0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Fang.leng Read All Parts 783

ഇത് കേൾക്കുമ്പോൾ എനിക്ക് ഒരുപാട് പ്രായമായത് പോലെ തോന്നുന്നു

കിരണൻ : ആരുപറഞ്ഞു അമ്മായിക്ക് പ്രായമായി എന്ന് ഇപ്പോൾ കണ്ടാലും എന്റെ അനുജത്തി ആണെന്നേ ആരും പറയു

മഹാറാണി :മതിയാക്ക് കിരണാ മുതിർന്നവരോട് ഇങ്ങനെയാണോ പെരുമാറെണ്ടത്

കരീക :അത് കാര്യമാക്കണ്ട മഹാറാണി കുമാരൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ

കിരണൻ :അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മായി

മഹാറാണി :മതി മതി നീ വേഗം അച്ഛനെ ചെന്ന് കണു അദ്ദേഹത്തിനു നിന്നോട് എന്തൊ പറയുവാൻ ഉണ്ട്

കിരണൻ :ശെരി അമ്മേ ഞാൻ ഉടെനെ തന്നെ ചെല്ലാം

കുമാരൻ വേഗം തന്നെ രാജാവിന്റെ അറയിലേക്ക് നടന്നു

ഇതേ സമയം ചന്ദ്രഗിരിയുടെ അതിർത്തിക്കപ്പുറമുള്ള മലമുകളിലൂടെ സഞ്ചരിക്കുകയായിരുന്നു സഹീർ. സഹീർ തന്റെ കയ്യിലുള്ള കടലാസ്സിൽ രേഖപ്പെടുത്തിയിരിക്കുന്ന വഴികളിലൂടെ മുൻപോട്ടു പോകാൻ തുടങ്ങി പല വഴികൾ പിന്നിട്ടു സഹീർ മലമുകളിലെ ഒരു ചെറിയ കുടിലിനു മുന്പിലെത്തി

"എനിക്ക് കിട്ടിയ വിവരം ശെരിയാണെങ്കിൽ ഇതു തന്നെയാണ് സ്ഥലം ഇത്രയും വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും കണ്ട് മുട്ടാൻ പോകുന്നു ജോനൻ അവൻ ഇവിടെയുണ്ടാകുമോ "

"ജോനൻ നീ അകത്തുണ്ടോ ഇത് ഞാനാണ് സഹീർ "

സഹീർ കുടിലിനുമുൻപിൽ നിന്ന് ജോനനെ വിളിക്കുവാൻ തുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ കുടിലിന്റെ വാതിൽ തുറക്കപ്പെട്ടു അതിനുള്ളിൽ നിന്നും ഒരു വ്യക്തി പതിയെ തപ്പി തടഞ്ഞു പുറത്തേക്കിറങ്ങി

"ജോനൻ"

സഹീർ ഉടൻ തന്നെ ജോനന്റെ അടുക്കലെത്തി അവനെ കെട്ടിപിടിച്ചു

ജോനൻ :സഹീർ ഇത് നീയാണോ

സഹീർ :അതെ മിത്രമേ ഇത് ഞാൻ തന്നെയാണ് നിന്നെയിനികാണാൻ കഴിയില്ല എന്നാണ് ഞാൻ കരുതിയത് നിന്റെ

💬 Comments

View all comments