Chapter Title : Curious case edited version 8 [Willie Beamen] [Climax]
നോക്കി മനസ്സിൽ പറഞ്ഞു: "സണ്ണീ... നീ പോയിട്ടില്ല. വലിയവീടിന്റെ ഓരോ ശ്വാസത്തിലും നീ ഉണ്ടാകും. നിന്നെ ചതിച്ച ലോറി ഡ്രൈവറെയും അതിന് പിന്നിൽ പ്രവർത്തിച്ച അവസാനത്തെ കണ്ണിയെയും ഞാൻ കണ്ടെത്തുന്നത് വരെ നിനക്ക് പകരമായി ഞാൻ ഇവിടെയുണ്ടാകും."
എബി പതുക്കെ തിരിഞ്ഞു നടന്നു. സണ്ണിയുടെ മരണം എബിയെ കൂടുതൽ ഗൗരവക്കാരനാക്കി. പകയുടെ പുതിയൊരു അധ്യായം അവിടെ തുടങ്ങുകയായിരുന്നു.
എബി പറയാതെ ഇരുന്നത് ശെരിക്കും സംഭവിച്ചത്..
ആ കശുവണ്ടി ഫാക്ടറിയുടെ തകർന്ന ഭിത്തികൾക്കിടയിൽ, അവസാനത്തെ വെടിയൊച്ചയും നിലച്ചു. സത്യത്തിന്റെ ഭീകരരൂപം എബിയുടെ മുന്നിൽ പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടു. വലിയവീടിന്റെ അന്തസ്സും പ്രതാപവും കാക്കാൻ ഹാരിസ് സാർ വർഷങ്ങളായി മൂടിവെച്ച ആ രഹസ്യം സണ്ണി മരണത്തിന് തൊട്ടുമുമ്പ് എബിയോട് തുറന്നുപറഞ്ഞു.
"എബി, നിനക്ക് അറിയാത്ത ഒന്നുണ്ട്.വക്കീലോ അൻസിയോ മാത്രമല്ല...അതിന് പിന്നിൽ നിന്റെ സ്വന്തം വലിയവീട്ടിലെ ആ ചോരയുമുണ്ട്.".
എബിയുടെ കൈകൾ വിറച്ചു. ഹാരിസ് സാർ തന്റെ സുഹൃത്തുക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തു എന്ന് കരുതിയത് തെറ്റായിരുന്നു. സ്വന്തം സഹോദരങ്ങളായ ലാസ്സറും ജോബിയും സ്വത്തിന് വേണ്ടി നടത്തിയ ആ ഗൂഢാലോചനയിൽ ഹാരിസ് പെട്ടുപോവുകയായിരുന്നു. അൻസിയും വക്കീലും വെറും ഉപകരണങ്ങൾ മാത്രമായിരുന്നു.
എബി: (ശബ്ദം ഇടറി) "സണ്ണി... നീ കീഴടങ്ങണം. നിനക്ക് ഇനിയും ജീവിതമുണ്ട്."
സണ്ണി: (ഒരു പരിഹാസച്ചിരിയോടെ) "വലിയവീട്ടിൽ ഹാരിസിന്റെ മോനും ഒരു ക്രിമിനലിന്റെ കൂട്ട് ശെരിയാകില്ലല്ലേ. നിന്റെ യൂണിഫോമിന് അത് കളങ്കമാകും."
എബി: "ഞാൻ നിന്നെ രക്ഷപ്പെടുത്താം സണ്ണീ... നമ്മൾ പഴയതുപോലെയാകും."
സണ്ണി: "വേണ്ട എബി... എന്നെ ഈ ജോലി ഏൽപ്പിച്ചത് നിന്റെ അപ്പച്ചൻ തന്നെയാണ്... ഹാരിസ്. സത്യങ്ങൾ പുറത്തുപോകാതിരിക്കാൻ എന്നെ
💬 Comments
View all comments