Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
നസീമ മാന്യയായിരുന്നു. സ്വതന്ത്രമായി, കഠിനാധ്വാനം ചെയ്തു, സ്വന്തം ജീവിതം നിർമ്മിച്ച ഒരു സ്ത്രീ. അവളെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവുമുണ്ടായിരുന്നില്ല. അത് ലതികയെ കൂടുതൽ അസ്വസ്ഥയാക്കി. കാരണം അവളുടെ അരക്ഷിതാവസ്ഥയ്ക്ക് വ്യക്തമായ ശത്രുവില്ലായിരുന്നു.
അടുത്ത ശനിയാഴ്ച സമീർ ലതികയെ വിളിച്ചു.
"ഒന്ന് സംസാരിക്കാൻ ഫ്രീ ആണോ ആവോ?
അവൾ പെട്ടെന്ന് പുഞ്ചിരിച്ചു
"എന്താണാവോ?"
"ഒന്ന് സംസാരിക്കണം എന്ന് തോന്നി,അതുകൊണ്ട് "
മറുപടി പറയുന്നതിനുമുമ്പ്, മറ്റേ മുറിയിൽ നിന്ന് ശ്രുതി വിളിക്കുന്നത് അവൾ കേട്ടു.
"അമ്മേ, ഇതൊന്നു ശെരിയാകാൻ വരാമോ?"
ലതിക ശ്രുതിയുടെ മുറിയിലേക്ക് നോക്കി.
"ഞാൻ"... സമീറിന് പെട്ടെന്ന് മനസ്സിലായി. "ശ്രുതി?"
"അതെ".
"കുഴപ്പമില്ല"
"സമീർ... "
"അവളുടെ അടുത്തേക്ക് ചെല്ലു".
അവന്റെ ശബ്ദം സൌമ്യമായിരുന്നു. നിരാശയില്ല. അത് എങ്ങനെയോ അവളെ കൂടുതൽ വൈകാരികയാക്കി.
"നിനക്ക് ഉറപ്പാണോ?"
"ലതികാ"
"ഉം"?
"കുറെ നാളുകൾക്ക് ശേഷമാണ് അവൾ വന്നിരിക്കുന്നെ ".
വാക്കുകൾ ലളിതമായിരുന്നു. എന്നാൽ അവർക്ക് അർത്ഥം ഉണ്ടായിരുന്നു. ലതിക ശബ്ദം താഴ്ത്തി.
"എനിക്കറിയാം".
"നമ്മൾക്കു ഇനിയും സമയം കിട്ടും" .
അവൾ ചെറുതായി ചിരിച്ചു. "നീ എപ്പോഴും ഇത് തന്നെ പറയാറ്"
"അത് സത്യമാണ്, അതുകൊണ്ട്"
കോൾ അവസാനിച്ചതിന് ശേഷം സമീർ ഏതാനും മിനിറ്റുകൾ കാറിൽ ഇരുന്നു. അവൻ കള്ളം പറയുകയായിരുന്നില്ല.അവന് കാര്യം മനസ്സിലായി. എന്നാൽ അത് എളുപ്പമാണെന്ന് അർത്ഥമാക്കുന്നില്ല.
അവനും അവളെ മിസ് ചെയ്യുന്നുണ്ടായി.ഒന്നും നോക്കാതേം ആലോചിക്കാതേം അവളോടൊപ്പം ചെലവഴിക്കാനുള്ള നിമിഷങ്ങൾ അവന് നഷ്ടമായ പോലെ തോന്നി. എന്നാൽ ശ്രുതിയുടെ സാന്നിധ്യം താൽക്കാലികമാണെന്നും അവന് അറിയാമായിരുന്നു.
മകൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന് ലതിക കുറ്റബോധം പ്രകടിപ്പിക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.
💬 Comments
View all comments