Chapter Title : Curious case edited version 1,2,3,4 [Willie Beamen]
മങ്ങി. എബിക്ക് ഇത്രയും വിവരങ്ങൾ എവിടെ നിന്ന് കിട്ടി എന്ന് അയാൾക്ക് ചിന്തിക്കാൻ പോലും പറ്റിയില്ല.
“ഹാരിസേ... നിന്റെ മോനെ നീ സൂക്ഷിച്ചോ. ഈ കളി ഇവിടെ തീരില്ല.” രാജ്‌മോഹൻ ദേഷ്യത്തോടെ തന്റെ ആളുകളെയും കൂട്ടി പുറത്തേക്ക് നടന്നു.
ജീപ്പുകൾ ഗേറ്റ് കടന്ന് പോയതും ഹാരിസ് സാർ എബിയുടെ കോളറിന് പിടിച്ചു. “എന്താടാ നീ ആ പറഞ്ഞത്? വിക്രമും സോമൻ പിള്ളയും ഒക്കെയായി നിനക്കെന്താ ബന്ധം?”
“ബന്ധമില്ല അപ്പച്ചാ... അവർക്ക് എന്നോട് ഒരു ബന്ധം ഉടനെ ഉണ്ടാകും.” എബി അപ്പച്ചന്റെ കൈ മാറ്റിക്കൊണ്ട് അകത്തേക്ക് നടന്നു.
ഉണ്ണി ഇതെല്ലാം കണ്ട് വാ പൊളിച്ചു നിൽക്കുകയാണ്. “ചേട്ടാ... മാരക തള്ളാണല്ലോ?” ഉണ്ണി പതുക്കെ ചോദിച്ചു.
എബി തിരിഞ്ഞു നോക്കിയില്ല. അവൻ നേരെ റൂമിലെത്തി ചന്ദ്രൻ അങ്കിൾ മെയിൽ ചെയ്ത അഡ്മിഷൻ പേപ്പേഴ്സ് തുറന്നു നോക്കി. അതിൽ അവൻ തിരഞ്ഞത് ഒരു പേരായിരുന്നു. 'ശരണ്യ സോമൻ പിള്ള'.
എബിയുടെ കണ്ണുകൾ തിളങ്ങി. നെൽസന്റെ ടീമിലെ ഏറ്റവും വലിയ വീക്ക്നെസ്സ് സന്ദീപിന്റെ പെങ്ങളായ ശരണ്യയാണെന്ന് എബിക്ക് മനസ്സിലായി.
——————————————————————
രണ്ടു ദിവസം കടന്നുപോയി. പള്ളി ഗ്രൗണ്ടിൽ ടിറ്റോയും സംഘവും ഇപ്പോഴും എബിയെക്കുറിച്ചുള്ള ചർച്ചയിലാണ്.
“നീയൊക്കെ കണ്ടോ... ഉണ്ണിയുടെ വായിൽ നിന്നുതന്നെ നമ്മൾ സത്യങ്ങൾ മുഴുവൻ അറിയും,” ഷാഹിർ രണ്ടിനെയും നോക്കി പറഞ്ഞു.
“അല്ലടാ... നമ്മൾ ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഉണ്ണി പിണങ്ങിപ്പോയല്ലോ,” അലക്സിന് സംശയം.
“നമ്മൾ കൈവെച്ച ടീം നിസ്സാരമല്ല അലക്സേ. എന്റെ വീട്ടിൽ പറയുന്നത് വെച്ച് നോക്കിയാൽ ഈ എബിയും അത്ര നല്ലവനൊന്നുമല്ല,” ടിറ്റോ ഗൗരവത്തോടെ പറഞ്ഞു. സണ്ണിച്ചേട്ടൻ പറഞ്ഞ കഥകൾ വെറും തള്ളല്ലെന്ന് ഷാഹിറിനും ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്.
അതേസമയം, എസ്.പി. ശ്രീകുമാറിന്റെ ഓഫീസിൽ ഒരു നിശബ്ദ യുദ്ധം നടക്കുകയായിരുന്നു.
“സാർ, ഒരു വിസിറ്ററുണ്ട്. വലിയവീട്ടിൽ എബ്രാഹം,” കോൺസ്റ്റബിൾ വന്നു പറഞ്ഞപ്പോൾ ശ്രീകുമാർ ഒന്ന് ഞെട്ടി. കയ്യിലിരുന്ന ഫയൽ മാറ്റിവെച്ച് അയാൾ പറഞ്ഞു, “വരാൻ പറയൂ.”
കോളേജ് യൂണിഫോമിൽ തന്നെ എബി അകത്തേക്ക് കയറി. ശ്രീകുമാർ ഒരു കൃത്രിമ ചിരിയോടെ അവനെ സ്വാഗതം ചെയ്തു.
“എന്താണ് എബി സാറിന്റെ പരാതി?” ശ്രീകുമാർ
💬 Comments
View all comments