Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]
പക്ഷെ അതിന് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല താനും, എന്തായാലും സുന്ദരി ആയൊരു സ്ത്രീക്ക് മറ്റൊരു സുന്ദരിയോട് ഉള്ള അസൂയ അല്ല അത്,
ഹാ യെന്തരോ യേന്ദോ... ഞാൻ എന്തിനാ വെറുതെ ആവശ്യം ഇല്ലാത്ത കാര്യത്തെ കുറിച്ച് ചിന്തിച്ച് സമയം കളയുന്നത് ലേ..
അന്ന് ശനിയാഴ്ച ആയത് കൊണ്ട് പിന്നെ ദേവു വന്നതിന് ശേഷം ഞങ്ങൾ മൂന്ന് പേരും കൂടി ഇരുന്ന് കാരംസ് കളിയും ടിവി കാണലും ഒക്കെ ആയി രാത്രി കിടക്കാൻ മുറിയിലോട്ട് പോകുന്നത് വരെ നല്ല രസമായിരുന്നു, അത് ഒരു പതിവാണ്, ശനിയാഴ്ച ദേവു അമ്മൂന് വിശ്രമം അനുവദിച്ച ദിവസം ആണ്, അന്ന് രാത്രി നോ പഠിത്തം. അങ്ങനെ ഉള്ള എല്ലാ ശനിയാഴ്ചകളും ഞങ്ങൾ ഇങ്ങനെ ഒരുമിച്ച് ചിലവഴിക്കാറുണ്ട്
അതൊരു പ്രത്യേക സുഖം തന്നെ ആണ്, ആ ആഴ്ചയിലെ മുഴുവൻ ക്ഷീണവും മാറ്റാൻ ആ ഒരു ദിവസം മതി.
എല്ലാം കഴിഞ്ഞ് കിടക്കാൻ റൂമിൽ പോയി ഫോൺ എടുത്ത് നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു അറിയാത്ത നമ്പറിൽ നിന്നും ‘ഹായ്’ എന്ന ഒരു മെസ്സേജ് വന്ന് കിടപ്പുണ്ട്. ഡിപി നോക്കിയപ്പോൾ സുഹറ ഇത്തയും മൂത്ത മകൾ അഫ്‌സാനയും കൂടി എടുത്ത ഒരു സെൽഫി, ഉമ്മയെ പോലെ തന്നെ മോളും ഒരു കൊച്ച് സുന്ദരി തന്നെ.
ഞാൻ തിരിച്ചും ഒരു ഹായ് അയച്ചു, അവർ ഓൺലൈൻ ഉണ്ടായത് കൊണ്ട് പെട്ടന്ന് തന്നെ മറുപടി കിട്ടി,
“മനസ്സിലായോ??”
“ഓ സുഹറത്ത അലെ”
അങ്ങനെ ചാറ്റ് ചെയ്യാൻ തുടങ്ങി, അത് ഒരു അര മണിക്കൂറോളം നീണ്ടു നിന്നു.
(പറയത്തക്ക ഒന്നും ആ ചാറ്റിൽ ഇല്ലാത്തത് കൊണ്ട് വിശദീകരിക്കുന്നില്ല)
എന്റെ കോളേജിനെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ഒക്കെ ആണ് കൂടുതലും സംസാരിച്ചത്, പിന്നെ കുറച്ച് വീട് കാര്യങ്ങളും. അവരുടെ കെട്ടിയോൻ അഷറഫ് ഇക്ക ഗൾഫിൽ ആണ്, ഞങ്ങൾ ഇവിടെ താമസം ആക്കി രണ്ടര വർഷത്തിനിടെ രണ്ട് വട്ടം ആണ് പുള്ളി നാട്ടിൽ വന്നത്.
ഇവിടെ സുഹറത്തയും, അഫ്‌സാനയും, ഇത്തയുടെ രണ്ടാമത്തെ സന്തതി ആസിഫും പിന്നെ അഷറഫ് ഇക്കയുടെ ഉമ്മയും ആണ് താമസം.
💬 Comments
View all comments