Comments
❤️
ഇതിന്റെ ബാക്കിയിനി ഈ ആണ്ടിലുമെങ്ങാനുമുണ്ടാകോ...???
Ithinu baaki ille chechi?
എന്റെ സത്യസന്ധമായ ഒരു അഭിപ്രായം ഒന്നു പറയുന്നു..ഡാവിഞ്ചി കോഡ് എന്ന പുസ്തകം വായിക്കുകയും അതിന്റെ ഫിലിമും , രണ്ടും ഇറങ്ങിയ സമയത്തു കണ്ടു . അതു കൊണ്ടു തന്നെ എന്നെ സംബന്ധിച്ചു ഇതിന്റെ സസ്പെൻസ് എന്താണ് എന്ന് അറിയാം. അതിനാൽ വായനസുഖം കിട്ടുന്നില്ല. സ്മിതയുടെ മറ്റു കഥകൾ കിട്ടുന്ന സവികാര്യത ഈ കഥക്ക് കിട്ടാത്ത കാരണം ഒരു പക്ഷെ ഇതായിരിക്കാം..നല്ല ഒരു വിവർത്തനം ആണ് സ്മിതയുടേത് . വീനസ് ഇൻ ഇന്ത്യ , പേൾ മഗസീൻ തുടങ്ങിയ വിവർത്തനം ചെയ്താൽ മനോഹരമായിരിക്കും
ഇത് ഒരു പോൺ സൈറ്റ് അല്ലെ? പോൺ കഥകൾക്ക് മാത്രമേ സ്വീകാര്യതയുണ്ടാവുകയുള്ളൂ. ഞാൻ എഴുതിയ ശിശിരപുഷ്‌പം, കോബ്രാഹിൽസിലെ നിധി തുടങ്ങിയ കഥകൾക്കും ഇതേ സ്വീകാര്യതയെ കിട്ടിയിരുന്നുള്ളൂ. ഈ കഥ എല്ലാ റീഡേഴ്‌സിനും വേണ്ടിയുള്ളതല്ല. സൈറ്റിലെ ഏറ്റവും അടുപ്പമുള്ള കൂട്ടുകാർക്കും പിന്നെ സാഹിത്യ പ്രേമികളെ ഉദ്ദേശിച്ചും മാത്രം എഴുതുന്നതാണിത്. നൂറു പേർ വായിച്ചിരുന്നെകിൽ എന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. വ്യൂ കൗണ്ട് കാണിക്കുന്നത് ആയിരത്തിനടുത്ത് വായനക്കാർ വായിച്ചു എന്നാണ്. അതിനർത്ഥം എന്റെ പ്രതീക്ഷയ്ക്ക് അപ്പുറത്ത് ഇതിനു സ്വീകാര്യത കിട്ടി എന്നാണു.
താങ്ക് യൂ.
താങ്കൾ പറഞ്ഞ പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടില്ല. വായിച്ചതിനു ശേഷം എന്നിൽ താല്പര്യമുണർത്തുന്നതാണ് എങ്കിൽ വിവർത്തനത്തെക്കുറിച്ച് ചിന്തിക്കും.
സ്മിതച്ചേച്ചി, മൂവി കണ്ടിട്ടുണ്ടെങ്കിലും എനിക്ക് മനസ്സിലാവാത്ത, അല്ലെങ്കിൽ ശ്രദ്ധിക്കാത്ത കുറെ കാര്യങ്ങൾ തുടക്കം മുതലേ ഈ കഥയിൽ ഉണ്ടെന്നു തോന്നുന്നു. വായിച്ചു പെട്ടെന്ന് തീർന്നുപോയി. പേജ് കൂട്ടിയില്ലെങ്കിലും അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? ക്രൈം ത്രില്ലർ വായിക്കുമ്പോ, വായിച്ചിരുന്നു പോകുന്ന ആ ഒരു മൂഡ് മുറിഞ്ഞു പോവുമ്പോ ഒരു എന്തോ ശൂന്യത. പിന്നെ, എഴുത്തു കുടുക്കി.✊
Thank you dear Kamal...
Movie left behind a lot of valuable areas of this novel. Movie can not be an appreciative form of what Dan Brown tried to envisage.
Surely I shall come up with the next part with more pages.
Thank you very much.
Too true smithechi, now that I compare this story (of course till the part that i have read), with the movie, i felt like the author had much more in his bag than pure entertainment. Please continue to enlighten your readers with your writing tool.✊
*you are welcome ?✌️✊
ഒഴുകി നടക്കുക ആയിരുന്നു .... പതിനൊന്നു പേജ് തീർന്നത് അറിഞ്ഞില്ല ......... ലൂവ്ര് മൂസിയത്തിന്റെ അകത്തളങ്ങളിൽ മയങ്ങി പോയി..... നൈസ് .....
അപ്പോ ആ കൊലപാതകിയും ഇഴഞ്ഞു ആയിരിക്കും പുറത്തു എത്തിയത് അല്ലെ...
ബാക്കിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.....
പതിനൊന്നുപേജ് ഉണ്ടായിട്ടും അതും പോരാ എന്നൊരു തോന്നൽ ...
താങ്ക്യൂ അഖിൽ....
അഭിപ്രായത്തിന് നന്ദി.
പിന്നെ ഒന്നാം അധ്യായത്തിലുള്ള ചില കാര്യങ്ങൾ താഴെപ്പറയുന്നത് പോലെയാണ്:
1 ] അക്രമി സോണിയറുടെ ഓഫീസിലെത്തി.
2 ] സോണിയർ ഗ്രാൻഡ് ഗ്യാലറിയിലേക്ക് പ്രാണരക്ഷാർത്ഥം ഓടി.
3 ] അക്രമി പിന്തുടർന്നു.
4 ] ഗ്രാൻഡ് ഗ്യാലറിയിലെത്തിയ സോണിയർ മേരിസി ഡി കാരവാഗിയോയുടെ ഒരു ചിത്രം ഭിത്തിയിൽ നിന്നിളക്കി.
5 ] അപ്പോൾ ഗ്രാൻഡ് ഗ്യാലറിയുടെ ആരംഭത്തിലുള്ള ഒരു ഇരുമ്പഴിഗേറ്റ് അടഞ്ഞു. അക്രമി വെളിയിലായി. ഇരുമ്പഴിയ്ക്കുള്ളിലൂടെ അക്രമി സോണിയറിന്റെ നേരെ വെടിയുതിർത്തു.
