Chapter Title : Curious case edited version 1,2,3,4 [Willie Beamen]
കൈയിലേക്കാണ്. അപ്പോഴാണ് അവന് കാര്യം പിടികിട്ടിയത്—ആ കൈ മുറിഞ്ഞതല്ല, എബി കൈവെച്ചവരുടെ ചോര പറ്റിപ്പിടിച്ചതാണ്! ഭയത്തോടെയും ആദരവോടെയും ഉണ്ണി എബിയെ നോക്കി പതുക്കെ ബെഡിലേക്ക് കിടന്നു. എബി മറുപടിയൊന്നും പറഞ്ഞില്ല. ആ മുറിയിലെ നിശബ്ദതയ്ക്ക് പോലും ഒരു ഭാരമുണ്ടായിരുന്നു.
——————————————————————
പിറ്റേന്ന് രാവിലെ മാത്യു വക്കീൽ തന്റെ വീടിന് മുന്നിൽ ജോഗിംഗ് വേഷത്തിൽ നിൽക്കുന്ന എബിയെ കണ്ട് അമ്പരന്നു. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ മുന്നോടിയാണോ ഇവന്റെ ഈ വരവെന്ന് വക്കീൽ ഭയന്നു.
"ഗുഡ് മോർണിംഗ് അങ്കിൾ." ശാന്തമായ മുഖത്തോടെ എബി പറഞ്ഞു.
"മോർണിംഗ് എബി. എന്താ ഈ വഴിക്ക്?" മാത്യു വക്കീൽ ഉള്ളിലെ പതർച്ച പുറത്തു കാണിക്കാതെ ചോദിച്ചു.
എബി ഒട്ടും സമയം കളഞ്ഞില്ല. താൻ വന്ന കാര്യം വ്യക്തമാക്കി: "റിട്ടയേർഡ് സബ് രജിസ്ട്രാർ രാധാകൃഷ്ണൻ, റിട്ടയേർഡ് ഫോറൻസിക് ഡോക്ടർ സോമൻ പിള്ള, പാർട്ടി സെക്രട്ടറി രാജ്‌മോഹൻ... ഇവരെക്കുറിച്ച് എനിക്കറിയണം."
മാത്യു വക്കീൽ ശരിക്കും ഞെട്ടി. ഇവർ മൂന്നുപേരുടെയും ലീഗൽ അഡ്വൈസറാണ് താനെന്ന് എബിക്ക് അറിയാമെന്ന് വക്കീലിന് മനസ്സിലായി. "കേറി വാടാ... നമുക്ക് ഓഫീസിലിരുന്ന് സംസാരിക്കാം.".
വക്കീലിന്റെ ഓഫീസ് റൂം ഒരു ചെറിയ ബാർ കൗണ്ടർ പോലെയായിരുന്നു. അവിടെയുള്ള അഞ്ച് കസേരകളിൽ ഒന്നിൽ എബി ഇരുന്നു. മാത്യു വക്കീൽ ഒരു കുറുക്കന്റെ ബുദ്ധിയോടെ എബിയെ നോക്കി. "നിന്റെ പ്രശ്നം മക്കളോടല്ലേ? എന്തിനാണ് അവരുടെ തന്തമാരെ പറ്റി അറിയുന്നത്?"
"ഞാൻ തിരിച്ചു അടിക്കാൻ തുടങ്ങിയാൽ ആ പിള്ളേർ താങ്ങില്ല അങ്കിൾ. കോളേജിലെ പ്രശ്നം കോളേജിൽ തീരേണ്ടതായിരുന്നു. പക്ഷേ അവർ എന്റെ വീട്ടിൽ കയറി. അതുകൊണ്ട് എനിക്ക് അവരുടെ വീട്ടിലും കയറേണ്ടി വരും." എബിയുടെ വാക്കുകളിൽ ഉറച്ച തീരുമാനമുണ്ടായിരുന്നു.
"മോനെ എബി... ഇത് നിന്റെ പെരിങ്ങാമലയല്ല," മാത്യു ഒന്ന് ഭീഷണിപ്പെടുത്തി നോക്കി.
"മുൻപിലിരിക്കുന്ന അങ്കിളിനും എന്നെ തല്ലാൻ ആളെ വിട്ടവർക്കും പെരിങ്ങാമലയിലെ എബിയെ അത്ര നിശ്ചയമില്ല." എബി ടേബിളിൽ കൈ അമർത്തി മുന്നോട്ട് ആഞ്ഞു.
പിന്നെ മാത്യു വക്കീലിന് വഴങ്ങേണ്ടി വന്നു. എബിക്ക് വേണ്ട വിവരങ്ങൾ ഓരോന്നായി അയാൾ നൽകി. രാധാകൃഷ്ണന്റെ മകൻ വിക്രമിന്റെ കൈക്കൂലി കേസും, രാജ്‌മോഹന്റെ കാർ ഭ്രാന്തും, സോമൻ
💬 Comments
View all comments