Chapter Title : ചോക്ലേറ്റ് കമ്പനി [Amal Srk]
പ്ലേറ്റിൽ അവൾക്കിഷ്ടപ്പെട്ട മസാല ദോശ വാങ്ങി മുൻപിൽ വച്ചു.
ശിവാനി ദേഷ്യത്തോടെ മുഖം തിരിച്ചു.
" ഞാൻ അവനെ വഴക്ക് പറയാത്തതാ നിനക്ക് വിഷമം..? നീയെന്തൊക്കെയാ പറഞ്ഞേ..? എവിടുന്ന് കിട്ടി നിനക്കി ലെങ്വേജ്..? "
ഹിമ ശിവാനിയോട് ചോദിച്ചു.
" അപ്പൊ എന്റെ ലേങ്വേജിനാണ് പ്രശ്നം..? അമ്മേയെ അവൻ കേറിപിടിച്ചതിന് പ്രശ്നമില്ലാ..? "
" വിഷമിച്ചിട്ടെന്താ.. ഇപ്പൊ കണ്ടില്ലേ.. അത്രയും പേരവിടെ ഉണ്ടായിട്ടും ഒരാളും ചോദിക്കാൻ വന്നില്ലല്ലോ..? അതാ നമ്മുടെ സൊസൈറ്റി.. "
അത് കേട്ട് ശിവാനി തല താഴ്ത്തി.
ഹിമ തുടർന്നു : നീയെപ്പോഴും തനിച്ചാ സ്കൂളിൽ പോകുന്നെ. ഞാനും ഒറ്റയ്ക്കാണ്.. അവരാരാ.. എന്താ..? എവിടുന്നാ..? ഒന്നും നമ്മുക്ക് അറിഞ്ഞൂടാ..? അവര് നിന്നെയോ എന്നെയോ എന്തെങ്കിലും ചെയ്താൽ ചോദിക്കാൻ നമ്മുക്ക് ആരാ ഉള്ളത്..?
ശേഷം മസാല ദോശയുള്ള പ്ലേറ്റ് ശിവാനിയുടെ മുൻപിലേക്ക് നീക്കി.
ശിവാനി ഒന്നും മിണ്ടാതെ ദേഷ്യം നടിച്ചു.
" അപ്പൊ ആ വിർത്തികെട്ടവൻ പറയുന്നത് പോലെതന്നെയാണല്ലേ നീയും കരുതിയത്..? ഞാനിതെല്ലാം എൻജോയ് ചെയ്യുന്നുണ്ടെന്നെ..? "
ഹിമ കരയാൻ തുടങ്ങി.
അത് കണ്ട് ശിവാനിക്കും സങ്കടമായി..
വേണ്ട എനി അതും പറഞ്ഞ് മമ്മി കരയേണ്ട...ഞാൻ കഴിച്ചോളാം.
ശിവാനി മസാല ദോശ പൊട്ടിച്ച് കറിയിൽ മുക്കി കഴിക്കാൻ തുടങ്ങി.
മകള് കഴിക്കുന്നതും നോക്കി ഹിമ കണ്ണ് തുടച്ചു.
രാത്രി ബോയ്സ് ഹോസ്റ്റലിൽ.
കൂട്ടുകാരുമൊത്ത് ബിയറ് കഴിക്കുകയാണ് അനൂപ്.
" അനൂപേ നീയൊരു ഭാഗ്യവാൻ തന്നെ ആ ചോക്ലേറ്റിന്റെ ചന്തിയിൽ പിടിക്കാൻ ചാൻസ് കിട്ടിയില്ലേ.. "
അഭി പറഞ്ഞു.
" എനിക്കത് ഓർക്കുമ്പോ തന്നെ രോമാഞ്ചം കേറുന്നു.
💬 Comments
View all comments