ബാക്കി ഭാഗങ്ങൾ ഉടനെ അയക്കാം.
പതിനൊന്നു പേജുകൾ പോരാ എന്ന് തോന്നിയത് അഖിലിന് കഥ ഇഷ്ടമായി എന്ന് എന്നോട് പറഞ്ഞ രീതിയാണ്. ഇത്തരം അഭിപ്രായങ്ങൾ നൽകുന്ന ആവേശം നിസ്സാരമല്ല.
വളരെ വലിയ ഊർജ്ജമാണ് നൽകുന്നത്.
വളരെ നന്ദി.
സ്നേഹപൂർവ്വം,
സ്മിത.
ഓക്കേ ഇപ്പോൾ clear ആയി.... ????
വളരെ interesting ആയിട്ടുള്ള പാർട്ട് ആണ് ചേച്ചി... ഏജന്റ് Christianity yodu എത്ര മാത്രം vidheyamulla ആളാണെന്ന് അത് വായിക്കുമ്പോൾ തന്നെ മനസ്സിലാകും. പിന്നെ ലാങ്ടനിനെ എന്തിനാണ് അവിടേക്ക് വിളിപ്പിച്ചത് എന്നറിയാം എന്നാലും ചേച്ചിയുടെ എഴുത്തിലൂടെ അത് വിവരിക്കുന്നത് അറിയാൻ കാത്തിരിക്കുന്നു..
കവർ പിക്ചർ മനോഹരം ആയിട്ടുണ്ട് ചേച്ചി "gsvxi bkgvc"
ഉണ്ണികൃഷ്‌ണാ,
ഫാഷ് തന്റെ മത വിശ്വാസം ടൈയിൽ വരെ പ്രകടിപ്പിക്കുന്നയാളാണ്. മതത്തോട് ആഭിമുഖ്യമോ വിരോധമോ ഇല്ലാത്ത ആളാണ് റോബർട്ട് ലാങ്‌ഡൻ.
അതൊരു വല്ലാത്ത കോമ്പിനേഷൻ ആണ്.
പിന്നെ ലാങ്‌ഡനെ അങ്ങോട്ട് വിളിപ്പിച്ചതെന്തിനാണ് എന്ന് ഉണ്ണികൃഷ്ണന് മനസ്സിലായ സ്ഥിതിക്ക്...
ഓക്കേ, എന്റെ വാക്കുകൾ ഞാൻ ഉടനെ പറയാം.
ഹായ്..,
ക്രൈമും ഇൻവസ്റ്റിഗേഷനുമെല്ലാം ത്രില്ലിന്
വേണ്ടി നിർമ്മിച്ചതാകുമ്പോൾ കാതൽ
ഇതാണെന്ന് തോന്നി……;
*………ഇത് ഫ്രാൻസാണ്.
ഇവിടെ ക്രൈസ്തവികത ഒരു മതമല്ല.
ജൻമാവകാശമാണ്……..!!……#
ഒരു കാലത്ത് യൂറോപ്പ് മുഴുവൻ അങ്ങനെ
ആയിരുന്നുവല്ലേ…..,
പക്ഷേ ഇന്നത്തെ കാലത്ത്……??
അങ്ങനെയാണെങ്കിൽ യാഥാസ്ഥിതികമായ അന്നത്തെ കാലത്ത് ഡാവിഞ്ചി രഹസ്യമായി വരച്ചത് എന്ത്,എങ്ങനെ ???
ആ രഹസ്യങ്ങൾ അറിയാൻ വേണ്ടി മാത്രം
കാത്തിരിക്കുന്നു…………………..
"......this was France; Christianity was not a religion here so much as a
birthright..." എന്ന വാക്യത്തിന്റെ പരിഭാഷയാണ് അത്.
തീർച്ചയായും മതത്തിന് വിരോധമായി എഴുത്തോ ആവിഷ്ക്കാരങ്ങളോ എന്തിന് ചിന്തിക്കുന്നത് പോലും അനുവദനീയമല്ലാതിരുന്ന കാലത്ത് ആണ് ഡാവിഞ്ചി ജീവിച്ചു മരിച്ചത്.
അതാണ് അദ്ദേഹത്തിന്റെ രചനകൾക്കെല്ലാം ഒരു രഹസ്യസ്വഭാവം.
അതിനാലാണ് അവയെപ്പറ്റിയുള്ള ഗവേഷണങ്ങൾക്ക് ഇപ്പോഴും ശമനമുണ്ടാകാത്തതും.
ചേച്ചി,വായിച്ചു..... ഇന്നലെ വായിക്കാൻ ഇരുന്നു എങ്കിലും അല്പം ഡിസ്റ്റർബിഡ് സിറ്റുവേഷൻ ആയിരുന്നു, സൊ വായന ഇന്നത്തെക്ക് മാറ്റി.
ആദ്യം തന്നെ പറയട്ടെ മനോഹരമായ കവർ പിക്.ക്ലാസ്സ് ടച്ച് ഉണ്ട്. ആ കാണിച്ചിരിക്കുന്ന ഉപകരണം,അത് ഒന്ന് വിശദീകരിക്കുമോ.
ഈ അധ്യായത്തിലൂടെ സഞ്ചരിച്ചപ്പോൾ ലൂവ്ര് മ്യൂസിയം അതിനുള്ളിൽ ആണ് എന്നുതോന്നി. ഒരുകാര്യം ഞാൻ ഉറപ്പിച്ചു എന്നെങ്കിലും ഞാൻ അവിടെ സന്ദർശിക്കും.
തോന്നിയ മറ്റൊരു കാര്യം വിവർത്തനം ചെയ്ത വ്യക്തി നേരിൽ കണ്ട് എഴുതിയതുപോലെ തോന്നി.പോയിട്ടുണ്ടോ??
ലാങ്ടൺ അദ്ദേഹത്തിലൂടെ രഹസ്യങ്ങളുടെ ചുരുൾ അഴിയുമോ??? കാത്തിരിക്കുന്നു അടുത്ത അധ്യായം
സ്നേഹപൂർവ്വം
ആൽബി
ആൽബിയ്ക്ക്....
