0%

Chapter Title : Curious case edited version 6 [Willie Beamen]

Author : kkstories Read All Parts 626

സീൻ പോലെ എബി സ്റ്റേജിലേക്ക് ഒരൊറ്റ കുതിപ്പിന് കയറി.

ആ എൻഗേജ്‌മെന്റ് ഹാൾ നിമിഷനേരം കൊണ്ട് ഒരു യുദ്ധക്കളമായി മാറി. ഷാഹിർ സിഗ്നൽ ജാമർ ഓൺ ചെയ്തതോടെ മയൂരിയുടെ റിമോട്ട് ഒരു പാഴ്വസ്തുവായി. ഭയന്ന് വിറച്ചു നിൽക്കുന്ന അതിഥികൾക്കിടയിലൂടെ എബിയും നെൽസണും തമ്മിലുള്ള ആ നിർണ്ണായക പോരാട്ടം ആരംഭിച്ചു

നെൽസൺ തന്റെ കയ്യിലിരുന്ന തോക്കിന്റെ ട്രിഗർ അമർത്താൻ നോക്കിയെങ്കിലും എബി ഒരൊറ്റ കിക്കിന് അത് തട്ടിമാറ്റി. തോക്ക് ദൂരേക്ക് തെറിച്ചുപോയി. കൈകൾ മടക്കി, കോളർ ഒന്ന് ശരിയാക്കി എബി നെൽസനെ നോക്കി പല്ലുഞെരിച്ചു.

"എന്റെ പെണ്ണിന്റെ ദേഹത്ത് കൈവെക്കാൻ നിനക്ക് ധൈര്യമായോടാ?"

എബി നെൽസന്റെ മുഖത്ത് ആഞ്ഞടിച്ചു. ചോര തെറിച്ചു സ്റ്റേജിലെ പൂക്കളിൽ വീണു. നെൽസൺ തിരിച്ചു തല്ലാൻ ശ്രമിച്ചെങ്കിലും എബിയുടെ ഡിഫൻസ് തകർക്കാൻ അവന് കഴിഞ്ഞില്ല. എബി അവന്റെ മുടിക്ക് കുത്തിപ്പിടിച്ച് സ്റ്റേജിലെ ആ വലിയ കേക്കിന് മുകളിലേക്ക് ആഞ്ഞു തള്ളി. മയൂരി തന്റെ മകൻ തല്ലു കൊള്ളുന്നത് കണ്ട് അലറി വിളിച്ചു.

"നെൽസൺ! അവനെ തീർക്കടാ!"

സന്ദീപും ഇഷാനും നെൽസനെ സഹായിക്കാൻ സ്റ്റേജിലേക്ക് കയറി. പക്ഷേ അപ്പോഴേക്കും താഴെ നിന്ന് സണ്ണിയും ഉണ്ണിയും ടിറ്റോയും അവർക്ക് നേരെ പാഞ്ഞു. സണ്ണി സന്ദീപിന്റെ കഴുത്തിന് പിടിച്ച് താഴേക്ക് വലിച്ചിട്ടു. "പഴയ കണക്കുകൾ തീർക്കാൻ സമയമായിടാ!" സണ്ണിയുടെ ഓരോ ഇടിയും വർഷങ്ങളായി താൻ വക്കീലിന്റെയും ഇവരുടെയും ചാരനായി നിന്നതിന്റെ പക തീർക്കുന്നതായിരുന്നു.

ഹാളിന്റെ മറുവശത്ത് രാജ്മോഹൻ രക്ഷപ്പെടാൻ നോക്കിയെങ്കിലും ഹാരിസ് സാർ അയാളുടെ വഴി തടഞ്ഞു. "രാജ്മോഹൻ... നിയമം നിനക്ക് മുന്നിലുണ്ട്. നിന്റെ ഈ ഗുണ്ടാവിളയാട്ടം ഇവിടെ

💬 Comments

View all comments