Chapter Title : ദ വിച്ച് പാർട്ട് 6 [Fang leng]
ഇതൊക്കെ സാധാരണയാണ് കുമാരന് വേഗം തന്നെ ഒരു രാജകുമാരിയെ കണ്ടെത്തി വിവാഹം നടത്തിതരുവാൻ ഞാൻ മഹാറാണിയോട് പറയാം
കിരൺ :അമ്മായി.. ഇത് അങ്ങനെയല്ല സ്വപ്‍നത്തിൽ കേൾക്കുന്ന ആ ശബ്ദം വളരെ ദയനീയമായിരുന്നു പിന്നെ അവൾ എന്നെ ചേട്ടാ എന്നാ വിളിക്കുന്നത്
ഇത് കേട്ട് കരീകയുടെ മുഖത്തുണ്ടായിരുന്ന ചിരി വേഗം മാഞ്ഞു
കാരീക :കുമാരാ വെറുതെ തമാശ പറയരുത്
കിരണൻ :ഞാൻ പറയുന്നത് സത്യമാണ് അമ്മായി രണ്ട് ദിവസമായി എനിക്ക് ഉറങ്ങാൻ കൂടി പറ്റുന്നില്ല
കരീക വേഗം തന്നെ ഒരു ജലം കുമാരന് നൽകി
കരീക :ഇത് കുടിച്ച ശേഷം കുമാരൻ സ്വസ്ഥമായി ഉറങ്ങിക്കൊളു വേറെ പ്രശ്നങ്ങൾ ഒന്നുമില്ല പിന്നെ ഈ കാര്യം മഹാറാണിയോട് പറയണ്ട
കിരണൻ :ഇല്ല അമ്മായി അമ്മ അറിഞ്ഞാൽ ആവശ്യമില്ലാതെ പേടിക്കും
കരീക :ശെരി കുമാരാ ഇനി അറയിലേക്ക് മടങ്ങിക്കോളും അധികനേരം ഇവിടെ നിൽക്കുന്നത് ആരും കാണണ്ട
കിരണൻ :ശെരി അമ്മായി
ഇത്രയും പറഞ്ഞു കിരണൻ അറക്കു പുറത്തേക്ക് കടന്നു എന്നാൽ അപ്പോഴേക്കും കരീകയുടെ മനസ്സ് അസ്വസ്ഥതമായിരുന്നു
"പെൺകുട്ടിയുടെ ശബ്ദമോ അതും കുമാരന്റെ പിറന്നാൾ അടുത്തിരിക്കുന്ന ഈ സമയം തന്നെ ഇത് എന്തൊ ദുഃസൂചനയാണ് ഇനി ഒരുപക്ഷെ ഇല്ല അത് ഒരിക്കലും സംഭവിക്കില്ല "
ഇതേ സമയം സഹീറും സാമുലും
സാമുൽ :നേരം ഒരുപാട് ആയല്ലോ അങ്ങ് ഉറങ്ങുന്നില്ലെ നാളെ നമുക്ക് വീണ്ടും യാത്ര തുടരെണ്ടതല്ലേ
സഹീർ :ഇല്ല സാമുൽ എനിക്ക് ഉറങ്ങുവാൻ സാധിക്കില്ല ഈ പുസ്തകത്തിൽ എന്തെങ്കിലും പ്രതിവിധിയുണ്ടെങ്കിൽ അതെനിക്ക് കണ്ട് പിടിച്ചേ മതിയാകു ഇപ്പോൾ തന്നെ നമ്മൾ ഒരുപാട് വൈകി
സാമുൽ :അങ്ങ് പറഞ്ഞത് വെച്ച് നോക്കിയാൽ രാജകുമാരി അത്രത്തോളം അപകടകാരിയാണല്ലേ പിന്നെന്തിനാണ് അങ്ങ് കുമാരിയെ ഇത്രയും കാലം സംരക്ഷിച്ചത്
സഹീർ :കുമാരിയുടെ ഈ അവസ്ഥയ്ക്ക് ഞാനും ഒരു കാരണക്കാരാനാണു അതുകൊണ്ട് എനിക്കവളെ അങ്ങനെ ഉപേക്ഷിക്കാനാകില്ല കൂടാതെ അവൾ ഒരു നിഷ്കളങ്കയുമാണ് അവൾക്ക് അവളെ പറ്റിയുള്ള ഒരു വിവരങ്ങളും അറിയില്ല അവൾ ഇപ്പോഴും ഞാനാണു അവളുടെ അച്ഛൻ എന്നാണ് കരുതു...
പെട്ടെന്നാണ് സഹീറിന്റെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകം ഒരു തിളക്കത്തോടെ വായുവിൽലേക്ക് പൊങ്ങിയത്
💬 Comments
View all comments