Chapter Title : Curious case edited version 5 [Willie Beamen]
തയ്യാറെടുക്കുകയായിരുന്നു കാവ്യ മിസ്സിനെ എബിക്ക് എതിരെ ഉപയോഗിക്കാൻ അവനും നല്ലൊരു അവസരമാണ് കൈവന്നിരിക്കുന്നത്.
എബിയുടെ ഫോണിലേക്ക് ഉടനെ ട്രിസയുടെ മെസ്സേജ് വന്നു: "കാവ്യയെ വിശ്വസിക്കരുത് എബി.അവൾ വക്കീലിന്റെ ചാരയാണ്.".
----
ഇഷാൻ തന്റെ കുടുംബത്തിന്റെ സ്വാധീനമുപയോഗിച്ച് ഓരോരുത്തരെയും വിരട്ടാൻ തുടങ്ങുന്നതോടെയാണ് കൊല്ലം നഗരത്തിലെ കളികൾ മാറുന്നത്.സബ് രജിസ്ട്രാറുടെ മകളെ ഉപയോഗിച്ച് ഉണ്ണിയെ കുടുക്കാൻ നോക്കിയ ഇഷാന്റെ പ്ലാൻ പാളിയപ്പോൾ, അത് നേർക്കുനേരെയുള്ള ഒരു വലിയ സംഘർഷത്തിലേക്ക് വഴിമാറി.
സബ് രജിസ്ട്രാർ രാമകൃഷ്ണന്റെ വീടിന് മുന്നിൽ വെച്ചാണ് ഉണ്ണിയും ഇഷാനും നേർക്കുനേർ വരുന്നത്. ഇഷാൻ തന്റെ പുതിയ ഗ്യാങ്ങുമായാണ് എത്തിയിരിക്കുന്നത്.ഉണ്ണി തന്റെ പുതിയ കൂട്ടുകാരായ ഷാഹിറിനും അലക്സും അവിടെയുണ്ടായിരുന്നു.
"നീ വിചാരിച്ചോടാ ഉണ്ണീ...രജിസ്ട്രാർ സാറിന്റെ മകളെ പ്രണയിച്ച് നിനക്ക് രക്ഷപ്പെടാമെന്ന്?" ഇഷാൻ പുച്ഛത്തോടെ ഉണ്ണിയുടെ കോളറിൽ പിടിച്ചു.
"ഡാ... കൈ വിടടാ!" ഉണ്ണി ഗർജ്ജിച്ചു. "ഞാൻ ആരെ പ്രണയിക്കണമെന്നും ആരോട് സംസാരിക്കണമെന്നും നിന്റെ സമ്മതം വേണ്ട.സബ് രജിസ്ട്രാറുടെ മകളുടെ പേരും പറഞ്ഞ് നീ എന്തിനാടാ ഇവിടെ വന്ന് ഷോ കാണിക്കുന്നത്?"
ഇഷാൻ ഒരൊറ്റ അടി ഉണ്ണിയുടെ മുഖത്ത് കൊടുത്തു. അതോടെ രംഗം ആകെ മാറി.ഷാഹിറും ജിത്തുവും ഉണ്ണിക്ക് തുണയായി ഇഷാന്റെ പിള്ളേരെ നേരിട്ടു. സബ് രജിസ്ട്രാറുടെ വീടിന് മുന്നിൽ വെച്ച് വലിയൊരു അടിയാണ് നടന്നത്. നാട്ടുകാർ ഓടിക്കൂടി.സബ് രജിസ്ട്രാർ രാമകൃഷ്ണൻ പുറത്തേക്ക് ഓടിവന്നു.
"നിർത്തടാ നിർത്ത്! ആരാടാ എന്റെ വീടിന്റെ മുന്നിൽ വന്ന് തല്ലുണ്ടാക്കുന്നത്?" രാമകൃഷ്ണൻ അലറി.
"സാർ... ഇവൻ നിങ്ങളുടെ മകളെ ശല്യം ചെയ്യുകയാണ്," ഇഷാൻ നുണ പറഞ്ഞു.
പക്ഷേ രാമകൃഷ്ണന്റെ മകൾ ശരണ്യ അപ്പോഴേക്കും പുറത്തേക്ക്
💬 Comments
View all comments