Chapter Title : Curious case edited version 7 [Willie Beamen]
വക്കീലിന്റെ ഭാര്യ അൻസി മാഡം എന്റെ അച്ഛനെ ഭീഷണിപ്പെടുത്തുകയാണ്. അവർക്ക് വേണ്ടത് വലിയവീട്ടിലെ ആ തോട്ടത്തിന്റെ ആധാരമാണ്. അത് കൈമാറാനുള്ള രേഖകൾ അച്ഛൻ നാളെ ഓഫീസിൽ വെച്ച് തയ്യാറാക്കണം എന്നാണ് അവർ പറയുന്നത്," ശരണ്യ കരഞ്ഞുകൊണ്ട് പറഞ്ഞു.
എബി തന്റെ ബൈക്കിൽ കൊല്ലം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിക്കുമ്പോൾ സണ്ണി അങ്ങോട്ട് വന്നു. സണ്ണി ഇപ്പോൾ എബിയുടെ നിഴൽ പോലെ കൂടെയുണ്ട്.
"എബി... വക്കീലിന്റെ പ്ലാൻ മാറി. അവൻ നിന്നെ ലക്ഷ്യം വെക്കുന്നതിന് പകരം നിന്റെ അപ്പൂപ്പൻ ലോപ്പസ് സാറിനെ വീണ്ടും ജയിലിലാക്കാൻ നോക്കുകയാണ്. രാമകൃഷ്ണൻ വഴി അവർ വ്യാജമായ ഒരു വില്പത്രം ഉണ്ടാക്കിയിട്ടുണ്ട്. അത് രജിസ്റ്റർ ചെയ്താൽ നിന്റെ തറവാട് വക്കീലിന്റെ പേരാകും," സണ്ണി വിവരം നൽകി.
എബിയുടെ കണ്ണുകൾ ചുവന്നു. "രാമകൃഷ്ണൻ ഇത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല സണ്ണീ... അയാളെ അവർ നിർബന്ധിക്കുകയാണ്. നമുക്ക് നാളെ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് ഒരു പ്ലാൻ നടപ്പിലാക്കണം. അൻസിയുടെ ആ അഹങ്കാരം അവിടെ വെച്ച് തീർക്കണം."
എബി തന്റെ ഫോണെടുത്ത് ട്രിസയെ വിളിച്ചു. "ട്രിസ... നിന്റെ കയ്യിലുള്ള ആ രഹസ്യ വീഡിയോകൾ റെഡിയാണോ? അൻസിയും വക്കീലും തമ്മിലുള്ള ആ പഴയ പണമിടപാടുകളുടെ തെളിവുകൾ... നാളെ നമുക്ക് അത് പുറത്തുവിടണം."
ട്രിസയുടെ കൈവശമുള്ള ആ വീഡിയോ ആയിരുന്നു എബിയുടെ ഏറ്റവും വലിയ ആയുധം. എന്നാൽ മാത്യു വക്കീലും അൻസിയും എബിയേക്കാൾ ഒരുപടി മുന്നിൽ ചിന്തിച്ചു കഴിഞ്ഞിരുന്നു.
രാത്രിയുടെ നിശബ്ദതയിൽ ട്രിസ തന്റെ സ്കൂട്ടറിൽ എബിയെ കാണാൻ വരികയായിരുന്നു. അവളുടെ ബാഗിൽ ആ നിർണ്ണായകമായ പെൻഡ്രൈവ് സുരക്ഷിതമായിട്ടുണ്ടായിരുന്നു. കൊല്ലം
💬 Comments
View all comments