Chapter Title : ഡാഡി കൂൾ [? ? ? ? ?]
അനുഭൂതി വിശിഷ്ടമായ ഒന്നാണെന്ന് പറയാതെ വയ്യ! ഓരോ പുതിയ അനുഭവങ്ങൾക്ക് ശേഷവും ഞങ്ങൾ മടുക്കാത്ത ജീവിതം മുന്നോട്ടു കൊണ്ടുപോയി.
1825 ദിവസങ്ങൾക്ക് ശേഷം….
“മാർക്കോ… ഇതാണ് എന്റെ പപ്പാ!” ഞാൻ നാണിച്ചുകൊണ്ട് തല താഴ്ത്തി.
വെളുത്തു സുന്ദരനായ മീശയുള്ള ആ ആംഗ്ലോ ഇന്ത്യൻ യുവാവിനെ ഇയോബിനു നല്ലപോലെ ബോധിച്ചു. സോഫയിൽ മാർക്കോവിന്റെ അടുത്ത് ചാരി നിന്നുകൊണ്ട് പപ്പയുടെ കണ്ണിലേക്ക് നോക്കി.
“മാർക്കോ ഇവിടെയെത്ര വർഷമായി..”
“ജനിച്ചതും വളര്ന്നതുമൊക്കെ ഇവിടെത്തന്നെയാണ്…. പിന്നെ മമ്മയുടെ അച്ഛനും മരിച്ചപ്പോൾ യാത്ര ചെയ്യുന്നത് പതിവായി.. അങ്ങനെയാണ് ഇവാനയെ പരിചയപ്പെട്ടതും..”
“അവൾക്ക് യാത്ര ചെയ്യാനൊന്നും ആദ്യമിഷ്ടമില്ലായിരുന്നു… പക്ഷെ ജീവിതം ഒരിക്കലും ഒരു പാതയിലൂടെ സഞ്ചരിക്കേണ്ട ഒന്നല്ല! ലക്‌ഷ്യം എന്താണ് എന്നറിയാൻ നമ്മൾ ഓരോ പാതയിലൂടെയും സഞ്ചരിക്കണമെന്നു ഞാനവളെ പഠിപ്പിച്ചിരുന്നു..”
“ശെരിയാണ് ...പപ്പ പറഞ്ഞത്. എനിക്കിവാനയെ ഇഷ്ടമാകാൻ കാരണം അവളുടെ ചിന്തകളാണ്, ആളുകളോടുള്ള അവളുടെ പെരുമാറ്റമാണ്. ഒപ്പം ഞാനിത്രയുംമനക്കരുത്തുള്ള ഒരു പെൺകുട്ടിയെയും ഇതുവരെ കണ്ടിട്ടില്ല!!!” മാർക്കോ എന്നെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചുകോണ്ട് പപ്പയുടെ മുന്നിൽ സംസാരിക്കുമ്പോ അവന്റെ തോളിലൂടെ ഞാൻ കൈകോർത്തുകൊണ്ട് പപ്പയുടെ കണ്ണിലേക്ക് നോക്കി…
ഏറെ നാളത്തെ യാത്രയിൽ ആണ് ഞാൻ മാർക്കോ നെ കണ്ടെത്തിയത് ചിത്രകാരൻ, കവി പുരോഗമനമായ ആശയങ്ങൾ ജീവിതത്തിലുടനീളം നടക്കുന്നവൻ. അവൻ എന്നെ കുറിച്ചത് പറഞ്ഞത് നിങ്ങളും കേട്ടില്ലേ!! ഒരു പെണ്ണിന് ഇതിലും അഭിമാനിക്കാൻ മറ്റൊരു മുഹൂർത്തമുണ്ടോ??? അതും സ്വന്തം പപ്പയുടെ മുന്നിൽ വെച്ചുകൊണ്ട് അത് മറ്റൊരാൾ പറയുന്നത് കേൾക്കുമ്പോ പപ്പയ്ക്കുണ്ടാവുന്ന ആഹ്ലാദം എത്ര വലുതായിരിക്കും??!! എന്നെ ഞാനാക്കിയ എന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കുകയ്ക്കും...എന്റെ കൊച്ചു കൊച്ചു മോഹങ്ങളേ കൈപിടിച്ച്
💬 Comments
View all comments