നന്ദി. ചിത്രത്തിലെ ആ ഉപകരണത്തിന്റെ പേര് ക്രിപ്റ്റിക്സ് എന്നാണു. ക്രിപ്റ്റിക്സിനെപ്പറ്റി കഥയിലൂടെ വിശാദീകരണം നൽകാം. കാരണം ക്രിപ്റ്റിക്സിനെപ്പറ്റി ഒരു ചാപ്റ്റർ തന്നെയുണ്ട്. അപ്പോൾ നേരത്തെ അതിനെക്കുറിച്ച് വിശദീകരണം നൽകിയാൽ കഥയുടെ ഒരു പകിട്ട് കുറയാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നു.
സഞ്ചാരപ്രിയരായവർ അവശ്യം കാണേണ്ട അദ്‌ഭുതസ്ഥലം തന്നെയാണ് ലൂവ്ര് മ്യൂസിയം. ലൈഫ് ടൈം അച്ചീവ്മെന്റ് എന്നൊക്കെ പറയുന്നത് പോലുള്ള അനുഭവം.
ലാങ്‌ഡൻ എന്ത് ചെയ്യുന്നുവെന്ന് വൈകാതെ പറയാം.
സസ്നേഹം,
സ്മിത
താങ്ക് യു ചേച്ചി......
കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി
ഒപ്പം മറ്റു കഥകളും.ഫ്രീ ആകുമ്പോൾ വരൂ
ക്രിപ്ക്സിറ്റിനെപ്പറ്റി കഥയിലൂടെ വിശാദീകരണം നൽകാം. കാരണം ക്രിപ്റ്റിക്സിനെപ്പറ്റി ഒരു ചാപ്റ്റർ തന്നെയുണ്ട്. അപ്പോൾ നേരത്തെ അതിനെക്കുറിച്ച് വിശദീകരണം നൽകിയാൽ കഥയുടെ ഒരു പകിട്ട് കുറയാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നു.
അതുമതി
ആൽബി
Tommyude.kadhakk kurachu koodi priority koduth athu vegam ezhuthi idoo . Please
തീർച്ചയായും ..അടുത്ത ദിവസം തന്നെ ടോമിയുടെ കഥ അയയ്ക്കാം .
സ്മിതേ ആ രാജിയുടെ സ്റ്റോറി ഒന്ന് അവസാനിപ്പിച്ചു തന്നെ പ്ലീസ് ഞാൻ ഉറങ്ങിട്ടു നാൾ കുറച്ചു ആയി പ്ലീസ് പ്ലീസ് പിന്നെ കത്രിനയുടെ അടുത്ത പാർട്ട് എത്രയും വേഗം ആഡ് ചെയണം പ്ലീസ് by your katta fan
ക്ഷമിക്കണം ഡോൺ...
രാജിയുടെ കഥ ഇനി പൂർത്തിയാക്കുന്നില്ല. ഏഴാം അദ്ധ്യായം ഏകദേശം പൂർത്തിയാക്കിയപ്പോഴാണ് ബാബു അത് മറ്റൊരു റൈറ്ററോട് എഴുതാൻ ആവശ്യപ്പെട്ടത്. അദ്ദേഹം എഴുതാം എന്ന് സമ്മതിക്കുകയും ചെയ്തു. മറ്റൊരാൾ ചെയ്യാം എന്ന് പറഞ്ഞുകഴിഞ്ഞ് ഞാൻ വീണ്ടും അതിനു ശ്രമിക്കുന്നത് മര്യാദകേടാണ്. അതുകൊണ്ടാണ്.
നിസ്സീമമായ നന്ദി:
സർവ്വശ്രീ മന്ദൻരാജയോട്.
സൈറ്റിന്റെ രാജശില്പികളായ സർവ്വശ്രീ ഡോക്റ്റർ കുട്ടൻ & ഡോക്റ്റർ പൈലി എന്നിവരോട്.
കഥയുടെ ആത്മാവാണ് ഇപ്പോൾ ലഭ്യമായ ഈ കവർ ചിത്രം.
മോണാലിസയോടൊപ്പമുള്ള ആ ഉപകരണം "ക്രിപ്റ്റെക്സ്" എന്ന് വിളിക്കുന്ന ഡാവിഞ്ചി നിർമ്മിച്ച മെഷീൻ കഥയുടെ ആത്മാവാണ്.
അത് കവർ ചിത്രമായ തെരഞ്ഞെടുത്ത, ഈ കഥയുടെ വിവർത്തനത്തിന് മുമ്പ് തന്നെ ആവേശോജ്ജ്വലമായ സഹകരണം തന്ന മന്ദൻരാജയോടും അത് സ്വീകരിച്ച അഡ്മിനോടും വീണ്ടും നന്ദി പറയുന്നു.
❤️?
Tommyude amma bakki idoo. Athinu kurachu koodi priority kodukkoo
നല്ലൊരു പാർട്ട്..
11 പേജുകൾ കഴിഞ്ഞത് അറിഞ്ഞില്ല.
പെയിന്റിങ് ഇളകി മാറ്റിയാൽ വാതിൽ അടയും. അപ്പോൾ സോണിയറുടെ ഘാതകൻ എങ്ങനെ പുറത്തു കടന്നു...
അയാളെ ആ ദൗത്യം ഏൽപ്പിച്ച ലേഡി ആരാണ് ..
കാത്തിരിക്കുന്നു സുന്ദരീ...
സ്നേഹത്തോടെ-രാജാ
ചേച്ചി,കണ്ടു.വായിച്ചിട്ടു ബാക്കി പറയാം.
തിരക്കുകൾ കഴിഞ്ഞോ.കഴിഞ്ഞ കഥയിൽ എനിക്ക് റിപ്ലൈ കിട്ടീട്ടില്ല,കീപ് ഇൻ മൈൻഡ്. ഫ്രീ ആകുമ്പോൾ വരൂ.
സസ്നേഹം
ആൽബി
I just answered with an apology, Alby...
കണ്ടു,ഇൻബൊക്സ് എന്ന് ഓക്കേ ആവും
ഹായ്..,
ക്രൈമും ഇൻവസ്റ്റിഗേഷനുമെല്ലാം ത്രില്ലിന്
വേണ്ടി നിർമ്മിച്ചതാകുമ്പോൾ കാതൽ
ഇതാണെന്ന് തോന്നി......;
*.........ഇത് ഫ്രാൻസാണ്.
ഇവിടെ ക്രൈസ്തവികത ഒരു മതമല്ല.
