Chapter Title : Cheriyammma
സ്നേഹലാളനകളായിട്ടു മാത്രമെ ഞാൻ കണ്ടിരുന്നുള്ളൂ. കാരണം എന്റെ അമ്മ എന്നെ ലാളിക്കാറോ, അമിതമായ സ്നേഹ പ്രകടനങ്ങൾ കാണിക്കാറോ ഇല്ലായിരുന്നു. അതിനൊക്കെ ഉള്ള സമയം അമ്മക്കു കിട്ടിയിരുന്നില്ല എന്നതാണു സത്യം. അമ്മയ്ക്ക് ജോലി ഒഴിഞ്ഞ സമയം ഇല്ലെന്നു തന്നെ പറയാം. എപ്പോഴും വീട്ടുകാര്യങ്ങളും, പാടത്തും തൊടിയിലെയും ഒക്കെയുള്ള ജോലിക്കാരുടെ മേൽനോട്ടവും അവിടെ നിന്നും കിട്ടുന്ന കാർഷിക വിഭവങ്ങളുടെ വരവു ചിലവുകളുമൊക്കെ നോക്കി നടത്തിയിരുന്നത് അമ്മയായിരുന്നു. അതൊക്കെ കഴിഞ്ഞ് ഉറങ്ങാനുള്ള സമയം തന്നെ കിട്ടില്ല. അപ്പോ പിന്നെ മക്കളെ ലാളിക്കാൻ എവിടെന്നു സമയം കിട്ടാനാ? വല്ലപ്പൊഴും ഒക്കെ അച്ചനെയും ലാളിക്കേണ്ട അമ്മയിൽ നിന്നും പിശുക്കി കിട്ടിയിരുന്ന സ്നേഹലാളനകൾ ചെറിയമ്മയിൽ നിന്നും വാരിക്കോരി ലഭിക്കുമ്പോ ൾ, ഞാൻ അതിൽ സ്വയം മറന്നു എന്ന് തന്നെ പറയാം.
അതിനിടയ്ക്കാണ് ചെറിയപ്പന് അത്യാവശ്യമായി തമിഴ്നാട്ടിൽ പോകേണ്ടതായി വന്നത്. ചെറിയപ്പൻ രാവിലത്തെ ട്രയിനിനു തന്നെ യാത്രയായി. ഞാൻ സ്ക്കൂൾ വിട്ടുവന്നപ്പോൾ ചെറിയമ്മ പറഞ്ഞു. കൂട്ടാ, ചെറിയപ്പൻ അത്യാവശ്യമായി തമിഴ്നാട്ടിൽ പോയിരിക്കുവാ, ഇനി ഒരാഴ്ച കഴിഞ്ഞേ മടങ്ങി വരു. അതുവരെ എന്റെ കൂട്ടനാണു ചെറിയമ്മക്ക് കൂട്ടു കിടക്കുക. എനിക്കത്തിൽ പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല. രാത്രിയായി. പഠിത്തവും ഭക്ഷണവും ഒക്കെ കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു..മോൻ ചെറിയപ്പൻ വരും വരെ, ചെറിയമ്മേടെ കൂടെ കിടന്നോ , വലിയമ്മക്കു കൂട്ടു കിടക്കാൻ പോകും പോലെ തന്നെ എന്റെ പുതപ്പും തൂക്കി ഞാൻ ചെറിയമ്മയുടെ റൂമിലെത്തി. ആ റൂമിലാകെ ഒരു പ്രത്യേക സുഗന്ധം നിറഞ്ഞു നിന്നിരുന്നു. ചന്ദനത്തിന്റെയും കാച്ചിയ എണ്ണയുടെയും മറ്റും ചേർന്ന ഇതുവരെ അനുഭവിക്കാത്ത സുഗന്ധപൂരിതമായ ഒരു മണം.വലിയമ്മയുടെ മുറിയിൽ ആണെങ്കിൽ
💬 Comments
View all comments