ചില സുഖങ്ങൾ [Vinu]
📝 Ongoing
👁 123895 views ❤ 174 likes 💬 10 comments
ചില സുഖങ്ങൾ
Chila Sukhangl | Author : Vinu
ജീവിതത്തിലെ ചില സത്യമായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തോന്നി. അല്പം എരിവും പുളിയും ചേർത്തു ഞാൻ ഇവിടെ കുറിക്കുന്നു.
റെയിൽവേ സ്റ്റേഷനിൽ വന്നിട്ട് തന്നെ ഒരു മണിക്കൂർ ആയി. ഇത് വരെ വണ്ടി വന്നിട്ടില്ല. ഇനിയും ലേറ്റ് ആവും എന്നാണ് പറയുന്നത്. കല്യാണം കഴിഞ്ഞു ഇവിടെ വന്ന ശേഷം ആദ്യം ആയാണ് നാട്ടിലേക്ക് പോകുന്നത്. ഓഹ്.. ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ.
ഞാൻ വിനു. എന്റെ കൂടെയുള്ളത് എന്റെ ഭാര്യ രമ്യ. ഞങ്ങൾ ലഖ്‌നൗവിലാണ്. എനിക്ക് അവിടെയാണ് ജോലി. കല്യാണം കഴിഞ്ഞു അവളെ ഇങ്ങു കൊണ്ട് വന്നു. 6 മാസം ആയി കല്യാണം കഴിഞ്ഞിട്ട്.
അവൾക്ക് മലയാളം അല്ലാതെ മറ്റു ഭാഷകൾ ഒന്നും അറിയില്ല. ഞാൻ ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അവൾ അത്ഭുതത്തോടെ നോക്കി നിന്നു.
നല്ല തിരക്കുണ്ട്.മിക്കവരും പട്ടാളക്കാർ ആണ്. വണ്ടി വരുന്നതിന്റെ അറിയിപ്പ് കിട്ടിയതോടെ തിരക്ക് വല്ലാതെ കൂടി. ഞാൻ അല്പം മാറി നിന്നു. കാരണം വണ്ടിക്കിവിടെ അര മണിക്കൂർ സ്റ്റോപ്പ് ഉണ്ട്. എൻജിൻ മാറും. രമ്യ തിരക്ക് കൂട്ടിയെങ്കിലും ഞാൻ കാര്യം പറഞ്ഞപ്പോൾ അടങ്ങി നിന്നു. എന്നാലും ആ വെപ്രാളം പൂർണമായും മാറീല.
വണ്ടി നമ്മൾ ഇല്ലാതെ പോയാലോ എന്ന ടെൻഷൻ.
വണ്ടി വന്നു. ഭയങ്കര തിരക്ക്. ഇടിച്ചു കയറി സീറ്റ് പിടിക്കുന്നു എന്തൊക്കയോ ചെയ്യുന്നു. 10 മിനിറ്റ് കഴിഞ്ഞതും എല്ലാം അടങ്ങി. പുറത്തു നല്ല തണുപ്പുണ്ട്. ഡിസംബർ ആണ്. ഉത്തരേന്ത്യ തണുത്തു നിൽക്കയ
💬 Comments
View all comments