0%

Chapter Title : ദ വിച്ച് പാർട്ട്‌ 5 [Fang leng]

Author : Kambikathakal Read All Parts 554

നീ അബദ്ധമൊന്നും കാണിക്കരുത്

അലി :എന്ത് അബദ്ധം എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ എന്തും ചെയ്യും

കിഷൻ :ഇത് ആപത്താണ് അലി ആ ഇരുണ്ട വനം ഒരുപാട് അത്ഭുതങ്ങൾ നിറഞ്ഞതാണെന്ന് ഞാൻ കെട്ടിട്ടുണ്ട് കൂടാതെ ആ പട്ടത്തെ കുറിച്ചും ചില കഥകൾ കെട്ടിട്ടുണ്ട്

അലി :എന്ത് കഥകൾ

കിഷൻ :ഇരുണ്ട വനത്തിനു മുകളിലേ ആ പട്ടം പറത്തുന്നത് ഒരു പിശാച് ആണ് വളരെ സുന്ദരിയായ ഒരു പിശാച് അവളെ കണ്ടവരാരും ഇതുവരെ തിരിച്ചു വന്നിട്ടില്ല അതുകൊണ്ട് നീ ആ പട്ടം സ്വന്തമാക്കുവാനുള്ള മോഹം ഉപേക്ഷിചേക്ക്

അലി :കണ്ടവരാരും തിരിച്ചു വന്നിട്ടില്ലെങ്കിൽ ഈ കഥകളൊക്കെ എങ്ങനെ നീ അറിഞ്ഞു എനിക്ക് ഈ പ്രേതത്തിലും പിശാചിലും ഒന്നും വിശ്വാസമില്ല നീ വേഗം ഈ മരുന്നുകൾ എന്റെ വീട്ടിൽ കൊണ്ട് പോയി വയ്ക്ക് ഞാൻ ഇന്ന്‌ ഇരുട്ടുന്നതിന് മുൻപ് മടങ്ങി വരും ഇത്രയും പറഞ്ഞു അലി ഇരുണ്ട വനത്തിനുള്ളിലേക്ക് കടന്നു

വനത്തിനുള്ളിലെത്തിയ അലി ചുറ്റും നോക്കുവാൻ തുടങ്ങി

"ഇത്രയും വലിയ വനത്തിൽ ആ പട്ടം കണ്ട്പിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും എങ്കിലും ശ്രമിച്ചു നോക്കുക തന്നെ വടക്കു ദിശയിൽ നിന്നുമായിരുന്നു ആ പട്ടം പറന്നിരുന്നത് അതിനാൽ തന്നെ അങ്ങോട്ടേക്ക് പോകാം "

അലി പതിയെ വടക്ക് ദിശയിലേക്ക് നടക്കുവാൻ തുടങ്ങി എങ്കിലും അവന്റ മനസ്സിൽ പല ചിന്തകളും ഉടലെടുത്തു

"അല്ല ഈ വനത്തിനുള്ളിൽ ആരായിരിക്കും ആ പട്ടം പറത്തുന്നത് ഇനി ചിലപ്പോൾ അവൻ പറഞ്ഞത് പോലെ വല്ല പിശാചുമായിരിക്കുമോ ഹേയ് അതിനുള്ള സാധ്യതയില്ല ഏതായാലും ഈ പട്ടത്തിന്റെ കാര്യം അല്പം വിചിത്രം

💬 Comments

View all comments