0%

Chapter Title : Curious case edited version 7 [Willie Beamen]

Author : kkstories Read All Parts 623

എബി ആ ഫയൽ കൈക്കലാക്കി. അതിലെ പേജുകൾ മറിക്കുമ്പോൾ അവന്റെ കണ്ണുകൾ വിടർന്നു. ഹാരിസ് സാറിനെ പണ്ട് ലോക്കപ്പ് മരണം കേസിൽ കുടുക്കിയത് വക്കീലല്ല, പകരം ഹാരിസ് സാർ വിശ്വസിച്ച ഒരു പഴയ സുഹൃത്തായിരുന്നു. ആ സത്യം വക്കീൽ ഒളിപ്പിച്ചു വെച്ച് ഹാരിസിനെ ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നു.

"നിന്റെ അച്ഛൻ ഇത്രയും കാലം എന്റെ അപ്പച്ചനെ ഭീഷണിപ്പെടുത്തിയത് ഈ രേഖകൾ വെച്ചാണല്ലേടാ?" എബി നിതിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.

അപ്പോഴേക്കും പുറത്ത് സണ്ണിയും സംഘവും വക്കീലിന്റെ ഗുണ്ടകളെ അടിച്ചൊതുക്കി അകത്തേക്ക് കയറി. എബി നിതിനെ പോലീസിന് വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവൻ നിതിനെ കായൽക്കരയിലേക്ക് വലിച്ചുകൊണ്ടുപോയി.

രാമകൃഷ്ണൻ സാറിന്റെ മകൾ കരയുന്നത് നീ കണ്ടിട്ടില്ലല്ലോടാ... ഇനി നീ അത് കാണില്ല," എബി അവനെ വെള്ളത്തിലേക്ക് ആഞ്ഞു തള്ളി. പക്ഷേ അവസാന നിമിഷം എബി അവനെ കൈവിലങ്ങ് വെച്ച് തൂണിൽ ബന്ധിച്ചു.

"നിന്നെ കൊല്ലില്ല നിതിൻ... പക്ഷേ നിന്റെ ഈ ജീവിതം ഇനി ഇരുമ്പഴികൾക്കുള്ളിലായിരിക്കും. നിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം."

പിറ്റേന്ന് രാവിലെ കൊല്ലം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ രാമകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എബി നിന്നു. ആ മൂന്നാമത്തെ ഫയൽ അവൻ ഹാരിസ് സാറിന് കൈമാറി. അത് കണ്ടപ്പോൾ ഹാരിസ് സാറിന്റെ കണ്ണുകൾ നിറഞ്ഞു. "എടാ... ഇത്രയും കാലം ഞാൻ ഈ രഹസ്യം ചുമന്നത് നിങ്ങളെ ഓർത്തു മാത്രമാണ്."

"ഇനി വേണ്ട അപ്പച്ചാ... സത്യം പുറത്തുവന്നു കഴിഞ്ഞു."

മാത്യു വക്കീലിന്റെയും അൻസിയുടെയും പതനം പൂർണ്ണമായെന്ന് എല്ലാവരും കരുതിയടത്താണ് കളികൾ വീണ്ടും മാറിയത്. നിയമത്തിന്റെ പഴുതുകൾ കണ്ടെത്താൻ വക്കീലിനോളം മിടുക്കുള്ളവർ വേറെയാരുമില്ല.

💬 Comments

View all comments