Chapter Title : Curious case edited version 8 [Willie Beamen] [Climax]
നിഴലായി കൂടെയുണ്ടാകും."
വലിയവീടിന്റെ ഉമ്മറത്ത് ചിരിയും സംസാരവും നിറഞ്ഞു. കൊല്ലം നഗരം ഒരു പുതിയ പുലരിയിലേക്ക് ഉണർന്നു. പകയും ചോരയും നിറഞ്ഞ ആ പഴയ കാലം തിരമാലകൾക്കൊപ്പം കടലിൽ ലയിച്ചു പോയിരിക്കുന്നു.
ശരണ്യയുടെ കൈകൾ അശുദ്ധമാകാതിരിക്കാൻ, ആ കറുത്ത കൃത്യം ഏറ്റെടുത്തത് സണ്ണിയായിരുന്നു. തന്റെ കുടുംബത്തെയും വലിയവീടിനെയും തകർക്കാൻ നോക്കിയ വക്കീലിനോടും അൻസിയോടും സണ്ണിക്ക് പണ്ടേയുള്ള പക അവിടെ തീർന്നു. കൊല്ലം ബീച്ചിന്റെ വിജനമായ ഒരറ്റത്ത്, കടൽക്കാറ്റേറ്റ് നിൽക്കുന്ന സണ്ണിയെ കാണാൻ എബി തന്റെ ബൈക്കിൽ എത്തി.
ഇരുട്ടിൽ കടൽ ഇരമ്പുന്ന ശബ്ദം മാത്രം. സണ്ണി തന്റെ കൈകളിലെ ചോരപ്പാടുകൾ കടൽവെള്ളത്തിൽ കഴുകിക്കളയുകയായിരുന്നു. ബൈക്കിന്റെ വെളിച്ചം അണച്ച് എബി പതുക്കെ സണ്ണിയുടെ അടുത്തേക്ക് നടന്നു വന്നു. സണ്ണി തിരിഞ്ഞു നോക്കിയില്ല, പക്ഷേ വന്നത് എബിയാണെന്ന് അവന് മനസ്സിലായി.
"നീ അത് ചെയ്യുമെന്ന് എനിക്ക് അറിയാമായിരുന്നു സണ്ണീ," എബിയുടെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിലൊരു ഗൗരവമുണ്ടായിരുന്നു.
സണ്ണി പതുക്കെ എഴുന്നേറ്റു നിന്നു. അവന്റെ കണ്ണുകളിൽ ഭയമായിരുന്നില്ല, മറിച്ച് വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന ഒരു ഭാരം ഇറക്കിവെച്ച ആശ്വാസമായിരുന്നു.
"എബി... നീ അവരെ വെറുതെ വിട്ടു. നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിലും ഒരുപക്ഷേ അങ്ങനെ ചെയ്യുമായിരുന്നു. നീ വലിയവീട്ടിലെ ഇളമുറക്കാരനാണ്, നിനക്ക് ചില അന്തസ്സുകളുണ്ട്. പക്ഷേ ഞാൻ അങ്ങനെയല്ല... എനിക്ക് എന്റെ അച്ഛന്റെയും അമ്മയുടെയും മുഖമായിരുന്നു മനസ്സിൽ. അവരെ ചതിച്ചു കൊന്നവർ ഈ മണ്ണിൽ ഇനി ജീവിക്കാൻ പാടില്ലായിരുന്നു."
എബി പതുക്കെ സണ്ണിയുടെ തോളിൽ കൈവെച്ചു. "ഞാൻ അവരെ വെറുതെ വിട്ടത് അവരോടുള്ള സ്നേഹം കൊണ്ടല്ല സണ്ണീ... നിയമത്തിന് മുന്നിൽ
💬 Comments
View all comments