Chapter Title : ദ വിച്ച് പാർട്ട് 6 [Fang leng]
അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ ഞാൻ ഒരു പാവമാ
പെൺകുട്ടി:അതൊന്നുമല്ല പുസ്തകങ്ങളിൽ പറയുന്ന കള്ളൻമാരുടെ എല്ലാ ലക്ഷണങ്ങളും നിനക്കുണ്ട്
അലി :അതൊക്കെ തട്ടിപ്പാ കൊച്ചേ എന്നെ ഒന്ന് അഴിച്ചു വിട് ദേഹത്തോക്കെ നല്ല വേദനയുണ്ട്
പെൺകുട്ടി :അഴിച്ചുവിടാനോ അതൊന്നും നടക്കില്ല നീ എന്നെ ആക്രമിച്ചാലോ
അലി :എനിക്കിപ്പോൾ നേരെ നിക്കാൻ പോലും വയ്യ ആ ഞാൻ എങ്ങനെ നിന്നെ ആക്രമിക്കാനാണ് ഒന്ന് അഴിച്ചു വിട് നന്നായി വേദനിക്കുന്നു
അലി ദയനീയമായി അവളോട് പറഞ്ഞു ഇത് കേട്ട പെൺകുട്ടി പതിയെ അലിയുടെ അടുത്തേക്ക് എത്തി
"ഞാൻ വിശ്വാസിക്കുവാ കെട്ടഴിച്ച ശേഷം എന്നെ വല്ലതും ചെയ്യാൻ നോക്കിയാൽ ഉണ്ടല്ലോ "
അലി :ഇല്ല ഒരിക്കലും ഇല്ല എന്റെ ഉമ്മയാണെ സത്യം
ഇത് കേട്ട പെൺകുട്ടി അലിയെ കെട്ടിയിരുന്ന കയറുകൾ പതിയെ അഴിച്ചു മാറ്റി ശേഷം വേഗം തന്നെ അലിയുടെ അടുത്ത് നിന്ന് മാറി നിന്നു
അലി :ഉമ്മാ ഇപ്പഴാണ് ഒന്ന് ആശ്വാസമായത് സത്യമായും നീ പിശാചല്ലല്ലോ അല്ലേ
പെൺകുട്ടി :കേട്ടഴിച്ചല്ലോ വേഗം പോകാൻ നോക്ക്
(ഇവൾ പിശാച് ആണെന്ന് തോന്നുന്നില്ല എങ്ങനെയും ഇവളെ സോപ്പിട്ടു പട്ടം അടിച്ചു മാറ്റണം ) അലി ഇത്തരം ആലോചനയിൽ മുഴുകി
പെൺകുട്ടി :എന്താ ആലോചിക്കുന്നത് ഇവിടുന്ന് പോകാൻ പറഞ്ഞത് കേട്ടില്ലേ
അലി :എനിക്ക് ഇപ്പോൾ ഒട്ടും വയ്യ അല്പനേരം വിശ്രമിച്ചിട്ട് ഞാൻ പോയേക്കാം അമ്മാതിരി അടിയല്ലേ തലക്കിട്ടു കിട്ടിയത്
ഇത്രയും പറഞ്ഞു അലി വീടിന്റെ വരാന്തയിൽ ഇരുന്നു
പെൺകുട്ടി :ഇവിടെ ഇങ്ങനെ ഇരിക്കാൻ പറ്റില്ല
"അപ്പോൾ പിന്നെ ഇങ്ങനെ ഇരിക്കാം "ഇതും പറഞ്ഞു അലി അല്പം തിരിഞ്ഞിരുന്നു
പെൺകുട്ടി :ഇത് വല്യ ശല്യമായല്ലോ
അലി :വേദനിച്ചിട്ടല്ലേ
പെൺകുട്ടി :ശെരി കുറച്ചു നേരം മാത്രം
അലി :അതല്ലേ ഞാനും പറഞ്ഞത് അതിരിക്കട്ടെ പേര് പറഞ്ഞില്ലല്ലോ
പെൺകുട്ടി :പേരൊന്നും പറയാൻ പറ്റില്ല നമ്മൾ തമ്മിൽ പരിചയം ഇല്ലല്ലോ
അലി :പറ്റില്ലെങ്കിൽ പറയണ്ട ഞാൻ സുന്ദരിന്ന് വിളിക്കാം
ഇത് കേട്ട പെൺകുട്ടിയുടെ മുഖത്ത് ചെറിയ ചിരി വരുവാൻ തുടങ്ങി എന്നാൽ അവൾ അത് മറച്ചു വച്ച് വീണ്ടും സംസാരിച്ചു
പെൺകുട്ടി
💬 Comments
View all comments