Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
ഒഴിയുന്നതിന്മുമ്പ് നമ്മൾ അവനെ ഒന്ന് വിളിക്കണ്ട ??".
ലതിക താഴേക്ക് നോക്കി, അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട ചെറിയ പുഞ്ചിരി മറച്ചു. "അവൻ ഫ്രീ ആണെങ്കിൽ വിളിക്കാം ".
ശ്രുതി ശ്രദ്ധിച്ചു. "അമ്മേ".
"എന്താ?"
"എന്താ ചിരിക്കാൻ ".
"ഒന്നുമില്ലടി "
ലതിക തല കുലുക്കി. "പോയി നിന്റെ ജോലി പൂർത്തിയാക്കൂ".
ശ്രുതി ചിരിച്ചു.
പിറ്റേന്ന് ശ്രുതി സമീറിനെ വിളിച്ചു. തന്റെ ഓഫീസിൽ പുതിയ തുണിയുടെ സാമ്പിളുകൾ പരിശോധിക്കുന്നതിനിടെയാണ് അവൻ ഫോൺഎടുത്തത് .
"ഹലോ?"
"സമീർ?"
"പറ ".
"നാളെ വൈകുന്നേരം ഫ്രീ ആണോട ?"
സമീർ പുഞ്ചിരിച്ചു. "എന്തോ പ്ലാൻ ചെയ്തിട്ട് വിളിക്കുന്ന പോലെ ഉണ്ടല്ലോ ?"
"അങ്ങനെ ചോദിച്ചാ ".
അവൻ ചിരിച്ചു. "ശരി. എന്താണ് പരുപാടി ? ".
"ഡിന്നർ".
"എവിടെ?".
"ഹോം".ഒരു ചെറിയ ഇടവേള ഉണ്ടായിരുന്നു.
അപ്പോൾ സമീർ പുഞ്ചിരിച്ചു. "ഞാൻ വരാം".
"കൊള്ളാം".
"ഞാൻ എന്തെങ്കിലും വാങ്ങി കുണ്ടുവരാണോ ?"
"ഏയ് അതൊന്നും വേണ്ട ".
"അങ്ങനെ പറഞ്ഞാലും വെറും കയ്യോടെ വരാൻ പറ്റില്ലല്ലോ ". ശ്രുതി ചിരിച്ചു. "എന്ന നീ നിനക്ക് പറ്റുന്ന എന്തേലും വാങ്ങി കുണ്ടന്നോ ".
കോൾ അവസാനിച്ചതിന് ശേഷം സമീർ അവന്റെ ഓഫീസിന് ചുറ്റും നോക്കി. അവൻ നേരത്തെ ഭക്ഷണം കഴിച്ചിരുന്നോ എന്ന് ചോദിച്ചലതികയുടെ മെസ്സേജ് നോക്കി.അവൻ മുഖത്ത് സന്തോഷത്തിന്റെ ഒരു മന്ദഹാസം തെളിഞ്ഞു.
ആഴ്ചകൾക്ക് ശേഷം ആദ്യമായി, കാര്യങ്ങൾ വീണ്ടും സാധാരണ നിലയിലാകാൻ കുറച്ച് മണിക്കൂറുകൾ ലഭിക്കുമെന്ന് അവന് തോന്നി.
ഏഴ് മണിക്ക് മുമ്പ് സമീർ ലതികയുടെ അപ്പാർട്ട്മെന്റിൽ എത്തി. കൃത്യസമയത്ത് എത്താൻ അവൻ
💬 Comments
View all comments