Chapter Title : ചിറകുള്ള മോഹങ്ങൾ 4 [സ്പൾബർ] [Climax]
സംസാരിക്കാം…”..
അത് തരക്കേടില്ലെന്ന് ഐശൂനും തോന്നി.. തനിക്കും അവനോട് രണ്ട് പറയാനുണ്ട്…
“” ശരി… “..
എന്ന് പറഞ്ഞ് ഐശു ഫോൺ വെച്ചു..
ഉറങ്ങിയ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അവൾ അമ്മയോട് പ്രശാന്ത് വിളിച്ച വിവരം പറഞ്ഞു.. ശോഭനക്ക് സന്തോഷമായി..
പ്രശാന്ത് എല്ലാം മറന്ന് തന്റെ മകളെ സ്വീകരിക്കും എന്നവർക്ക് തോന്നി..
ഒരു മണിക്ക് തന്നെ ഐശ്വര്യ ഒരുങ്ങിഗേറ്റിനടുത്ത് വന്ന് നിന്നു..
പിന്നെയും അഞ്ച് മിനിറ്റ് കഴിഞ്ഞാണ് പ്രശാന്ത് എത്തിയത്..
അവൻ വണ്ടി നിർത്തിയയും അവൾ മുൻ ഡോർ തുറന്ന് അകത്ത് കയറി..
“” മോനെവിടെ… ?”..
പ്രശാന്ത് ആദ്യം ചോദിച്ചത് അതാണ്..
“” അവനുറങ്ങുകയാ… “..
ഒറ്റവാക്കിൽ ഐശു ഉത്തരം പറഞ്ഞു..
“"എന്നാലും അവനെ എടുത്തൂടായിരുന്നോ… ?””..
മോനെ കാണാനുള്ള കൊതിയോടെ പ്രശാന്ത് ചോദിച്ചു..
“” നിങ്ങൾക്കെന്നോട് എന്തേലും സംസാരിക്കാനുണ്ടേൽ വണ്ടി വിട്… “..
ഐശു കർക്കശമായി പറഞ്ഞു..
ഇതിപ്പോ താനെന്തോ തെറ്റ് ചെയ്ത പോലെയാണ് ഇവളുടെ സംസാരമെന്ന് പ്രശാന്തിന് തോന്നി..
അവനൊന്നും പറയാതെ വണ്ടിയെടുത്തു..
“” ഞാനമ്മയോട് ഒന്നും പറഞ്ഞിട്ടില്ല..
നീ ഒരാഴ്ച നിന്റെ വീട്ടിൽ നിൽക്കാൻ പോയേക്കുവാന്നാ പറഞ്ഞത്… “..
പ്രശാന്ത് തുടക്കമിട്ടു..
അവന്റെ രൂപം തന്നെ മാറിപ്പോയതായി ഐശ്വര്യക്ക് തോന്നി..
എന്നും ഷേവ് ചെയ്തിരുന്ന അവന്റെ മുഖത്ത് ഒരാഴ്ചത്തെ താടിയുണ്ട്…
“ഐശൂ… നീ ചെയ്ത ഈ തെറ്റ് പൊറുക്കാൻ ഞാൻ തയ്യാറാണ്… നിന്നെയും കുഞ്ഞിനേയും എനിക്ക് വേണം…
പക്ഷേ, ഇനിയിത് ആവർത്തിക്കില്ലെന്ന് എനിക്ക് നീ ഉറപ്പ് തരണം…
ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ്,ഇനിയിത് ആവർത്തിക്കില്ലെന്ന് സത്യം ചെയ്താ നമുക്കിനിയും ഒരുമിച്ച് ജീവിക്കാം….
💬 Comments
View all comments