0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 6303
ബെൽ അടിക്കുമ്പോഴും എന്ത് കള്ളം പറയണമെന്ന് ചിന്തിക്കുകയായിരുന്നു “അയ്യോ........ ചേട്ടായി ഇത് എന്ത് പറ്റി....... എങ്ങനെ നെറ്റി മുറിഞ്ഞത്” വാതിൽ തുറന്ന പാടേ തലയിൽ കെട്ടുമായി നില്കുന്നത് കണ്ട് അമ്മുവിന്റെ വിഷമത്തോടെയുള്ള ചോദ്യം ചെയ്യൽ.... അത് അങ്ങനെ ആണ്, എത്ര അടികൂടിയാലും എനിക്ക് എന്തെങ്കിലും ചെറുത് സംഭവിച്ച കൂടെ പെണ്ണിന് സഹിക്കില്ല.... “അത് കോളേജിന് ഫുട്ബോൾ കളിച്ചപ്പോൾ ഒന്ന് വീണു” “ഓ...... പോത്ത് പോലെ വളർന്നിട്ടും ഒരു കാര്യം ഇല്ല, എന്താ ചെയ്യാ.... കൊച്ചു കുട്ടി ആണെന്ന വിചാരം, ഏട്ടനായി പോയി അനിയൻ ആയിരുന്നെങ്കിൽ രണ്ടു തല്ല് കൊടുക്കായിരുന്നു...... ഹൌ..... കോലം നോക്ക്” പെണ്ണ് പിന്നെയും എന്തൊക്കയോ പറയുന്നുണ്ട്, ഞാൻ അധികം ശ്രദ്ധിക്കാതെ എന്റെ ബെഡ്റൂമിലേക്ക് കയറി. വരുന്ന വഴിക്ക് ദേവൂന്റെ മുഖം ഞാൻ ഒരു നോക്ക് കണ്ടു, എന്നെ നോക്കുന്നുണ്ടെങ്കിലും ഒന്നും പറഞ്ഞില്ല. ഇങ്ങനെ കയറി വന്നിട്ടും എന്ത് പറ്റി എന്നുപോലും ചോദിച്ചില്ല, ദേവു എന്താണ് ഇങ്ങനെ..... ഇനി ഇപ്പൊ ശത്രുവിനെ മിത്രമാക്കിയ എന്നെയും ശത്രുവായി കണ്ട് കാണുമോ....ആ...... ശരീരം അത്യാവശ്യം അനങ്ങിയതു കൊണ്ട് നല്ല ക്ഷീണം തോന്നി, വേഗം മേല് കഴുകി വന്ന ശേഷം വെറുതെ കട്ടിലിൽ കയറിക്കിടന്നു. കുറച്ച് കഴിഞ്ഞ് ഒരു കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അതാ ദേവു വാതിലിന് മുനിൽ നില്കുന്നു, ഞാൻ മൈൻഡ് ചെയ്യാതെ തിരിഞ്ഞു കിടന്നു, വേണെങ്കിൽ ഇങ്ങോട്ട് വന്നു മിണ്ടട്ടെ, ഞാൻ ഒരു തെറ്റും ചെയ്തില്ലലോ, ദേവു മേലെ വന്ന് കട്ടിലിൽ എന്റെ അടുത്ത് ഇരുന്നു, ഞാൻ തിരിഞ്ഞ് നോക്കാൻ നിന്നില്ല.. മേലെ എന്റെ കയ്യിൽ തോണ്ടി നോക്കി, ങേഹേ..... അത്ര പെട്ടെന്ന് എന്നെ സോപ്പിട്ടു വീഴ്ത്താന് വിചാരിക്കണ്ട മോളെ.... “ഡാ.... അഭി.......” ഇല്ല ഞാൻ മിണ്ടിയില്ല, അങ്ങനെ തന്നെ കിടന്നു... “ഡാ..... മതി നിന്റെ പോസ്....... ഇങ്ങോട്ട് നോക്ക്... ഇതെങ്ങനെ പറ്റി, കള്ളും കുടിച്ച് എവിടെയെങ്കിലും പോയി വീണോ??” ആ ചോദ്യം കേട്ട് ശരിക്കും കിളിപോയി, പക്ഷെ ഞാൻ തിരിഞ്ഞു നോക്കാൻ നിന്നില്ല, അങ്ങനെ തന്നെ കിടന്നു.
“ഡാ... ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടെന്ന് അറിയാ.... ഇന്നലെ രാവിലെ നിന്നെ പെട്ടെന്ന് തല്ലി പോയതിൽ എനിക്ക് വിഷമം തോന്നി, പക്ഷെ രാത്രി നീ കയറി വന്ന കോലം കണ്ടപ്പോൾ ഒന്നുകൂടി തരാൻ ആണ് തോന്നിയത്, കള്ളും കുടിച്ച്... ഛെ.........” ഈശ്വരാ..... ഇത് എന്റെ അടുത്തേക്ക് ഇന്നലെ വന്നിട്ടു പോലും

💬 Comments

View all comments