0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Fang.leng Read All Parts 788

വലിയ വാൾ അറയിലേക്കിട്ടു ശേഷം സഹീറിനോടോപ്പം ആ മലയിറങ്ങുവാൻ തുടങ്ങി

******************************************

ഇതേ സമയം കൊട്ടാരത്തിനുള്ളിൽ ഒരു കൂട്ടം സൈനികർ ഒരു യുവാവിനുപിന്നാലെ ഓടുകയായിരുന്നു

"നിൽക്കെടാ അവിടെ മര്യാദക്ക് നിൽക്കാനാ നിന്നോട് പറഞ്ഞത് "

സൈനികർ അലറിക്കൊണ്ട് അവനു പിന്നാലെ പറഞ്ഞു

"(എന്റുമ്മാ ഇവമ്മാർ വിടുന്ന ലക്ഷണം ഇല്ലല്ലോ )എടാ ദ്രോഹികളെ ഞാൻ കള്ളനല്ലെന്ന് നിങ്ങളോടു എത്ര തവണ പറയണം "

സൈനികർ :അതൊക്കെ നമുക്ക് പിന്നീട് തീരുമാനിക്കാം ഇപ്പോൾ കീഴടങ്ങുന്നതാണ് നിനക്ക് നല്ലത്

യുവാവ് : കീഴടങ്ങിയിട്ട് വേണം തെളിയാത്ത എല്ലാ കുറ്റവും എന്റെ തലയിൽ കെട്ടിവയ്ക്കാൻ അതിന് ഇത്തിരി പുളിക്കും

ഇത്രയും പറഞ്ഞു അവൻ വീണ്ടും ഓട്ടം തുടർന്നു സൈനികർ പിന്നാലെയും പെട്ടെന്നായിരുന്നു അവൻ തന്റെ മുൻപിൽ ഒരു കുതിര നിൽക്കുന്നത് കണ്ടത് ഉടൻ തന്നെ അവൻ അതിനു പുറത്തേക്കു ചാടികയറി

"എന്നെ പിടിക്കാൻ നിങ്ങളൊക്കെ കുറച്ച് കൂടി മൂക്കണം മനസ്സിലായോ "ഇത്രയും പറഞ്ഞു അവൻ കുതിരയെ മുൻപോട്ട് പായിക്കാൻ ശ്രമിച്ചു

"വേഗം പോ കുതിരേ വേഗം " അവൻ കുതിര പുറത്തിരുന്ന് വിളിച്ചു എന്നാൽ കുതിര ഒരടി പോലും മുൻപോട്ട് നീങ്ങിയില്ല

"ഉമ്മാ ഈ കുതിരക്കിത് എന്തിന്റെ കേടാ മുൻപോട്ട് പോ കുതിരേ എന്റെ ചക്കരയല്ലേ ഒന്ന് വേഗം പോ "എന്നാൽ അപ്പോഴും കുതിര അതെ നിൽപ്പ് തുടർന്നു വേഗം തന്നെ സൈനികർ എല്ലാവരും കുതിരക്കു ചുറ്റും വട്ടം കൂടി

സൈനികർ :മര്യാദക്ക് നീ താഴെ ഇറങ്ങുന്നോ അതോ ഞങ്ങൾ ഇറക്കണോ

യുവാവ് :ഞാൻ ഇറങ്ങുമല്ലോ അതിന് ഇങ്ങനെ ഭീഷണി പ്പെടുത്തേണ്ടകാര്യമൊന്നുമില്ല

ഇത്രയും

💬 Comments

View all comments