Chapter Title : ദ വിച്ച് പാർട്ട് 6 [Fang leng]
അലി :നീ സത്യമായും പിശാച് അല്ലല്ലോ അല്ലേ ഇനിയിപ്പോൾ ഭക്ഷണത്തിൽ വല്ല മയക്കുമരുന്നും ചേർത്ത് എന്നെ കഴിക്കാൻ നോക്കുകയാണോ
സായ :എങ്കിൽ നീ കഴിക്കണ്ട ഇങ്ങോട്ട് എടുക്ക്
സായ പാത്രം തിരിച്ചെടുക്കാൻ ശ്രമിച്ചു
അലി :അയ്യേ ഞാൻ വെറുതെ പറഞ്ഞതാ നിന്നെ കണ്ടാൽ ആർക്കാ മനസ്സിലാകാത്തത് നീയൊരു മനുഷ്യനാണെന്ന്
ഇത്രയും പറഞ്ഞു അലി ആഹാരം കഴിക്കാൻ തുടങ്ങി
കുറച്ച് സമയത്തിനു ശേഷം
അലി :ഉം ഭക്ഷണം നന്നായിരുന്നു എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടേ
സായ :ഇത്രപെട്ടെന്നോ കുറച്ച് നേരം കൂടി ഇരിക്ക് എനിക്ക് ഇനിയും കഥ കേൾക്കണം
അലി :ഇത് വലിയ പോല്ലാപ്പായല്ലോ
സായ :കുറച്ച് നേരംകൂടി ഇരിക്ക്
അലി :ശെരി ശെരി കുറച്ച് കൂടിമാത്രം
അലി വീണ്ടും അവിടെ ഇരുന്നു അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ടിരുന്നു സമയവും വളരെ വേഗം മുൻപോട്ടു പോയി കൊണ്ടിരുന്നു
കുറച്ചു സമയത്തിന് ശേഷം
സായ :അയ്യോ
അലി :എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ
സായ :നേരം ഇരുട്ടി ഇനി നീ ഇവിടെ നിൽക്കണ്ട വേഗം പൊക്കോ
അലി അപ്പോഴാണ് ആകാശം ശ്രദ്ധിക്കുന്നത്
അലി :ഉമ്മാ സമയം ഇത്രയും ആയോ
സായ :വേഗം പൊക്കോ അലി
അലി :എവിടെ പോകാൻ ഈ നേരത്ത് പോയാൽ എന്റെ മയ്യത്ത് പോലും ആർക്കും കിട്ടില്ല ഞാൻ നാളെ പൊക്കോളാം
സായ :നാളെയോ അതുവരെ നീ എവിടെ കഴിയും
അലി :വേറെവിടെ ഇവിടെ തന്നെ ഇവിടെ ഒരുപാട് സ്ഥലം ഉണ്ടല്ലോ
സായ :ഇവിടെയോ നിനക്കെന്താ വട്ടുണ്ടോ അബു എന്നെ കൊല്ലും നീ വേഗം പോകാൻ നോക്കിയെ
അലി :എടി ദുഷ്ടെ പിശാചുക്കൾപോലും ആരോടും ഇങ്ങനെ ചെയ്യില്ല ഇപ്പോൾ ഞാൻ പോയാൽ ഉറപ്പായും വല്ല പുലിയോ കടുവയോ എന്നെ കൊല്ലും ഞാൻ നിനക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നതല്ലേ ദയവു ചെയ്ത് ഇന്ന് ഒരു ദിവസം ഞാൻ ഇവിടെ കിടന്നോട്ടെ
സായ :പക്ഷേ അബു എങ്ങാനും വന്നലോ
അലി :ഇനിയിപ്പോൾ ആരും വരാൻ പോകുന്നില്ല ഞാൻ ഇവിടെ മര്യാദക്ക് കിടന്നോളാം
സായ :പക്ഷേ.. ശെരി ഇവിടെ വരാന്തയിൽ കിടന്നോ അകത്തോട്ട്
💬 Comments
View all comments