ജൻമാവകാശമാണ്........!!......#
ഒരു കാലത്ത് യൂറോപ്പ് മുഴുവൻ അങ്ങനെ
ആയിരുന്നുവല്ലേ.....,
പക്ഷേ ഇന്നത്തെ കാലത്ത്......??
അങ്ങനെയാണെങ്കിൽ യാഥാസ്ഥിതികമായ അന്നത്തെ കാലത്ത് ഡാവിഞ്ചി രഹസ്യമായി വരച്ചത് എന്ത്,എങ്ങനെ ???
ആ രഹസ്യങ്ങൾ അറിയാൻ മാത്രം
കാത്തിരിക്കുന്നു.......................
ഇത് ഡാവിഞ്ചി കോഡ് അല്ലേ??
കടപ്പാട് വെക്കാമായിരുന്നു
അതെ.ഇത് തുടങ്ങുന്നതിന് മുന്നേ അഭിപ്രായം ബോക്സിൽ പറഞ്ഞിരുന്നു.കാര്യങ്ങൾ. പബ്ലിഷ് ചെയ്തത് അഡ്മിൻ പാനൽ പെർമിഷൻ കൊടുത്തു കഴിഞ്ഞ് ആണ്.കടപ്പാട് ആൾറെഡി കൊടുക്കുന്നത് പൂർത്തിയാകുമ്പോൾ ആണ്
Kindly read the first chapter
കാത്തിരിക്കുന്നു അല്ലാതെ വേറൊന്നും പറയാൻ ആകില്ലല്ലോ ...കുറച്ചു കൂടി ഉണ്ടായിരുന്നു എങ്കിൽ ആശിച്ചു പോയി.....
സസ്പെൻസുള്ള കഥയിൽ വീണ്ടും സസ്പെൻസ് കൂട്ടല്ലേ മാഡം... രണ്ടൂന്ന് അദ്ധ്യായങ്ങൾ കൂട്ടി ഒറ്റ പാർട്ടായി ഇടൂ... ബായിക്കാനുള്ള തൊര ഇപ്പ ബല്ലാണ്ട് കൂടിയിരിക്കുന്നൂന്ന്
നീ എന്നാ ഇനി എഴുതുന്നേ
അടുത്തതിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തി വിപുലീകരിക്കാൻ എന്തായാലും ശ്രമിക്കും ജോ...
താങ്ക്യൂ സോ മച്ച് ഫോർ ദ വാല്യൂബിൾ വെയിറ്റിങ്....
ചെകുത്താനും സസ്പെൻസ് ഇട്ടാണ് നിർത്തിയേക്കുന്നെ... ഒന്ന് ഓർമിപ്പിച്ചു എന്നെ ഉള്ളു ???
കോഴിക്കോടൻ ഭാഷയിൽ പലതിനെയും
കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യാറുളള ഒരാൾ കഴിഞ്ഞ ദിവസം ഇട്ടത് പാരീസിലെ ആ പ്രശസ്തമായ മ്യൂസിയത്തിൽ മോണാലിസയുടെ ചിത്രത്തിന്റെ മുന്നിൽ വച്ചായിരുന്നു...........!!,
യാദൃശ്ചികമായി ഈ കഥയും ഇവിടെ ഉണ്ട്.
ഇഷ്ടപ്പെട്ടു...,ഇഷ്ടമായില്ല ..;എന്നൊന്നും
പറയുന്നില്ല. കാരണം ക്രൈമും ത്രില്ലറുമൊന്നും
പണ്ടേ വായിക്കാൻ താത്പര്യം ഇല്ല.
ഇങ്ങനെയുള്ള പാശ്ചാത്യതർജ്ജമകളുടെ
തനിസ്വഭാവം ഉണ്ട്. (അതായത് ഒരു ഡബ്ബിങ്ങ്
പടം കണ്ട ഫീൽ)അതുകൊണ്ടായിരിക്കാം
മലയാളീകരിച്ചെഴുതാൻ പലരും പറഞ്ഞത്.
പക്ഷെ അത് അങ്ങനെയൊന്നും എളുപ്പം നടക്കില്ലല്ലോ.
പിന്നെ,സംക്ഷിപ്ത രൂപത്തിന്റെ തർജ്ജമ
ആയതുകൊണ്ടാണെന്ന് തോന്നുന്നു..,
ഒരു വേഗതക്കൂടുതൽ തോന്നി.(അത് കുഴപ്പമില്ലല്ലേ......., ഒരുപാട് വലുത്
ആകാത്തതാണ് സൈറ്റിൽ വായിക്കാൻ നല്ലത്)
പക്ഷെ.......,
ഇവിടെ വായനക്ക് ഇതൊന്നും തടസ്സമല്ല...,
വിവാദങ്ങളുണ്ടാക്കിയ ആ 'മഹാരഹസ്യം'
അറിയാൻ മാത്രം താത്പര്യം ഉള്ളത് കൊണ്ട്
വായിച്ചുകൊണ്ടിരിക്കുന്നു......
".....മലയാളീകരിച്ചെഴുതാൻ പലരും പറഞ്ഞത്.
പക്ഷെ അത് അങ്ങനെയൊന്നും എളുപ്പം നടക്കില്ലല്ലോ....."
ഈ അധ്യായത്തിൽ അതിനുള്ള ഒരു ശ്രമം നടത്തിയതാണ്. വിജയിച്ചില്ല. അടുത്തതിൽ എന്തായാലും കൂടുതൽ ശ്രമമുണ്ടാവും.
ചേച്ചി വിമർശനങ്ങളും എതിർ അഭിപ്രായങ്ങളും ഒരുപാട് ഉണ്ടാകും അതിനൊന്നും വക വെക്കാതെ തുടർന്ന് എഴുതുക പാതിവഴിയിൽ upekshikkaruth... ചേച്ചിയെ അറിയാവുന്ന ഞങ്ങൾ പൂർണ പിന്തുണയുമായി കൂടെ കാണും.
ഉണ്ണികൃഷ്ണന് തോന്നിയോ ഞാനിടയ്ക്ക് വെച്ച് നിർത്തിപ്പോകുമെന്ന്?
പോകും, അതിന്റെ കണ്ടീഷൻ വേറെ ഉത്തരങ്ങളിൽ പറഞ്ഞിട്ടുണ്ട്. അല്ലാതെ നിർത്തുന്ന പ്രശ്നമില്ല.
???
