0%

Chapter Title : Curious case edited version 6 [Willie Beamen]

Author : kkstories Read All Parts 617

ഈ ഓഫറും... എല്ലാം ഇതിലുണ്ട്. ഇത് പുറത്തുപോയാൽ നിന്റെ വക്കീലിന്റെ പണി പോകും എന്ന് മാത്രമല്ല, നിന്നെയും പോലീസ് പൊക്കും."

അൻസിയുടെ മുഖത്തെ ചിരി മാഞ്ഞു. അവൾ വിളറിപ്പോയി. "നീ... നീ എന്നെ ചതിക്കുകയായിരുന്നോ?"

"ചതിയല്ല അൻസി, നീ തുടങ്ങിയ കളി ഞാൻ അവസാനിപ്പിക്കുകയാണ്. ഇപ്പോൾ തന്നെ നിന്റെ വക്കീലിനെ വിളിച്ച് പറ... ലോപ്പസ് സാറിനെതിരെയുള്ള ആ വ്യാജ കേസ് പിൻവലിക്കാൻ. ഇല്ലെങ്കിൽ നിന്റെ ഈ 'പെർഫോമൻസ്' ഞാൻ കൊല്ലം നഗരത്തിന് കാണിച്ചു കൊടുക്കും."

എബി വില്ലയിൽ നിന്നും പുറത്തിറങ്ങി തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. അൻസി ജനാലയ്ക്കൽ നിന്ന് പല്ലുകടിച്ചു കൊണ്ട് അവനെ നോക്കി നിന്നു

വൈകുന്നേരം കൊല്ലം സബ് ജയിലിന് മുന്നിൽ ലോപ്പസ് അപ്പൂപ്പൻ പുറത്തിറങ്ങി. ഹാരിസ് സാറും എബിയും അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അപ്പൂപ്പൻ എബിയുടെ കൈ പിടിച്ചു. "എടാ... നീ എങ്ങനെയാ ഇത് സാധിച്ചത്?"

"അതൊക്കെ ഓരോ വഴികളല്ലേ അപ്പൂപ്പൂ," എബി പതുക്കെ ചിരിച്ചു.

പക്ഷേ അപ്പോഴാണ് ദൂരെ നിന്ന് സണ്ണിയുടെ ബൈക്ക് അങ്ങോട്ട് വരുന്നത് അവർ കണ്ടത്. സണ്ണി ബൈക്ക് നിർത്തി എബിയെ ഒന്ന് നോക്കി. അവന്റെ മുഖത്ത് വല്ലാത്തൊരു പരിഹാസമായിരുന്നു.

"എബി... നീ അൻസി മമ്മിയെ കണ്ടത് വക്കീൽ അറിഞ്ഞിട്ടുണ്ട്. നീ കരുതുന്നതുപോലെ അത്ര സിമ്പിൾ അല്ല കാര്യങ്ങൾ. വക്കീൽ നിനക്ക് വേണ്ടി ചെറിയ പണി ഒരുക്കുന്നുണ്ട്. നാളത്തെ കോളേജ് ഡേയിൽ അത് നീ കാണും." സണ്ണി പറഞ്ഞു വേഗത്തിൽ അവിടെനിന്നും പോയി.

⏩⏩

കോളേജ് ഡേയുടെ ആവേശം അതിന്റെ കൊടുമുടിയിലായിരുന്നു. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ വിദ്യാർത്ഥികൾ. സ്റ്റേജിന് പിന്നിൽ

💬 Comments

View all comments