Chapter Title : ദ വിച്ച് പാർട്ട് 5 [Fang leng]
"ഇവൾ എന്തൊരു സുന്ദരിയാണെന്ന് നോക്കിയെ ആരുടെയും മനംകവരുവാൻ കഴിയുന്നത്ര ഓമനത്തമുള്ളവൾ എന്നാൽ ഇവൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നത് സർവ്വനാശമാണ് സർവ്വനാശം "
മഹാറാണി :കരീക നീ എന്തൊക്കെയാണ് ഈ പറയുന്നത്
കരീക :സത്യമാണ് മഹാറാണി ഇവൾ എന്റെ പൂജയുടെ ഭലമായി ഉണ്ടായതല്ല ഞാൻ ഒരു കുമാരനു വേണ്ടി മാത്രമാണ് ശ്രമിച്ചിരുന്നത്
കുമാരി :അപ്പോൾ..
കരീക :അതെ കുമാരിയുടെ സംശയം സത്യമായിരുന്നു ഇവൾ ശപിക്കപ്പെട്ടവളാണ് വളരെ ശക്തമായൊരു ശാപം ഇവളെ വലയം ചെയ്തിരിക്കുന്നു
കുമാരി :ഇതിനു വേണ്ടിയായിരുന്നോ ഞാൻ ഇത്രയും നാൾ കാത്തിരുന്നത് ഇതിന് ഒരു പ്രതിവിധിയുമില്ലേ കരീക
കരീക :തീർച്ചയായും നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമുണ്ട് ഇവളെ അവസാനിപ്പിക്കുക അതാണ് ഏകമാർഗം
കുമാരി :ഇല്ല ഒരിക്കലുമില്ല ഇത് എന്റെ കുഞ്ഞാണ് ഈ രാജ്യത്തിന്റെ രാജകുമാരി ഇവൾക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല
മഹാറാണി :അതെ കരീക ഈ കുഞ്ഞിനെ രക്ഷിക്കാൻ എന്തെങ്കിലും ഒരു വഴി കാണില്ലേ
കരീക വേഗം തന്നെ കുഞ്ഞിനെ മഹാറാണിയുടെ അടുക്കൽ കൊണ്ടുപോയി
"നോക്കു മഹാറാണി ഇവളുടെ ചെവിക്കു പുറകിലെ ചുമന്ന അടയാളം ഇത് വളരെ ശക്തമായൊരു ശാപമാണ് ഇവൾക്ക് 18 വയസ്സ് തികയുന്ന ദിവസം ഇവളിലെ ശാപം പ്രവർത്തിച്ചു തുടങ്ങും നമുക്ക് വേണമെങ്കിൽ ഇവളെ രക്ഷിക്കുവാൻ ശ്രമിക്കാം പക്ഷെ അത് നമ്മുടെയെല്ലാം നാശത്തിൽ മാത്രമേ അവസാനിക്കുകയുള്ളു "
കുമാരി :എന്നു കരുതി ഞാൻ എന്റെ കുഞ്ഞിനെ കൊലക്ക് കൊടുക്കണം എന്നാണോ നീ പറയുന്നത്
കരീക :ഇവൾ ഒരിക്കലും അവിടുത്തെ മകളല്ല ഇവൾ ആ ജ്യോതിയുടെ ശാപത്തിന്റെ ഫലം മാത്രമാണ് ഇവളുമായി കുമാരിക്ക് യാതൊരു ബന്ധവുമില്ല
💬 Comments
View all comments