Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
ഒക്കെ തോന്നുന്നുണ്ട്”
“ഇത്ത ഇനി ഒന്നു കൊണ്ടും പേടിക്കണ്ട... അവനെ നമ്മക്ക് ഒതുക്കാ..... ഇനി അവൻ വിളിക്കുമ്പോൾ വിളിക്കുന്ന സ്ഥലത്ത് ഇത്തയ്ക്കു പോവണ്ട വരില്ല..... അഞ്ചിന്റെ പൈസ ഇനി കൊടുക്കുകയും വേണ്ടാ...... ഇത് ഈ അഭി തരുന്ന വാക്കാണ്”
മറുവശത്തു വീണ്ടും കരച്ചിൽ
“പക്ഷെ ഇത്ത എനിക്ക് ഒരു വാക്ക് തരണം...”
“എന്താ...”
“ഇനി ഇങ്ങനെ കരയാൻ പാടില്ല....... എനിക്ക് മനസ്സിലാവും ഇത്ത അനുഭവിക്കുന്ന ടെൻഷൻ, പക്ഷെ എന്നെ വിശ്വാസിക്ക്, ഇനി ഒരു പ്രശ്നം വരാതെ ഞാൻ ഇത് തീർത്തു തരാം”
എന്തു കണ്ടിട്ടാണ് ഞാൻ ഈ വാക്കൊക്കെ കൊടുക്കുന്നത്, ആർക്കറിയാം....... എന്റെ ഉള്ളിൽ നിന്ന് ആരോ പറയിപ്പിച്ചത് പോലെ തോന്നി.....
“ഇല്ല..... ഞാൻ ഇനി കരയില്ല... എനിക്ക് അഭിനെ വിശ്വാസമാണ്”
കരച്ചിൽ നിർത്തി ഇത്ത പറഞ്ഞു...
“ഹഹാ.......ഗുഡ് ഗേൾ.....”
“രണ്ട് വർഷമായി കാണാൻ തുടങ്ങിയിട്ട്, പക്ഷെ സംസാരിക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയിട്ടെ ഉള്ളു....... അങ്ങനെ ഉള്ള നിന്നോട് ഞാൻ വേറെ ആരോടും പറയാത്ത ഈ രഹസ്യം പറയാൻ കാരണം എന്താണെന്ന് വിചാരിച്ചോ”
“സത്യം പറയാലോ ഇന്നലെ രാത്രി മുഴുവൻ അത് ആലോചിച്ചു ഇരിക്കുകയായിരുന്നു, എന്താ ഇത്ത കാരണം”
“അത്.... ഞാൻ ഇങ്ങനെ ഒരു പ്രശ്നത്തിൽ കുടുങ്ങിയപ്പോൾ ആണ് എല്ലാം തുറന്ന് സംസാരിക്കാൻ പറ്റിയ ഒരു സുഹൃത്ത് പോലും എനിക്ക് ഇപ്പോ ഇല്ല എന്ന് ഞാൻ മനസിലാക്കിയത്.... പിന്നെ നിന്നെ അന്ന് കണ്ടപ്പോൾ,..... അന്ന് നമ്മൾ ബസ് ഇറങ്ങി സംസാരിച്ച് വന്നില്ലേ, അന്ന് ഞാൻ വളരെ തളർന്നു ഇരിക്കുകയായിരുന്നു, പക്ഷെ നിന്നോട് കുറച്ച് നേരം സംസാരിച്ചപ്പോൾ വല്ലാത്ത ആശ്വാസം തോന്നി, അതാ ഞാൻ നിന്റെ നമ്പർ വാങ്ങിയത്, പിന്നെ എനിക്ക് നിന്നോട് ഈ കാര്യം പറയണോ വേണ്ടേ എന്ന് സംശയത്തിൽ ആയിരുന്നു, അവസാനം നീ ആ കല്യാണത്തിന് ശേഷം പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എല്ലാം നിന്നോട് തുറന്നു പറയാമെന്നു തോന്നി..... അതാണ് ..... .”
“മ്മ്......അപ്പൊ എല്ലാം തുറന്ന് പറയാൻ പറ്റിയ നല്ലൊരു സുഹൃത്തായിട്ടാണ് എന്നെ കണ്ടതല്ലേ...... താങ്ക്യൂ ഇത്ത..... എനിക്കും അങ്ങനെ അധികം സുഹൃത്തുക്കൾ
💬 Comments
View all comments