ഞാൻ അടുത്ത ഒരു കഥ എഴുതിയാൽ അതിലെ ഒരു കഥാപാത്രം നിങ്ങളുടെ പേര് ആയാൽ കുഴപ്പം ഒണ്ടോ.... ചിലപ്പോൾ നിങ്ങളെ പറ്റിയുള്ള എന്റെ ഒരു സങ്കൽപ്പം ayirkkum അത്
ഒരു കുഴപ്പവുമില്ല
അജിത് ,
ഒരു പേരുപയോഗിക്കുന്നതിന് ആർക്കും എതിര് നിൽക്കാനാവില്ല . ഒരു പേരിൽ പല ആളുകൾ കാണുമല്ലോ . എനിക്ക് അജിത്തെന്ന പേരുപയോഗിക്കാം , താങ്കൾക്ക് രാജയെന്ന പേരുപയോഗിക്കാം .
പക്ഷെ ഇ സൈറ്റിൽ എഴുതുന്ന ഒരാളുടെ പേര് , സൈറ്റ് ബേസൊ അല്ലെങ്കിൽ ഇവിടുത്തെ സഹപ്രവർത്തകരെ ചേർത്തോ എഴുതുന്നത് അരോചകമാകും .
താങ്കൾക്ക് അവരെ പറ്റി എന്തറിയാം ? അവരുടെ ഡീറ്റയിൽസ് ? അവരുടെ ജീവിതമാണ് എഴുതന്നതെങ്കിൽ ഓക്കേ . അല്ലാതെ ഇവിടെയുള്ളവരുടെ പേരെഴുതി ദൃതംഗപുളങ്കിതൻ അകാൻ ആണെങ്കിൽ ...
രാജാ,
ഇതാ ഇപ്പോൾ അജിത്....പുതിയ കുറെ പേരുകളുമായി പഴയ ആൾ വരും എന്ന് പ്രതീക്ഷിച്ചാണ്. സാരമില്ല ഏത് പേരിലും എഴുതട്ടെ. എന്നെ കുറിച്ച് എഴുതട്ടെ. സൈറ്റിന് കഥകൾ കിട്ടട്ടെ. അതല്ലേ വേണ്ടത്? ഏതുകോലത്തിലെങ്കിലും അവതരിപ്പിക്കട്ടെ. എനിക്ക് പ്രശ്നമില്ല. ലൈക്കുകളും കമൻറ്റുകളും കിട്ടിയിരിക്കണം. ടോപ്പ് ടെന്നിൽ വരണം. മഹാരഹസ്യത്തിനു സംഭവിക്കുന്നത് പോലെ ശുഷ്ക്കിച്ച വ്യൂസും ലൈക്‌സും ഒന്നും പാടില്ലന്നേയുള്ളൂ.
അജിത് എന്ന "പുതിയ" കഥാകാരൻ സൈറ്റിലെ താരമായി മാറാൻ ആശംസകൾ നേരുന്നു[ ഡബിൾ മീനിംഗിൽ അല്ല, നേരായും]
ചേച്ചി നെഗറ്റീവ് അടിച്ചു സംസാരിക്കരുത് പ്ലീസ്.
സസ്നേഹം
ആൽബി
പ്രിയപ്പെട്ട സ്മിത,
വിവരോം വെള്ളിയാഴ്ചയും ഇല്ലാത്ത ആരേലും എന്തേലുമൊക്കെ പറയട്ടെ. നിങ്ങളിത് പൂർത്തിയാക്കണം. മലയാളം പരിഭാഷ ഡിസി ബുക്ക്സ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്. ജോമി തോമസ്, ആർ ഗോപീകൃഷ്ണൻ എന്നിവർ ചേർന്നാണ് അത് ചെയ്തിരിക്കുന്നത്, 470 ഓളം പേജുകളും ഉണ്ട്. അതും ഇതുമായി ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. വിമര്ശനങ്ങളും എതിർപ്പുകളും ഓരോ അധ്യായം കഴിയുന്തോറും കൂടും അതുറപ്പാണ്. അവസാനം ഒക്കെ ആകുമ്പോഴേക്കും കല്ലെടുക്കാൻ വരെ മതി. എന്ത് തന്നെ വന്നാലും പൂർത്തിയാക്കിയേ മതിയാവൂ. ഒപ്പമുണ്ടാകും നിങ്ങളെ ഇഷ്ടപ്പെടുന്ന നിങ്ങളുടെ എഴുത്തിനെ സ്നേഹിക്കുന്ന എല്ലാവരും.
സ്നേഹത്തോടെ
പൊതുവാൾ
പ്രിയപ്പെട്ട പൊതുവാൾ,
കഥ തുടരും. രണ്ട് പേർ അരുത് എന്ന് പറയുന്ന കാലം വരെ അത് തുടരും. അത് മറ്റാരുമല്ല. ഈ സൈറ്റിന്റെ ജീവാത്മാവു പരമാത്മാവുമായ സാക്ഷാൽ കുട്ടൻ . പൈലി തുടങ്ങിയ ഡോക്റ്റർമാർ. അവർ എന്നോട് പറയട്ടെ. സ്റ്റോപ് തീഫ് എഴുത്ത് നിർത്തൂ എന്ന് പറയുമ്പോൾ ഡാവിഞ്ചി മഹാരഹസ്യം എന്താണ് എന്ന് പറയിപ്പിക്കാതെ നിർത്തുന്നതായിരിക്കും.
താങ്ക്യൂ
സ്മിത
തീഫ് അത് പിൻവലിക്കണം
തെറ്റിദ്ധരിക്കരുത്"തീഫ്"എന്ന വാക്ക് പിൻവലിക്കണം എന്നാണ്.
ആൽബി
hahah...
Et tu brute...then Caesar falls...
Have you heard of this ALBY?
It is second Act, third scene of Julius Caesar by W. Shakespeare.
