Chapter Title : ചിത്രയുടെ ചാരിത്ര്യം 3 [Kambi kannan]
എപ്പോഴും നിരസിച്ചിരുന്ന ചിത്ര, അവളുടെ റൂംമേറ്റ് പാറുവിന്റെ കൂടെ നഗരത്തിലെ വലിയ പബ്ബുകളിൽ പോകാൻ തുടങ്ങി. സംഗീതവും വെളിച്ചവും നിറഞ്ഞ ആ രാത്രികളിൽ, ആൾക്കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ പല പുരുഷന്മാരുടെയും കണ്ണുകൾ തന്നിലാണെന്ന് അവൾ അറിഞ്ഞു. അപരിചിതരായ പുരുഷന്മാർ ഡ്രിങ്ക്സുമായി അവളെ സമീപിച്ചു. അവൾ ചിരിച്ചുകൊണ്ട് അവരെ നിരസിക്കുമ്പോഴും, അവരുടെ നോട്ടം നൽകുന്ന 'ഹൈ' അവൾ ആസ്വദിച്ചിരുന്നു. അവൾ ആർക്കും പിടി കൊടുത്തില്ല. താൻ ആഗ്രഹിക്കപ്പെടുന്നവളാണെന്ന തിരിച്ചറിവ് അവൾക്ക് നൽകിയ ഊർജ്ജം ചെറുതല്ലായിരുന്നു.
ഒരു വൈകുന്നേരം: പബ്ബിലെ കൗണ്ടറിൽ തന്റെ വൈൻ ഗ്ലാസുമായി നിൽക്കുമ്പോൾ പാറു അവളോട് ചോദിച്ചു: "ചിത്ര, നീ ശരിക്കും മാറിയിരിക്കുന്നു. ഇപ്പോൾ എങ്ങാനും ഗോകുൽ ഇവിടെ വന്നു നിന്നെ ഇങ്ങനെ കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റില്ല."
ചിത്ര ഗ്ലാസിലെ ചുവന്ന വൈനിലേക്ക് നോക്കി പതുക്കെ ചിരിച്ചു. "ഗോകുൽ കാണുന്നത് അവൻ കാണാൻ ആഗ്രഹിക്കുന്ന ചിത്രയെയാണ് പാറു ” അവൾ ഉള്ളിൽ ചെറിയ വേദനയോടെ പറഞ്ഞു.
താൻ ഒരു വലിയ കള്ളത്തിന്റെ മുകളിലാണ് ഈ കൊട്ടാരം പണിയുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു. ദിശ അറിയാതെ ഒഴുകുന്ന നദി പോലെ ആയി അവളുടെ ജീവിതം. എങ്കിലും ആ ആഡംബരവും, ആഘോഷവും, അതുലിന്റെ സമ്മാനങ്ങളും സാമീപ്യവും നൽകുന്ന ലഹരിയിൽ അവൾ എല്ലാം മറന്നു അവൾ ആ ജീവിതശൈലി ആസ്വദിച്ചു തുടങ്ങിയിരുന്നു.
.
.
ഈ സമയത്ത്, ഗോകുലിന്റെ തിരക്കുകൾ കാരണം അവരുടെ പ്ലാനുകൾ പോലെ ചിത്രയെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. പഴേത് പോലെ ഫോൺ വിളികളിലൂടെയും മെസ്സേജുകളിലൂടെയുമായിരുന്നു അവരുടെ പ്രധാന ബന്ധം. മിക്കപ്പോഴും ആ സംഭാഷണങ്ങൾ അവസാനിച്ചത് പരിഭവങ്ങളിൽ ആയിരുന്നു.
💬 Comments
View all comments