0%

Chapter Title : കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]

Author : SameerM Read All Parts 58.6K

ചുറ്റും നോക്കി, വസ്ത്രങ്ങൾ, പാക്കേജിംഗ്. വർക്ക് ടേബിൾ.

"ചിലപ്പോൾ"

പിന്നെ അവൾ നിശബ്ദമായി കൂട്ടിച്ചേർത്തു

"കുറെ നാൾ നമ്മൾ ഒറ്റക്ക് താമസിക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾക്കു വേണമെന്നുള്ള ആഗ്രഹം നമ്മൾ മതിയാക്കും"

സമീറിന് കാര്യം മനസ്സിലായി. അനാവശ്യ ചോദ്യങ്ങൾ അവൻ ചോദിച്ചില്ല.എല്ലാവരും അവനോട് താല്പര്യം തോന്നാനുള്ള മറ്റൊരു കാരണമായിരുന്നു അത്..ആ നിശബ്ദത നിലനിൽക്കാൻ അവൻ അനുവദിച്ചു.

നസീമ അവനെ നോക്കി. "നിനക്ക് ഒരു കാര്യം അറിയോ?"

"എന്താ?"

"എന്തുകൊണ്ട ലോൺലി ആയി ഇരിക്കുന്നതെന്ന് നീ ഒരിക്കലും ആരോടും ചോദിക്കില്ല".

സമീർ അത്ഭുതത്തോടെ നോക്കി "അതിന്റെ ആവശ്യമെന്താ?"

"മിക്ക ആളുകളും അങ്ങനെ അല്ല"

അവൻ ചെറുതായി പുഞ്ചിരിച്ചു "ലോൺലിനെസ്സ് എല്ലാ എപ്പോഴും ആളുകൾ വിശദീകരിക്കാൻ ആഗ്രഹിക്കുന്ന ഒന്നല്ല"

ആ മറുപടി അവൾക്കൊപ്പമുണ്ടായിരുന്നു.

സമീർ സോഫയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് നടന്നു ,ക്യാമറ ഉയർത്തി നസീമയെ ഫ്രെയിം ചെയ്തു.

"അൽപ്പം പിന്നിലേക്ക് നിവർന്ന് ഇരുന്നേ" അവൻ സൗമ്യമായിപറഞ്ഞു. "ഒരു കാൽ മറ്റേ കാലിന് മുകളിലൂടെ എടുത്തു വക്ക് , എന്നിട്ട് ആ ടീ കപ്പ് നോർമലായി പിടിക്ക്, മറ്റേ കൈ തലയണയിൽ വയ്ക്ക്.ആ താടി ഒന്ന് ഉയർത്തിയെ, എന്നിട്ട് ക്യാമറയിലേക്ക് നോക്ക് "

നസീമ അവന്റെ നിർദ്ദേശങ്ങൾ പിന്തുടർന്നു, തുടക്കത്തിൽ എന്താ ഇവൻ പറയുന്നേ എന്നുള്ള ചിന്ത ഉണ്ടായിരുന്നെകിലും, പക്ഷേ സമീർ സ്വാഭാവികമായി ഇരിക്കാൻ പ്രോത്സാഹിപ്പിച്ചതിനാൽ ക്രമേണ അവൾക്കത് മറിച്ചുചിന്തിക്കാനുള്ള ഒന്നും തന്നെ തോന്നിയില്ല .

അവൻ ക്യാമറ നിരവധി തവണ ക്ലിക്ക് ചെയ്തു.

അവൻ ഫോട്ടോകൾ അവളെ കാണിച്ചുകൊടുത്തപ്പോൾ അത്ഭുതത്തോടെ സ്ക്രീനിലേക്ക് നോക്കി. ആ ഫോട്ടോ അവളെ വളരെ

💬 Comments

View all comments