കേട്ടിട്ടുണ്ട്,ബട്ട് ഇവിടെ പറയേണ്ട കാര്യം.അത് ഒഴിവാക്കാമായിരുന്നു
ഒപോസ് ദേയി,തീവ്രമായ മതവികാരം മൂലം അല്പം സൈക്കോ ടൈപ്പ് ആണോ അവർ…?എനിക്ക് അങ്ങനെ ഒരു വൈബ് കിട്ടുന്നു
ഡീറ്റെയിൽസ് അറിയില്ല.അവരെക്കുറിച്ച് ഒരു ചെറു വിവരണം നൽകുമോ.എന്തുകൊണ്ട് അവർ ഇത്രയും തീവ്രമാകുന്നു,സ്വയം പീഡകളിലൂടെ അവർ എന്ത് അർത്ഥം വക്കുന്നു.ആ കാറക്ടർ തിന്മ ചെയ്യുന്നത് ക്രിസ്തുവിന്റെ പേരിൽ, എന്നിട്ട് സ്വയം ശിക്ഷ ഏൽക്കുന്നു.ഒരു സൈക്കോ പോലെ.ഒരുപാട് ചോദ്യം ഉയരുന്നു.
സ്നേഹപൂർവ്വം
ആൽബി
മത വിശ്വാസത്തിന്റെ ഒരു പ്രശ്നം അതാണ് ആൽബി. മതവിശ്വാസികളോട് എനിക്ക് എതിർപ്പൊന്നുമില്ല. മറ്റുള്ളവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളെ ബഹുമാനിക്കാൻ ഞാൻ ചെറിയ പ്രായത്തിലെ പഠിച്ചിട്ടുണ്ട്. കാടാമ്പുഴയിലും കടമറ്റത്തും ഒരു പോലെ മുട്ടുകൾ മടക്കാൻ എനിക്കറിയാം. ഫാദർ റോബിനും ആസാറാം ബാപ്പുവും ഒരേപോലെ ബലാത്സംഗികൾ ആണെന്ന് വിശ്വസിക്കാനും എനിക്ക് കഴിയും. മതങ്ങൾ വഴിവിളക്കാകുന്നത് പോലെ പ്രകാശം ഊതിക്കെടുത്തുന്നവരാണെന്നും തിരിച്ചറിയുകയെന്നത് എല്ലാവരിലും വേണം എന്നാണ് എന്റെ ഒരു സ്വപ്നം.
ശ്രദ്ധിച്ചിട്ടുണ്ടോ, ലോകത്ത് ഏറ്റവും സത്യസന്ധരായ മനുഷ്യരുള്ള , മനുഷ്യാവകാശങ്ങൾ പരമാവധി സംരക്ഷിക്കപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെയാണ് എന്ന്? കുട്ടികളുടെയും സ്ത്രീകളുടെയും നേർക്ക് ഏറ്റവും കുറവ് അതിക്രമങ്ങൾ നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? പോലീസ് സ്റ്റേഷനുകളും ജയിലുകളും അടച്ചു പൂട്ടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? സ്കാന്ഡിനേവിയൻ രാജ്യങ്ങളാണവ. ഡെന്മാർക്ക്, സ്വീഡൻ, നോർവേ, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങൾ. ഫിൻലൻഡിനെപ്പറ്റി ഡോക്റ്റർ ശശി തരൂർ ഒരു പ്രസംഗത്തിൽ പറഞ്ഞു."ഫിൻലാൻഡിൽ വെച്ച് നിങ്ങളുടെ പേഴ്‌സ് നഷ്ട്ടപ്പെട്ടു എന്ന് വിചാരിക്കുക. നിങ്ങൾ ഹോട്ടൽ മുറിയിൽ തിരിച്ചെത്തുന്നതിന് മുമ്പ് പേഴ്‌സ് നിങ്ങളുടെ അവിടെയെത്തിയിരിക്കും," ഈ രാജ്യങ്ങളുടെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ഇവിടങ്ങളിലൊക്കെ എൺപത്തിയഞ്ചു ശതമാനത്തിനു മേൽ നാസ്തികരാണ് എന്നതാണ്. മത - ദൈവ വിശ്വാസങ്ങളോട് വൈമുഖ്യമുള്ള ജനങ്ങൾ. എന്നാൽ മതപരേതയുടെ കാര്യത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന അമേരിക്കയിലും ഇന്ത്യയിലുമോ? കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ മറ്റു കുറ്റകൃത്യങ്ങൾ......ലോകത്ത് ബലാത്സംഗങ്ങളുടെ കാര്യതിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് ഈ രാജ്യങ്ങൾ....
ഞാൻ മത വിരോധിയോ ദൈവ നിഷേധിയോ ഒന്നുമല്ല. എങ്കിലും നമ്മുടെ വിശ്വാസവും ജീവിതവും തമ്മിൽ എവിടെയോ ഒരു പൊരുത്തക്കേടില്ലേ?
ഈ പൊരുത്തക്കേടിന്റെ തോത് ഭയാനകമാം വിധത്തിൽ വർധിക്കുന്നു മത ഭക്തി ഹിസ്റ്റീരിയപോലെ ആളിക്കത്തുമ്പോൾ. ഓപ്പസ് ദേയി അത്തരം ഒരു വിഭാഗമാണ് എന്നതാണ് ദൗർഭാഗ്യകരം. എന്തൊക്കെ ആരോപണങ്ങളും കൺവിക്ഷൻസും ആണ് അതിലെ പല അംഗങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഇത്തരം സംഘങ്ങൾ എല്ലാ വിഭാഗങ്ങളിമുണ്ട്. ഏറ്റവും അപകടകരമായ വസ്തുത നിങ്ങൾ ചെയ്യുന്നതെല്ലാം ന്യായീകരിക്കപ്പെടും നിങ്ങൾ ഓപ്പസ് ദേയി പോലെ ഒരു സംഘടനയിൽ അംഗമാകുമ്പോൾ എന്നതാണ്. നിങ്ങൾ ദൈവത്തിനു വേണ്ടി കള്ളം പറയുന്നു, മോഷ്ടിക്കുന്നു, വെടിവെക്കുന്നു, കഴുത്ത് അറക്കുന്നു. ഇവയ്ക്കൊക്കെ ദൈവം നിങ്ങൾക്ക് സമ്മാനങ്ങൾ തരും എന്ന് വിശ്വസിക്കുകയും ചെയ്യുന്നു....
ഇതിലെ അംഗമായ സൈലസ് അത്തരമൊരാളാണ്. ദൈവത്തിനു നന്ദി പറയുകയാണയാൾ, ദൈവത്തിന് വേണ്ടി കൊലകൾ നടത്തിയതിന്....
ബാക്കി വിഷാദശാംശങ്ങൾ കഥയിലൂടെ നൽകാം.
സ്നേഹപൂർവ്വം,
സ്മിത.
