Chapter Title : Curious case edited version 1,2,3,4 [Willie Beamen]
ചെറിയ കള്ളം സണ്ണിയോട് പറഞ്ഞു. സത്യം അതിലും വലുതാണെന്ന് എബിക്കറിയാം.
നെൽസന്റെയും മയൂരിയുടെയും സാമ്രാജ്യത്തിന്റെ വേരുകൾ അറുക്കാൻ എബി കണ്ടെത്തിയ ആയുധം സ്റ്റെഫിയാണോ?
“നെൽസൺ സ്റ്റെഫിയെ ട്യൂൺ ചെയ്തു. പക്ഷേ അവന്റെ സെക്കന്റ് ഡാഡിയുടെ (രാജ്‌മോഹൻ) അക്കൗണ്ട് ഓൾറെഡി അവളുടെ കയ്യിലുണ്ട്. ഒരു പക്കാ അവിഹിതം!” സണ്ണി ബൈക്ക് ഓടിക്കുന്നതിനിടയിൽ പറഞ്ഞു.
എബി ഒന്ന് ചിരിച്ചു. “സ്റ്റെഫി... അവളെ കുറ്റം പറയാൻ പറ്റില്ല. അവൾ ഒരിക്കലും നേരായ വഴിയിൽ ആരോടും ഇടപാടില്ലല്ലോ.”
“നീ വെയ്റ്റ് ചെയ്യ് സണ്ണീ... എവിഡൻസ് ഇനിയും കിട്ടാനുണ്ട്,” എബി ആത്മവിശ്വാസത്തോടെ പറഞ്ഞു.
“അപ്പോൾ പ്രിയയുടെ കാര്യമോ?” സണ്ണി ചോദിച്ചു.
“അവൾ എന്റെ അടുത്ത് വരും. നോക്കിക്കോ.” എബി ഒന്ന് ഗമയിൽ പറഞ്ഞു.
സണ്ണി കളിയാക്കിയെങ്കിലും എബിക്കറിയാം പ്രിയയുടെ മനസ്സിലിരിപ്പ്. സണ്ണി തന്റെ 'ട്രൂ ലവ്' ആയ ദിവ്യയെപ്പറ്റി വാതോരാതെ സംസാരിക്കുമ്പോഴേക്കും എബി വീടിന് മുന്നിലെത്തി. സണ്ണിയോട് യാത്ര പറഞ്ഞ് എബി അകത്തേക്ക് കയറി.
ലൂക്കാച്ചൻ (ലൂക്മാൻ) ലാപ്ടോപ്പിൽ ജോലി ചെയ്യുകയായിരുന്നു. “കോളേജ് കഴിഞ്ഞിട്ട് എത്ര സമയമായെടാ?” ഒരു ചേട്ടന്റെ അധികാരത്തോടെ ലൂക്കാച്ചൻ ചോദിച്ചു.
“പോയേടാ...” ലൂക്കാച്ചനെ പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നടന്ന എബി ചെന്നുപെട്ടത് ഹാരിസ് സാറിന്റെ മുന്നിലാണ്.
“എന്റെ ഓഫീസ് റൂമിലേക്ക് വാ.” ഹാരിസിന്റെ ശബ്ദത്തിൽ ഗൗരവമുണ്ടായിരുന്നു.
റൂമിലെത്തിയ എബി ചുറ്റും നോക്കി. ഒരു വശത്ത് പോലീസിലെ പഴയ ക്രൈം ഫയലുകൾ, മറുവശത്ത് എബിക്ക് കിട്ടിയ ട്രോഫികൾ. ഹാരിസ് ഒരു ഗൺ എടുത്ത് ടേബിളിൽ വെച്ചു. Springfield XD-S .45 ACP!
എബി ആ തോക്ക് കൈയ്യിലെടുത്ത് ഒന്ന് ലോഡ് ചെയ്തു. “ഇത് കൈയ്യിൽ കിട്ടിയിട്ട് കുറെയായി. നിന്റെ അണ്ണന്റെ ഗിഫ്റ്റാണ്,” ഹാരിസ് പറഞ്ഞു. എന്നിട്ട് തന്റെ പേരിൽ ലൈസൻസുള്ള മറ്റൊരു പിസ്റ്റൾ എടുത്ത് ലോഡ് ചെയ്തു കൊണ്ട് എഴുന്നേറ്റു.
“നിന്റെ ഉദ്ദേശം എന്തായാലും ശരി, അപ്പന്റെ ഹോൾഡ് ഉപയോഗിച്ച് നീ പോകുന്ന ഈ വഴി... പോലീസ് ഡിപ്പാർട്ട്‌മെന്റിൽ എന്നേക്കാൾ കൂടുതൽ ബന്ധം നിനക്കുണ്ട്. നിന്റെ പേരിൽ കേസുകളും.”
“എന്റെ അപ്പനല്ലേ ഇതെല്ലാം പഠിപ്പിച്ചത്,” എബി സ്വയം ന്യായീകരിച്ചു.
“ഏത്? ആ കിളവന്റെ
💬 Comments
View all comments