമ്മയും ആയിട്ടായിരുന്നു കൂടുതൽ അടുപ്പം. അമ്മ കൂടെ ഇല്ല എന്ന് എനിക്ക് തോന്നാതിരിക്കാൻ അമ്മ എന്നോട് എങ്ങനെ ആയിരുന്നോ അത് പോലെ ഒക്കെ ചെയ്യാൻ ദേവു ശ്രമിച്ചിരുന്നു, അത്രത്തോളം എന്നെ സ്നേഹിക്കുന്ന ദേവൂന്റെ ശരീരം ഞാൻ മറ്റൊരു രീതിയിൽ കണ്ടു എന്ന തോന്നൽ ഹൃദയത്തിൽ ആഴമുള്ള മുറിവ് വരുത്തി. ഇപ്പോൾ തലവേദനയേക്കാൾ മനസ്സിൽ തട്ടിയ വേദനയാണ് എന്നെ അസ്വസ്ഥൻ ആക്കിയത്. അന്നത്തെ ദിവസം പിന്നെ ഞാൻ ആ കട്ടിലിൽ തന്നെ കഴിച്ച് കൂടി, രാത്രിയത്തെ ഭക്ഷണം പോലും ദേവു മുറിയിൽ കൊണ്ടു തന്നു. ഒരു കണക്കിന് ഇന്ന് തലവേദന വന്നത് നന്നായി, അല്ലെങ്കിൽ രാവിലത്തെ വിഷാദ ഭാവത്തിന്ടെ കാരണം കുത്തി കുത്തി ചോദിച്ചറിയാൻ ശ്രമിച്ചെന്നെ ദേവു. കുറെ തിരിഞ്ഞും മറിഞ്ഞും കളിച്ചിട്ടാണ് ഉറക്കം വന്നത്. ഞാൻ എഴുന്നേറ്റ് ഫോൺ നോക്കിയപ്പോൾ സമയം ഏഴ് മണി, ഓ അപ്പൊ രാവിലെ ആയി. നേരെ പല്ല് തേച്ച് മുഖവും കഴുകി ചെല്ലുമ്പോൾ അമ്മു ഇരുന്ന് ബ്രേക്ക്‌ഫാസ്റ്റ് തട്ടുന്നുണ്ട്. ഒച്ച കേട്ടാൽ അറിയാം ദേവു അടുക്കളയിൽ നല്ല തിരക്കിട്ട പണിയിൽ ആണെന്ന്. “ഗുഡ് മോർണിംഗ് അമ്മൂസ്” ഞാൻ അമ്മു ഇരിക്കുന്നതിന്ടെ തൊട്ട് അടുത്ത കസേരയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു “ആ എഴുന്നേറ്റോ തലവേദനക്കാരൻ ഗുഡ് മോർണിംഗ്” “പോടീ പോടീ.... “എന്റെ ഈശ്വരാ ഈ തലയ്ക്കുള്ളിൽ ഒന്നും ഇല്ലാത്ത ആളുകൾക്ക് ഒക്കെ എങ്ങനെ ആണ് തലവേദന വരുന്നേ...” അമ്മു ആരോടെന്നില്ലാതെ പറഞ്ഞ് ചിരിക്കാൻ തുടങ്ങി. “ഡീ...........” ഞാൻ അവളുടെ ചെവി പിടിച്ച് തിരിച്ചു “ഹാ..... വിട് ചേട്ടായി.....വേദനിക്കുന്നു” “വേദനിക്കാൻ ആണെലോ പിടിക്കുന്നത്” “പോടാ ചീള് ചെക്കാ” ഞാൻ ചെവിയിലെ പിടി വിട്ടതും കസേരയിൽ നിന്ന് എഴുന്നേറ്റ് മേശയുടെ അപ്പുറം പോയി നിന്നിട്ട് ആണ് ഈ ഡയലോഗ്. “ഇവിടെ ഇരുന്ന് മുഴുവൻ കഴിച്ചോ മോളെ.... അല്ലെങ്കിൽ ദേവുന്ടെ കയ്യിന്ന് വെറുതെ കിട്ടും”
“അയ്യോ.... സീൻ ആണ്, ഇന്ന് രാവിലെ തൊട്ട് കലിപ്പ് മോഡ് ഓൺ ആണ്, വെറുതെ പാര ഒന്നും വെക്കരുതേ ചേട്ടായി” “ഇല്ല...... മോള് വന്നു ഇരുന്ന്

💬 Comments

View all comments