0%

Chapter Title : ദ വിച്ച് പാർട്ട്‌ 2 [Fang leng]

Author : Kambikathakal Read All Parts 238

ഞാൻ അല്പം മടിയനാ

പെട്ടെന്നായിരുന്നു കരീകയ്ക്ക് തന്റെ അബദ്ധം മനസ്സിലയത് അവൾ ഉടൻ തന്നെ നിലത്ത് മുട്ട് കുത്തിയിരുന്നു സഹീറിനോട്‌ മാപ്പ് ചോദിക്കാൻ തുടങ്ങി

"ക്ഷമിക്കണം ചേട്ടാ ഞാൻ അറിയാതെ പറഞ്ഞതാ ഇത് ചേട്ടന്റെ അറയാണെന്ന് എനിക്ക് അറിയില്ലായിരുന്നു ഞാൻ ഒരു മണ്ടിയാണ് എന്നോട് ഒന്നും തോന്നരുത് "

സഹീർ വേഗം കരീകയെ നിലത്ത് നിന്ന് എഴുനേൽപ്പിച്ചു

സഹീർ :നീ എന്തിനാണ് എന്നോട് ക്ഷമ ചോദിക്കുന്നത് നിനക്ക് തോന്നിയ കാര്യം നീ എന്നോട് പറഞ്ഞു അതിൽ ഒരു തെറ്റുമില്ല ഇവിടെ മുഴുവൻ അലങ്ങോലമായി കിടക്കുകയാണെന്ന് എനിക്ക് തന്നെ അറിയാം ഉള്ളത് ഉള്ളത് പോലെ പറയുന്നവരെയാണ് എനിക്കിഷ്ടം

കരീക :നന്ദിയുണ്ട് പക്ഷെ എന്നെ ഇവിടേക്ക് എന്തിനാ കൊണ്ട് വന്നത്

സഹീർ :ഇനി നീ ഇവിടെയാണ് ജോലി ചെയ്യുന്നത്

കരീക :ഇവിടെയൊ

സഹീർ :അതെ നീ തന്നെയല്ലേ പറഞ്ഞത് നിനക്ക് മന്ത്ര വിദ്യകൾ പഠിക്കാൻ താല്പര്യം ഉണ്ടെന്ന് അതുകൊണ്ട് നിന്നെ എന്റെ കൂടെ നിർത്താൻ ഞാൻ തീരുമാനിച്ചു

കരീക :സത്യമായും എന്നെ മന്ദ്രം പഠിപ്പിക്കുമോ

സഹീർ :ഞാൻ ശ്രമിക്കാം ബാക്കി നിന്റെ കയ്യിലാണ് പിന്നെ ഒരു കാര്യം കൂടി പറയാം ഞാൻ നല്ല ദേഷ്യകാരനാണ് എല്ലാം വേഗത്തിൽ പഠിച്ചില്ലെങ്കിൽ നിന്നെ ഉടനെ ഞാൻ പറഞ്ഞു വിടും

കരീക :ശെരി ചേട്ടാ ഞാൻ പറ്റുന്നത്ര വേഗത്തിൽ പഠിക്കാം എനിക്കിതോന്നും വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ മന്ദ്രം പഠിക്കാൻ പോകുന്നു

കരീക സന്തോഷത്തിൽ തുള്ളിച്ചാടാൻ തുടങ്ങി

സഹീർ :ശെരി എങ്കിൽ നീ ഇതൊക്കെ നോക്കികൊണ്ട് നിൽക്ക് ഞാൻ പോയി നിന്റെ താമസത്തിനും മറ്റുമുള്ള വഴിനോക്കാം

💬 Comments

View all comments