0%

Chapter Title : ചൊവ്വാദോഷത്തിന്റെ ഗുണങ്ങൾ 3 [Chaiwala Chicha]

Author : kkstories Read All Parts 1.9K

ഇരുന്നു.

"എടി, ഞാൻ സന്ദീപിനോട് പറഞ്ഞിട്ടുണ്ട്, നീ അങ്ങോട്ട് വരുന്നില്ല എന്നും അമ്മയുടെ വീട്ടിലേക്കാണ് പോകുന്നതെന്നും, ഇനി നീ വീണ്ടും പറയാൻ പോകണ്ട"

"അതേതായാലും നന്നായി" ഞാൻ പറഞ്ഞു.

"ഞാൻ ഒന്ന് പ്രിൻസിപ്പലിനെ കണ്ട് പോകുകയാണെന്ന് പറഞ്ഞിട്ടുവരാം, നീ കാർ ഓണാക്കി അതിൽ ഇരുന്നോ"

വണ്ടിയുടെ കീ തന്ന് റസിയ ടീച്ചർ പോയി. ഞാൻ കാർ ഓണാക്കി എയർ കണ്ടിഷനും സ്റ്റാർട്ട് ആക്കി, ടീച്ചർ വരുന്നതും കാത്തിരുന്നു.

"കാത്തിരുന്നുമുഷിഞ്ഞോ ദീപക്കുട്ടി? ആ പ്രിൻസിപ്പാൾ ആരോടോ മൊബൈലിൽ കത്തിയടിക്കുകയായിരുന്നു, അതാണ് വൈകിയത്"

"നമുക്ക് പതുക്കെ പോയാൽപ്പോരേ?"

"പോരല്ലോ മോളെ, വീട്ടിൽ പോയി പണിയൊക്കെ തീർത്തിട്ട് വേണം നമുക്ക് രണ്ടാൾക്കും വിരിഞ്ഞുകിടക്കുന്ന ആ നെല്പ്പാടത്തിന്റെ അരികിലൂടെ കാറ്റുംകൊണ്ട് നടക്കാൻ".

“എന്താടി നിനക്കൊരു പരവേശം. സീറ്റിൽ ചാഞ്ഞിരിക്കെടി, ഒരു മാതിരി ചന്തിക്ക് കുരു ഉള്ളപോലെ" റസിയ ടീച്ചർ കളിയാക്കി.

"എടി ദീപേ എനിക്കറിയാം നീ എന്തിനാണ് ഈ മുള്ളിന്മേൽ ചവിട്ടിയപോലെ പെരുമാറുന്നെന്ന്. നിനക്ക് മരുന്നിന്റെ കഥ അറിയാനുള്ള വെമ്പലല്ലേ."

"അങ്ങനയൊന്നുമില്ല, കഥ എന്തായാലും ടീച്ചർ പറയുമെന്നത് എനിക്കുറപ്പാണ്. എനിക്ക് നമ്മുടെ മറ്റേ പരിപാടിയെക്കുറിച്ചുള്ള ടെൻഷനാണ് ടീച്ചറെ"

"ദീപേ, ഈ അതിനെക്കുറിച്ചൊന്നും ഇപ്പൊ ആലോചിക്കണ്ട, അതൊന്നും ഇന്നോ നാളെയോ നടക്കാൻപോകുന്നതൊന്നുമല്ല" എന്റെ മനസ്സിൽ ചില പ്ലാനൊക്കെയുണ്ട്. നമുക്ക് വൈകിട്ട് നടക്കാൻ പോകുമ്പോൾ പറയാം."

"റസിയ...., ഞാൻ സവിക്ക് മെസ്സേജ് അയച്ചിരുന്നു, ആള് ഫുൾ റെസ്റ്റിലാണ് ഇന്ന്, പിന്നെ അവളൊരു രഹസ്യം പറഞ്ഞിരുന്നു എന്നോട്"

"എന്ത് രഹസ്യം?"

"എന്നോട് ദേഷ്യപ്പെടില്ല എന്ന് പ്രോമിസ് ചെയ്‌താൽ ഞാൻ പറയാം"

"എന്തോന്നാടി ചെറിയ കുട്ടികളെപ്പോലെ പ്രോമിസ്, നീ

💬 Comments

View all comments