0%

Chapter Title : ചേട്ടത്തിയുടെ ചിന്നൻ 1 [Arun]

Author : Arun Read All Parts 335.7K

പെണ്ണു കാണാൻ ചെല്ലുമ്പോൾ ദീപുവിന് ഒറ്റ ഡിമാൻ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, തൻ്റെ സുഖമില്ലാത്ത അനുജനെ കൂടി പൊന്നുപോലെ നോക്കുന്ന ഒരു പെൺ കുട്ടിയാവണം എന്ന്. ഈ കാരണത്താൽ തന്നെ ദീപുവിൻ്റെ ഒത്തിരി പെണ്ണു കാണലുകൾ പരാജയമായിപ്പോയി. എന്നാൽ അതിലൊന്നും ദീപുവിന് നിരാശ ഇല്ലായിരുന്നു, കാരണം അവനിന്ന് ജീവിതത്തിൽ സ്വന്തമെന്നു പറയാൻ അവൻ്റെ സുഖമില്ലാത്തചിന്നൻ എന്നു വിളിക്കുന്ന അനുജൻ മാത്രമാണ് ഉള്ളത്. ചിന്നൻ്റെ പ്രസവത്തോടെ അമ്മയും, കഴിഞ്ഞ രണ്ടു വർഷം മുമ്പ് അച്ഛനും മരിച്ചു, ഇപ്പോ ആ വീട്ടിൽ ചിന്നനും, ദീപുവും മാത്രം. അടുത്തു വീടുകളിൽ ബന്ധുക്കളൊക്കെ താമസമുണ്ടങ്കിലും എല്ലാപേരും സ്വന്തം കാര്യം നോക്കുന്നവരായിരുന്നു, എന്നാൽ ആകെ ഒരു സഹായം എന്നു പറയാൻ അമ്മയുടെ മൂത്ത ചേച്ചിയുടെ മകൾ ബിന്ദു മാത്രമാ. (ദീപുവുവിനും ചിന്നനും മുറ സഹോദരി ) ദീപു US ആസ്ഥാനമായിട്ടുള്ള ഒരു IT കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അനുജൻ്റെ വയ്യായ്ക കാരണം കൂടുതലും വർക്കറ്റ് ഹോം ആയിരിക്കും, ഇടയ്ക്ക് ഓഫീസിലോ, പുറത്തേയ്ക്കോ പോകേണ്ടി വന്നാൽ ആ സമയം ബിന്ദുവാണ് ചിന്നനെ നോക്കുന്നത്. അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയി, ദീപു അശ്വതി എന്നു പേരുള്ള ഒരു പെണ്ണിനെ കാണാനായി പോയി. ഒറ്റ നോട്ടത്തിൽ തന്നെ ദീപുവിന് അശ്വതിയെ ഇഷ്ടമായി, എന്നാൽ അനുജൻ്റെ കാര്യം പറയുമ്പോൾ എന്താകും എന്ന വേവലാതിയായിരുന്നു ദീപുവിന്. ഡിഗ്രി വരെ വിദ്യാഭ്യാസവും എന്നാൽ തുടർന്നു പഠിക്കാനുള്ള സാമ്പത്തിക കുറവുകൊണ്ട് വിദ്യഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന ആളാണ് അശ്വതി. ചായ കുടിയൊക്കെ കഴിഞ്ഞ് ദീപു അശ്വതിയോട് കാര്യങ്ങൾ പറഞ്ഞു. ചിന്നനിപ്പോൾ എത്ര വയസ്സായി, അവനെന്താ അസുഖം

💬 Comments

View all comments