Chapter Title : ചുരുളി 4 [ലോഹിതൻ]
കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്...
എന്താണ് തന്നെ പഠിപ്പിച്ചത്...
അത് ശാസ്ത്രമാണ് സാറേ... പണ്ടുള്ളവർ ക്ക് മാത്രമേ അതറിയൂ... ഒരാൾക്കുണ്ടാകു ന്ന ചെറിയ ചെറിയ മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ഈ ശാസ്ത്രം അറിയാവുന്നവർക്ക് അയാളുടെ മനസ്സ് വായിക്കാൻ കഴിയും സാറേ...
തന്റെ താത്തായുടെ ശാസ്ത്രം വെച്ച് താൻ എന്റെ മനസൊന്ന് വായിച്ചേ...
കളിയാക്കണ്ട സാർ... ഞാൻ ഇപ്പോൾ തന്നെ കുറച്ചൊക്കെ വായിച്ചു കഴിഞ്ഞു... സാറിന് എവിടെയൊ മാനഹാനി സംഭവിക്കുന്നുണ്ട്... ആരുടെയോ മുൻപിൽ സാർ ദിവസവും തല കുനിക്കണ്ടതായി വരുന്നുണ്ട്... ശരിയല്ലേ...
സാറിന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യണ്ടതാ യി വരുമോ എന്ന ഭയം സാറിന്റെ മുഖത്തുണ്ട്...
പെരുമാളിന്റെ ഓരോ വാചകവും രവിയെ ഞെട്ടിച്ചുകൊണ്ടിരുന്നു... ഇവൻ പറയുന്നത് അക്ഷരം പ്രതി ശരിയാ ണല്ലോ... എല്ലാദിവസവും നളിനിയുടെ മുൻപിൽ തല കുനിക്കണ്ടതായി വരുന്നു...
ഈ ഇടെയായി ഒരു ഭർത്താവിന് കൊടുക്കണ്ട ബഹുമാനമോ പരിഗണന യൊ അവളിൽ നിന്നും തനിക്ക് കിട്ടാറുണ്ടോ
കഴിഞ്ഞ ദിവസം എനിക്ക് ഇഷ്ടമില്ലാത്ത ആ കാര്യം എന്നെ കൊണ്ട് ചെയ്യിപ്പിക്കുമെ ന്ന് വെല്ലുവിളിച്ചിരിക്കുകയാണ്...
താൻ തലകുനിച്ചു നിൽക്കുന്നത് ഭാര്യയുടെ മുൻപിലാണെന്നേ ഇനി ഇവൻ പറയാനൊ ള്ളൂ...
സാറേ... സാറിപ്പോൾ ആലോചിക്കുന്നത് കണ്ടാൽ അറിയാം ഞാൻ പറഞ്ഞതൊ ക്കെ കുറെയെങ്കിലും സത്യമാണെന്ന്....
തന്റെ താത്താ ഇപ്പോൾ എവിടെയുണ്ട്...?
മരിച്ചുപോയി സാറേ... കുറേ വർഷമായി വലിയ ആളായിരുന്നു... നാട്ടാമ...
സാറേ വിഷമിക്കണ്ടാ... ഇറക്കമില്ലാത്ത ഒരു കയറ്റവും ഇല്ലെന്നു പഴേകാലത്തു ലോഹിതനൊക്കെ പറയുന്നത് കെട്ടിട്ടില്ലേ..
സാറിന്റെ ഇറക്കത്തിന് തീർച്ചയായും ഒരു കയറ്റം വരും... ഞാൻ അതിനുള്ള വഴി കാണിച്ചു തരാം... പക്ഷേ എന്നോട് എല്ലാം തുറന്ന് പറയണം സാറേ..
ഇപ്പോൾ രവിയും പെരുമാളും ഒരു ബാറിലെ മങ്ങിയ വെളിച്ചമുള്ള ഹാളിലെ ഒരു ടേബിളി ന് രണ്ടു സൈഡിലും ഇരിക്കുന്നു...
സാറേ ഞാൻ ജീപ്പ് ബാറിലേക്ക് കയറ്റിയത് സാറിന് വേണ്ടിയാ...
എനിക്ക് വേണ്ടിയോ..? എന്തിന്..
അത്... സാറിന് പറയാനുള്ള ധൈര്യം വരാൻ... സാറിന്റെ ശത്രു ആരാണ് എന്ന് പറയാനുള്ള ധൈര്യം വരാൻ...
എല്ലാം ഇവനോട് തുറന്ന് പറയണോ... ഇത്രയൊക്കെ പറയാൻ പഠിച്ചവന് പരിഹാ രം അറിയാതിരിക്കില്ല.... പറയാം... അങ്ങനെ ചിന്തിച്ചുകൊണ്ട്
💬 Comments
View all comments