താങ്ക് യു ചേച്ചി.ഇതുപോലെ ഇൻഫോമാറ്റിവ് ആയി ഓരോന്നും പറഞ്ഞുതരുന്നതിന്.താങ്ക് യു ഫ്രം മൈ ബോട്ടം ഓഫ് ഹാർട്ട്.
വെയ്റ്റിംഗ് ഫോർ യുവർ റൈറ്റിങ്സ്
സ്നേഹപൂർവ്വം
സ്മിത
സോറി ടൈപ്പിംഗ് മിസ്റ്റേക്ക് ആൽബി എന്നാണ് ഉദ്ദേശിച്ചത്.
സോറി
സ്നേഹപൂർവ്വം
ആൽബി
അങ്ങനെ ഞാനും ആൽബിയായി ...
ഹഹഹ
ചേച്ചി,
തർജ്ജമയാണെങ്കിലും,ഡാവിഞ്ചി കോഡ് തുറന്നിടുന്ന യക്ഷി കഥകളുടെ ആ വേൾഡ് ചേച്ചിയെ ആകർഷിക്കുന്ന ആ പ്രമേയം മാത്രം ഉൾകൊണ്ടു ഡാവിഞ്ചിയുടെ രഹസ്യങ്ങൾ ചേച്ചിയുടെ ഭാഷയിലൂടെ എഴുതുകയാണെങ്കിൽ എന്നാഗ്രഹിയ്ക്കുന്നു..
കഥ മുമ്പ് വായിച്ചിട്ടുണ്ട്,സിനിമയും കണ്ടിട്ടുണ്ട് തുടർന്നുള്ള കഥാ ഗതിയും അറിയാം,എന്നാലും ചേച്ചിയുടെ അക്ഷരങ്ങളിലൂടെ,എഴുത്തിലൂടെ വീണ്ടും വായിക്കുമ്പോൾ അതിലൊരു പുതുമ ഉണ്ടാവും.
അതു തന്നെയാണ് ഏറ്റവും വലിയ ആകർഷണം..
അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു..
സസ്നേഹം
മാഡി
അടുത്ത ഭാഗം ഏതാണ്ട് തീരാറായി. അതിനിടെ ഷഹാനയും തീർക്കാൻ തുടങ്ങിയിരുന്നു. നാളെ അയക്കും. മോഷ്ട്ടാവ് എന്നൊരു ആരോപണം ചെറുതായി നോവിച്ചിരുന്നു. ഞാൻ നോവുന്നത് കാണുകയെന്നത്, അല്ലെങ്കിൽ മറ്റൊരാൾ നോവുന്നത് കാണുന്നതിൽ പുഞ്ചിരിക്കുന്നവരുണ്ട്. പരിചിതനായ ആൾ തന്നെയാണ്. അതിന്റെ പിമ്പിൽ ഇതേ ഭാഷയിൽ അയാൾ മുമ്പ് എഴുതിയിട്ടുണ്ട്, കമൻറ്റിൽ. ഇത്രമാത്രം എതിർക്കപ്പെടണമെങ്കിൽ ഞാൻ എന്തൊക്കെയോ ആണ് എന്നാണു ഇപ്പോൾ ചിന്തിക്കുന്നത്. ഡോക്റ്റർ കുട്ടൻ വേണ്ട വേണ്ട, ഇനി എഴുതിയാൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ മാത്രമേ നിർത്തുകയുള്ളൂ.
പിന്നെ ജോ പറഞ്ഞിരിക്കുന്നു ആനയെ വിൽക്കരുതെന്ന്.
സസ്നേഹം
സ്മിത.
ഭാഷയുടെ കാര്യം മാഡി പറഞ്ഞത് ശ്രദ്ധിക്കാം. ഒരു പൊളിച്ചെഴുത്ത് ആകാം. ഭാഷാപരമായി.
(leaving the story ?)
: ഇരുട്ട് ? റാബി
Thank you for being this far...
വളരെ ഭംഗിയായി എല്ലാം വിവരിച്ചിട്ടുണ്ട് ചേച്ചി.. പടം kandappolum ഇപ്പൊൾ vaayichappolum ഉണ്ടായ സംശയമാണ് "ആ ഗ്ലാസ്സ് പിരമിഡ് യഥാർത്ഥത്തിൽ ഉള്ളതാണോ അതോ ഇൗ ബുക്ക് എഴുതാൻ വേണ്ടി create ചെയ്തതാണോ..?" Waiting for next parts.. ഒപ്പം ആശംസകളും.
La Pyramide ലൂവ്ര് മ്യൂസിയത്തിന്റെ മുഖ്യ ആകർഷണം തന്നെയാണ്. അത് യാഥാർഥ്യമാണ്. നോവലിൽ പറഞ്ഞിരിക്കുന്നത് ഉള്ളതാണ്
താങ്ക്യൂ
ഇത് Jomy thomas & R gopikrishnan. Translation Ann.ee Malayalam edition njan vazichath Ann .its same one not ur translation.thifted story.the translation pdf available in internet
Just copy the first paragraph of the prologue, please...
മിസ്റ്ററി മാൻ,ഇഫ് യു ഫീൽ ലൈക് ദാറ്റ് പ്രൂവ് ഇറ്റ്.വെറുതെ കയറി തെഫ്റ്റ് ആണ് എന്നൊക്കെ പറയാമോ ഭായ്.challenge യു.
മൂന്നാമത്തെ അദ്ധ്യായമായ ഇതിൽ ആകെ ഏഴ് പേജാണ് ഉള്ളത്. ഈ അദ്ധ്യായം രണ്ടും മൂന്നും അധ്യായങ്ങൾ ഒരുമിച്ച് ചേർത്ത ട്രാൻസ്‌ലേറ്റ് ചെയ്തതാണ്. ഡാ വിഞ്ചി കോഡിന്റെ ഒറിജിനൽ വേർഷന്റെ വിവർത്തനം മലയാളത്തിൽ വരുമ്പോൾ എത്ര പേജുണ്ടാവും പ്രോലോഗിനും ഒന്നും രണ്ടും മൂന്നും അധ്യായങ്ങൾക്കും?
എന്തുകൊണ്ടാണത്?
