Chapter Title : കോവിഡ് ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 8 [SameerM]
സന്ദർശനം. ലതികയെ സംബന്ധിച്ചിടത്തോളം മകൾ അടുത്ത് ഉണ്ടായിരുന്നത് സന്തോഷം കൊണ്ടുവന്നിരുന്നു.
എന്നാൽ ജീവിതം എത്ര വേഗത്തിൽ നീങ്ങിയെന്നും അത് അവളെ ഓർമ്മിപ്പിച്ചു. ആളുകൾ എത്തി. ആളുകൾ സ്ഥലം വിട്ടു.
ഒന്നും അതേപടി നിലനിന്നില്ല.
ഷോപ്പിംഗിനിടെ ശ്രുതി അമ്മയുടെ മാനസികാവസ്ഥ ശ്രദ്ധിച്ചു.
"'അമ്മ എന്താ ഈ ചിന്തിച്ഛ് കൂട്ടുന്നെ".
ലതിക പുഞ്ചിരിച്ചു
"അത് നിനക്കെങ്ങനെ മനസ്സിലായി?"
"ഞാൻ കാണുന്നതല്ലേ"
"എപ്പോൾ?"
"'അമ്മ സൈലന്റ് ആയി ഇരിക്കുമ്പോൾ"
ലതിക മകളെ നോക്കി "നീ ഭയങ്കര ശ്രദ്ധകാരി ആയല്ലോ"
"ആ..ദൂരെയൊക്കെ താമസിക്കുമ്പോൾ അങ്ങനെയാ..വളരെ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധിക്കാൻ നമ്മൾ പഠിക്കും"
മറുപടി നിസ്സാരമായിരുന്നു. എന്നാൽ ലതിക ഒരു നിമിഷം അവളെ നോക്കി.അപ്പോൾ അവൾ ചിരിച്ചു. "ശെരി ശെരി"
കുറച്ച് ദിവസങ്ങൾക്ക് ശേഷം സമീറിന് നസീമയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു പ്രശംസ ലഭിച്ചു. വാക്കുകളിലൂടെയല്ല. പ്രവർത്തനത്തിലൂടെ.ഒരു ഫേമസ് ബ്രാൻഡിൽ നിന്ന് അവന് കസ്റ്റമൈസ്ട്ആയി കുറച്ച് സാധങ്ങൾ ഉള്ള ഒരു ചെറിയ ഗിഫ്റ്റ് ഹാംപർ അവൾ തയ്യാറാക്കിയിരുന്നു.
അവൾ അത് അവന് നൽകിയപ്പോൾ അവൻ അത്ഭുതപ്പെട്ടു.
"എന്താ ഇത്?"
"ഒരു നന്ദി"
"എന്തിനു?"
"എന്റെ ബിസിനസ്സ് ഇവിടെ വരെ ഓക്കേ എത്തിക്കാൻ സഹായിച്ചതിന്"
സമീർ തല കുലുക്കി "ഇത്ത വർക്ക് ചെയ്തിട്ടല്ലേ"
"നീയല്ലേ പ്ലാനിംഗ് തന്നത് "
അവൻ ആ മറുപടി സ്വീകരിച്ചു. എന്നാൽ അവൻ ഉറപ്പിച്ചു പറഞ്ഞു,
"മറക്കരുത് ഇത്തയുടെ പരിശ്രമമാണ് ഇത് സൃഷ്ടിച്ചത് "
നസീമ പുഞ്ചിരിച്ചു "അറിയാം ടാ, എന്നാലും നീയുംകൂടെ കൂടിയെപ്പിന്നെ അല്ലെ".
പിന്നീട് ലതിക അതിനെക്കുറിച്ച് കേട്ടപ്പോൾ പുഞ്ചിരിച്ചു. അവൾക്ക് ശരിക്കും സന്തോഷം തോന്നി.എന്നാൽ സംസാരം
💬 Comments
View all comments