Curious case 2 [Willie Beamen]

📝 Ongoing

👁 94K views ❤ 139 likes 💬 6 comments

Curious case Part 2
Author : Willie Beamen | Previous Part

സണ്ണിയെ മറന്നു ആ വെയിലിൽ മുന്നോട്ട് നടന്നു.എന്റെ പേരിൽ അവൻ കളിച്ചയെങ്കിലും ദിവ്യയെ മുന്നിൽ കൊണ്ടുവന്നു നിർത്തിയത് കൊണ്ടും.സണ്ണികുട്ടനോട് തത്കാലം ക്ഷമിക്കാൻ ഞാൻ അത്ര നല്ലവൻ ഒന്നുമല്ല.

ദേഷ്യം കളഞ്ഞു മുന്നോട്ട് നടക്കാനുള്ള കാര്യം ഇപ്പോൾ അവന്റെ വീട്ടിൽ പോയാലും ആ തെണ്ടി അവിടെ കാണില്ല.

റോഡിൽ അതികം ആളുകളില്ല.അടുത്ത ബസ് സ്റ്റോപ്പ്‌ നോക്കി ഞാൻ നിന്നും.ഓട്ടോ പിടിച്ചാൽ അമ്മയുടെ വീട്ടിൽ പോകും അവിടെ പോയിട്ടു വലിയ കാര്യമില്ല.
സത്യത്തിൽ എന്നിക്ക് അവരോട് താല്പര്യമില്ലല്ലെന്നു തന്നെ പറയാം.

5മിനിറ്റ് നിന്നപ്പോൾ ഒരു ബസ് വന്നു.വിൻഡോ സിറ്റ് പിടിച്ചു സൺഗ്ലാസ് ഊരി മാറ്റി പോക്കറ്റിൽ നിന്നും ക്യാഷ് കൊടുത്തു കണ്ടക്ടറോട് ടിക്കറ്റ് പറഞ്ഞു.

എന്റെ ലുക്ക്‌ കണ്ടാണോ മുഖത്തുയിരുന്ന സൺഗ്ലാസ്‌ കണ്ടാണോ എതിർ സിറ്റിൽ ഇരുന്ന രണ്ടും ചേച്ചിമാര് നോക്കി ചിരിക്കുന്നണ്ടായിരുന്നു.അവരെ നോക്കി ഞാനും ചിരിച്ചു സൺഗ്ലാസ് എടുത്തു വീണ്ടും മുഖത്തു വെച്ചു.

അടുത്ത സ്റ്റോപ്പിൽ നിന്നും ഒരു അപ്പുപ്പൻ കൂടെ എന്റെ കൂടെ കേറിയിരുന്നു.പിന്നെ പുള്ളിക്കാരൻ എന്റെ വീടും നാടും ചോദിക്കാൻ തുടങ്ങി.
കൂടുതൽ പറഞ്ഞു വന്നാപ്പോൾ ആൾ വല്യപ്പന്റെ പഴയൊരു ജോലിക്കാരനാണ്.

"ഹാരിസ് സാറിന്റെ എതിരെയുള്ള കേസ് ".

അത്രയും സമയം ചിരിച്ചു നിന്ന കള്ള കിളവൻ പുച്ഛം മറച്ചു പിടിച്ചു കൊണ്ടൊരു ചോദ്യം.

📚 Chapters

1 published

Related Stories

💬 Comments

View all comments