Chapter Title : Curious case edited version 7 [Willie Beamen]
പെൻഡ്രൈവ്?" എബിയുടെ ശബ്ദം ഗോഡൗണിനുള്ളിൽ മുഴങ്ങി.
അകത്തെ മുറിയിൽ അൻസിയും വക്കീലും ചില രഹസ്യ രേഖകൾ പരിശോധിക്കുകയായിരുന്നു. എബിയെ കണ്ടതും വക്കീൽ ഞെട്ടിപ്പോയി. "എബി! നീ... നീ ഇതെങ്ങനെ അറിഞ്ഞു?"
"വക്കീലേ... നിങ്ങൾ മോഷ്ടിച്ചു എന്ന് കരുതിയ ആ പെൻഡ്രൈവ് നിങ്ങളെ ഇങ്ങോട്ട് എത്തിക്കാനുള്ള എന്റെ ചൂണ്ടയായിരുന്നു," എബി മേശപ്പുറത്തിരുന്ന പെൻഡ്രൈവ് ചൂണ്ടിക്കാണിച്ചു പതുക്കെ ചിരിച്ചു.
എബി ആ മുറിയിലുണ്ടായിരുന്ന ലോക്കറുകൾ ഓരോന്നായി തുറന്നു. അതിനുള്ളിൽ സബ് രജിസ്ട്രാർ രാമകൃഷ്ണനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ വക്കീൽ സൂക്ഷിച്ചിരുന്ന ശരണ്യയുടെ വ്യാജ രേഖകളും, വലിയവീട്ടിലെ തോട്ടം കൈക്കലാക്കാൻ ഉണ്ടാക്കിയ കള്ള ആധാരങ്ങളും ഉണ്ടായിരുന്നു.
"ഇതൊക്കെ നാളെ രാവിലെ കോടതിയിൽ എത്തും വക്കീലേ. നിങ്ങളുടെ ഈ അൻസി മാഡം നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും ഇപ്പോൾ എന്റെ ടീം ഹാക്ക് ചെയ്തു കഴിഞ്ഞു," എബി തന്റെ ടാബ്‌ലെറ്റ് അവർക്ക് നേരെ തിരിച്ചു. ഷാഹിർ ഇതിനോടകം വക്കീലിന്റെ വിദേശ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
അൻസി ദേഷ്യം കൊണ്ട് വിറച്ചു. അവൾ തന്റെ ബാഗിൽ നിന്നും ഒരു ചെറിയ പിസ്റ്റൾ പുറത്തെടുത്തു. "എബി! നീ ജീവനോടെ പുറത്തുപോകില്ല!"
പക്ഷേ അൻസി ട്രിഗർ അമർത്തുന്നതിന് മുൻപ് സണ്ണി അവളുടെ കൈക്ക് അടിച്ചു. തോക്ക് ദൂരേക്ക് തെറിച്ചുപോയി. "സ്ത്രീയാണെന്ന പരിഗണന ഇനി പ്രതീക്ഷിക്കണ്ട അൻസി . നിങ്ങൾ എന്റെ കുടുംബത്തെ തകർത്തവളാണ്," സണ്ണി പല്ലുഞെരിച്ചു പറഞ്ഞു.
അപ്പോഴേക്കും ഹാരിസ് സാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗോഡൗൺ വളഞ്ഞു. വക്കീലിനെയും അൻസിയെയും വിലങ്ങു വെച്ച് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, എബി രാമകൃഷ്ണനെ ഫോണിൽ വിളിച്ചു.
"സാർ... പേടിക്കണ്ട. ശരണ്യ സുരക്ഷിതയാണ്. ആ
💬 Comments
View all comments