Chapter Title : ചുവന്ന തെരുവിലെ സുന്ദരി [Marqas]
കൂടി കൊടുത്ത ശേഷം എഴുന്നേറ്റ് ബാത്ത്റൂമിൽ പോയി ഒന്ന് മൂത്രം ഒഴിച്ച് വന്നു...
ഞങ്ങൾ രണ്ടാളും നിലത്ത് ചിതറി കിടന്ന വസ്ത്രങ്ങൾ എല്ലാം അണിഞ്ഞു...
ഞാൻ മേശപ്പുറത്ത് ഇരുന്ന കണ്ണാടി എടുത്ത് അണിഞ്ഞു...
സഞ്ചി എടുത്ത് തോളിലേക്ക് ഇട്ടു...
അവളുടെ അടുത്തേക്ക് നടന്നു ചെന്നു...
"ലീല.. ഞാൻ അങ്ങനെയേ വിളിക്കുന്നുള്ളൂ.. കാരണം ഇപ്പൊൾ ജീവിച്ചിരിക്കുന്നത് ലീലയല്ലെ... നമ്മൾ തമ്മിൽ ഇനി കാണുമോ എന്നറിയില്ല.. കാണാതെ ഇരിക്കട്ടെ... ഒരിക്കലും മറക്കില്ല... തന്നെയും.. കഴിഞ്ഞു പോയ രാത്രിയെയും..."
അവള് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്ത് ഞാൻ അവളെ എന്നിൽ നിന്നും ഉയർത്തി... ഇരു കൈകളും കൊണ്ട് അവളുടെ കവിൽ കോരിയെടുത്ത് ഞാൻ അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം കൂടി നൽകി...
അവള്‍ക്ക് പ്രതിഫലം ആയി ഞാന്‍ പണം ഒന്നും നല്‍കിയില്ല.. കാരണം പണം കൊണ്ട് നേടാന്‍ ഉള്ളതല്ല പെണ്ണിന്റെ മനസ്സും ശരീരവും....
താഴെ ബ്രോക്കര്‍ക്ക് ഞാന്‍ നല്‍കിയ പണം അവളിലേക്ക് എത്താന്‍ ഉള്ള വഴി മാത്രം ആയിരുന്നു.. പ്രതിഫലം ആയിരുന്നില്ല...ഞങ്ങൾ ഒരുമിച്ച് തന്നെ വാതിലിന്റെ അടുത്തേക്ക് നടന്നു...
വാതിൽ തുറന്ന് പുറത്തിറങ്ങിയ ഞാൻ ഒരിക്കൽ കൂടി അവളെ നോക്കി...
ഇപ്പോഴും ആ കണ്ണിലെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല....
തിരിഞ്ഞ് നോക്കാതെ ഞാൻ ആ ഗോവണി ഇറങ്ങി താഴേക്ക് നടന്നു.....
???????????????
എങ്ങോട്ടെന്നില്ലാതെ ഒരു ട്രെയിൻ യാത്രയിൽ ആണ് ഞാൻ..
ഒരുപക്ഷേ അത് വീണ്ടും ഒരു ഭദ്രയെയോ അല്ലെങ്കിൽ ലീലയെയോ തേടി ആകാം...
"വേഷ്യ ആണെങ്കിലും അവളും പെണ്ണാണല്ലോ...മനുഷ്യൻ ആണല്ലോ..."
(ചുവന്ന തെരുവിലെ സുന്ദരി -- മാർക്കസ് ഫെർണാണ്ടസ്)
💬 Comments
View all comments