Chapter Title : ഡാഡി 4 [Radha]
തക്കം നോക്കി തന്നോളാം... പോരെ "
"ആ രേണു മോള് വന്നോ "
ഹരിക്ക് ചായയുമായി അപ്പോളാണ് ആതിയാന്റി അങ്ങോട്ട് വന്നത്..
"അവളൊരുങ്ങീലെ ആന്റി "
രേണു ആതിയാന്റിയുടെ അരയിലും കൈ ചുറ്റി ഹരിക്ക് നേരെ നാക്കും തുറുപ്പിച്ചുകാട്ടി അകത്തേക്ക് നടന്നു...
പിന്നേയും അരമണിക്കൂർ കഴിഞ്ഞാണ് അനു ഒരുങ്ങി ചായയും കുടിച്ചിറങ്ങിയത്..
"ഡീ.. നീ അങ്കിളിന്റെ കയ്യീന്ന് പൈസ വാങ്ങിയോ.. ഇന്ന് ചെലവ് ചെയ്യാന്ന് പറഞ്ഞത് മറന്നോ "
സിറ്റൗട്ടിലേക്ക് നടക്കുമ്പോളാണ് രേണു ചോദിച്ചത്..
"ഞാൻ ചോദിച്ചില്ല.. അത് പിന്നെ ചെയ്യാടി "
"ഉവ്വ.. എല്ലാരും കൂടി നിന്നെ ശരിയാക്കും.. പോ വാങ്ങീട്ട് വാ.. "
"ശരിയാവൂലെടി വേറെ കൊഴപ്പോണ്ട്.. ഞാൻ പിന്നെ പറയാം "
"ഒരു തേങ്ങേമ് ഇല്ല നീ പോയി ചോദിക്ക്.. അല്ലെങ്കിൽ ഞാൻ ചോദിക്കാം "
"എന്നാ പോയി ചോദിക്ക് "
ഗേറ്റിനരികിൽ വെച്ച് അനു അങ്ങനെ പറഞ്ഞെങ്കിലും രേണു തിരിച്ചു പോകുന്ന് അവളൊട്ടും വിചാരിച്ചില്ല.. രേണു ആകട്ടെ അതൊരു ചാൻസായിട്ടാണ് കണ്ടത്. വീട്ടില് നിന്നും ഇറങ്ങുമ്പോൾ ഹരിയങ്കിൾ റൂമിലേക്ക് കേറുന്നതവൾ കണ്ടതാണ്, ഈ സമയത്ത് ആന്റി അടുക്കളയിലുമാകും..
മുൻവശത്തെ വാതിൽക്കൽ നിന്നിട്ട് രേണു തിരിഞ്ഞൊന്ന് നോക്കി അനു ഗേറ്റിൽ തന്നെ നിൽക്കുവാണെന്ന് ഉറപ്പിച്ചിട്ട് ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു അകത്തേക്ക് കേറി.. അതോടെ അനുവിന്റെ പ്രതീക്ഷ മുഴുവൻ തെറ്റി. അവൾ കരുതിയത് തന്നെ പറ്റിക്കാൻ വാതിൽവരെ പോയിട്ട് രേണു തിരിച്ചു വരൂന്നാണ്... ഇന്നലെവരെ ഡാഡീടെ മുഖത്ത് പോലും നോക്കാത്ത പെണ്ണാണ് ഇന്ന് ഡാഡീടെ കയ്യീന്ന് പൈസ വാങ്ങാൻ പോണത്.. ചിലപ്പോൾ മമ്മീടെ കയ്യീന്നാവും.
💬 Comments
View all comments