Chapter Title : ഡാഡി കൂൾ [? ? ? ? ?]
ശെരി!! പൂട്ടിവെച്ചോ നിന്റെ പപ്പയെ!!! പക്ഷെ നിന്റെ ആ മുറിയില്ലെ ഈയിടെ പുതുക്കി പണിഞ്ഞത്, അതിൽ നിന്നുനോക്കിയാൽ വിദൂരമായ സ്‌ഥലത്തെ മഞ്ഞു കണ്ടു കൊണ്ട് ഉറക്കത്തിൽ നിന്ന് എണീക്കാനൊക്കെ എന്ത് രസമായിരിക്കും!!! നീയത് ട്രൂത് ഓർ ഡയർ കളിക്കുമ്പോ പറഞ്ഞത് എനിക്കോർമ്മയുണ്ട്..”
“മാൻ കുട്ടികൾ ഇടക്ക് കൂട്ടമായി വരും മിഷേൽ!!!” ഞാനവളെ കൊതിപ്പികാൻ വേണ്ടി പറഞ്ഞു.
“സത്യം പറഞ്ഞാൽ ഈയാഴ്ച വരട്ടെന്നു കൂടെ ചോദിയ്ക്കാൻ ആണ് ഞാനിപ്പോ വന്നത്!! നല്ല പച്ച പരവതാനി പോലെയുള്ള സ്‌ഥലവും എപ്പോഴും മഞ്ഞുപെയ്യുന്ന താഴ് വര… അന്ന് അത് വഴിവന്നെങ്കിലും ഈ സ്റ്റീവ് ന്റെ ധൃതി കാരണമാണ് ശെരിക്കും ഒന്നാസ്വദിക്കാൻ പറ്റാഞ്ഞത്…”
“Hey Come on മിഷേൽ…” മിഷേലിന്റെ സ്റ്റെപ് ബ്രദർ സ്റ്റീവ് കാറിൽ വന്നു മുന്നിൽ നിർത്തി.
“പറഞ്ഞു നാവെടുത്തില്ല വന്നു!!! ഞാൻ പോണു ഇവാന, Monday കാണാം… പപ്പ ഉടനെ വരുമോ നിന്നെ പിക്ക് ചെയ്യാൻ…?!!” ഫർ Blanket ഊരി കാറിന്റെ വിൻഡോയിലൂടെ സീറ്റിലേക്ക് ഇട്ടുകൊണ്ട് മിഷേൽ ചോദിച്ചു.
“അഹ് പപ്പ വരും.. In a few Minutes..”
“You wanna Join.. ഇവാന… നൈറ്റ് പാർട്ടിയുണ്ട്!!! ” ബബിൾഗം ചവച്ചുകൊണ്ട് സ്റ്റീവെന്നേ ക്ഷണിച്ചു.
“No Steve..” ഞാൻ സ്നേഹപൂർവ്വം നിരസിച്ചു..
കോളേജ് ഗേറ്റ് നു മുന്നിൽ ഞാൻ പപ്പയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു. ഈ തണുപ്പുള്ള മഞ്ഞുമൂടിയ സ്‌ഥലത് ഞാനിങ്ങനെ നിക്കുമ്പോ. പപ്പയുടെ ബൈക്കിന്റെ ശബ്ദം ഞാൻ കാതോർത്തു. എന്റെ സുന്ദരകുട്ടൻ ദേ ഇപ്പൊ എന്റെ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തു നിന്നു. നീല നിറത്തിൽ ഉള്ള
💬 Comments
View all comments