0%

Chapter Title : ചിത്ര ശലഭങ്ങൾ To പങ്കാളി [ചാർളി]

Author : ചാര്‍ളി Read All Parts 700

അകത്തേക്ക് കയറിപ്പോയി. ഒന്നും പിടിക്കിട്ടാതെ അന്തിച്ചു നിൽക്കുന്ന ചിത്രയെ കണ്ടതും ബഷീർ ""അയ്യോ അത് കാര്യം ആക്കണ്ട ഇവിടെ എല്ലാരേയും മിസ് എന്നോ മാം എന്നോ വിളിക്കണം എന്നാണ് പ്രിൻസിയുടെ ഓർഡർ.""

""അപ്പൊ പ്രിൻസി.."" ഇതാണോ എന്ന ഭാവത്തിൽ ചിത്രയുടെ ചോദ്യവും നില്പും കണ്ടിട്ട്. ബഷീർ ചെറുതായി ചിരിച്ചുകൊണ്ട്. "അതേ പോയി കണ്ടിട്ട് വാ.,, കുറച്ചു ക്ലാസ് ഒക്കെ കാണും.., ആദ്യം അല്ലെ,, പിന്നെ ശീലം ആയിക്കോളും"" പുഞ്ചിരിച്ചുകൊണ്ട് ബഷീർ പറഞ്ഞു നിർത്തി. അപ്പോഴാണ് ചിത്ര തന്റെ വാച്ചിലേക്ക് ഒന്നു നോക്കിയത്. സമയം 11 ആവുന്നു. ഈ സ്കൂളിൽ വന്നത് പത്തുമണി കഴിഞ്ഞപ്പോ ആണ്. ഇത് ആദ്യം ആയാണ് തനിക്ക് ഒരു സ്കൂളിൽ സമയം ഇത്രവേഗം കടന്നു പോകുന്നത് ചിത്ര ചിന്തിച്ചു. ചിത്ര വാച്ചിലേക്ക് നോക്കിയപ്പോ ആണ് സമയത്തിന്റെ കാര്യം ബഷീറും ഓർക്കുന്നത് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ഫോൺ എടുത്ത് സമയം നോക്കികൊണ്ട് ബഷീർ ""മിസ് പ്രിൻസിയെ കണ്ടിട്ട് ഇറങ്ങുമ്പോ ഞാൻ വരാം ഇന്റർവെല്ലിന് സമയം ആയി കേട്ടോ" എന്നും പറഞ്ഞു ധൃതിയിൽ ബഷീർ അവിടെ നിന്നും വന്ന വഴി നടന്നു.

ബഷീറിന്റെ വെപ്രാളവും മറ്റും കണ്ടപ്പോ ചിത്രക്ക് ഉറപ്പായി ഇതൊരു സ്ട്രിക്റ്റ് ആയിട്ടുള്ള സ്കൂൾ തന്നെയാണ്. ബഷീറിന്റെ പോക്കും നോക്കി ചിത്ര മുറിയിലേക്ക് നീങ്ങി ... മേയ് ഐ കമിൻ.... ചിത്ര ചോദിച്ചു... അകത്തു നിന്നും മറുപടി വന്നതുംചിത്ര അകത്തേക്ക് കയറി...

കയറിയതും ചിത്രയിൽ നിന്നും ജോയിൻ ലെറ്റർ വാങ്ങി നോക്കി കൊണ്ട് പ്രിൻസി. മിസ് ഇരിക്ക് ഞാൻ ജയപ്രഭ രാജേന്ദ്രൻ

💬 Comments

View all comments