ഞാൻ മുമ്പുള്ള ഒരദ്ധ്യായത്തിൽ സൂചിപ്പിച്ചത് പോലെ [കമന്റ്റിനുള്ള മറുപടിയായി] ഈ വിവർത്തനം The Davinci Code Adapted For Young Adults, Abridged Edition - അതായത് കുട്ടികളായുള്ള വായനക്കാർക്ക് വേണ്ടി ഏബ്രിഡ്ജ് ചെയ്തത്, അവർക്ക് മനസ്സിലാക്കുവാൻ വേണ്ടി സംഗ്രഹിച്ച [ചെറുതാക്കിയ] എഡിഷന്റെ വിവർത്തനമാണിത്. ഈ വിവർത്തനം തയ്യാറാക്കുന്നതിന് മുമ്പ് അഡ്‌മിനോട് അനുവാദം ചോദിച്ചിരുന്നു. കോപ്പി റൈറ്റ് ഇഷ്യു അടക്കമുള്ള കാര്യങ്ങളിൽ സംശയമുന്നയിച്ച്. ധൈര്യമായി എഴുതൂ പബ്ലിഷ് ചെയ്യാം എന്ന് അനുമതി കിട്ടിയതിന് ശേഷമാണ് ഞാൻ ഇതിനു മുതിർന്നത്.
ഈ സൈറ്റിലെ ബഹുഭൂരിപക്ഷം വായനക്കാരും മറ്റു പുസ്തകങ്ങൾ - മലയാളത്തിലെയും അന്യഭാഷയിലെയും - എഴുത്തുകാരേക്കാൾ നന്നായി വായിക്കുന്നവരാണ് എന്ന് മറ്റാരേക്കാളും നന്നായി അറിയുന്ന ഞാൻ ഇതിന്റെ മലയാളം പതിപ്പ് ഉണ്ടെന്നറിഞ്ഞാൽ മറ്റൊരു വിവർത്തനതിന് മുതിരുമോ? അങ്ങനെ ചെയ്‌താൽ എന്റെ കള്ളത്തരം പുറത്തറിയില്ല എന്ന് ഞാൻ വിശ്വസിക്കുമോ?
എന്റെ അറിവിൽ ഏബ്രിഡ്ജ്ഡ് എഡിഷന് മലയാളം വിവർത്തനം ഉണ്ടായിട്ടില്ല.
ഈ എഴുത്ത് ഇഷ്ടപ്പെടാത്തവർ മറ്റൊരു പേരിൽ വന്നു ഇങ്ങനെ കമന്റ് ഇട്ടതാണെങ്കിൽ ഞാൻ അതിനെ പരിഗണിക്കുന്നില്ല.
പേരെടുക്കാനായിരുന്നെങ്കിൽ മറ്റൊരു പുസ്തകത്തിന്റെ -സെക്‌സും വയലൻസും ഒക്കെയുള്ള സിഡ്‌നി ഷെൽഡനെ പ്പോലെയോ ഈ സൈറ്റിലെ കഥകളേക്കാൾ സെക്സ് എഴുതുന്ന ഹാരോൾഡ് റോബിൻസിന്റെ നോവലുകളോ മിൽസ് ആൻഡ് ബൂൺസിന്റെ കഥകളോ വിവർത്തനം ചെയ്യാൻ ഞാൻ മുതിരുമായിരുന്നു. അവയിലെ പോൺ എലമെൻറ്സ് മൂലം ധാരാളം ലൈക്കുകളും കിട്ടുമായിരുന്നു.
പക്ഷെ ഇതിന്റെ വിവർത്തനം ആ പുസ്തകത്തോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ്.
എങ്കിലും പ്ളാജിയാറിസ്റ്റ് എന്ന ആരോപണം ഞാൻ വെറുക്കുന്നു.
കുട്ടൻ ഡോക്റ്റർ പറഞ്ഞാൽ ഞാൻ ഡാവിഞ്ചി കോഡ് ഈ അധ്യായത്തോടെ അവസാനിപ്പിക്കാം.
അത് മറ്റുള്ളവരുടെ ആഹ്ലാദത്തിന് കാരണമാകുന്നു എങ്കിൽ ആ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്യാം.
PDF is not available on net. Please, copy at least a paragraph of the Malayalam edition.
ഇത് നിർത്തരുത്. ഏതൊ ഒരാൾ വന്ന് എന്തോ പറഞ്ഞു എന്ന് കരുതി അങ്ങനെ ചെയ്യരുത്.ഇത് വായിക്കാൻ കാത്തിരിക്കുന്ന കുറച്ചുപേര് ഇവിടുണ്ട്. ചേച്ചിയെ അറിയുന്ന ആരും ഇതൊന്നും മൈൻഡ് ചെയ്യില്ല. ഗോ എ ഹെഡ്
സ്നേഹപൂർവ്വം
ആൽബി
Mystery man,
ഇതിന്റെ pdf അവയലബിൾ ആണെങ്കിൽ ദയവായി കുട്ടന് അതൊന്ന് മെയിൽ ചെയ്യൂ .
അല്ലെങ്കിൽ അതിന്റെ ലിങ്ക് എങ്കിലും
Chechise...oro part kaziyumbozum vayikanula akamsha koodi koodi varua ee partum kalaki
താങ്ക്യൂ അക്രൂസ്
ആഹാ പി.ഡി. എഫ് കിട്ടുമോ... ബൈ ദു ബൈ അതൊന്ന് കിട്ടിയിരുന്നെങ്കി ഇതിങ്ങനെ വായിക്കണ്ടാരുന്നു... ഒറ്റയടിക്ക് മുഴുവനായി അങ്ങോട്ട് വിഴുങ്ങാമായിരുന്നു...
ഒന്ന് പോടാ കോപ്പേ... അവന്റെയൊരു കണ്ടുപിടുത്തം...
ഈ സമയത്ത് ഇങ്ങനെയൊക്കെ കേൾക്കാൻ എന്ത് ഭാഗ്യം ചെയ്ത ജന്മമാണ് എന്റേത്....
മറക്കില്ല, ജോ
സ്മിതാ മാഡം വളരെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുണ്ട് ഈ ഭാഗവും . പേജുകൾ കുട്ടി എഴുതും എന്നുള്ള വിശ്വാസത്തിൽ ആശംസകൾ നേരുന്നു
സസ്നേഹം the tiger ?
താങ്ക്യൂ ടൈഗർ... പേജ് കൂട്ടാം
ചേച്ചി,
തർജ്ജമയാണെങ്കിലും,ഡാവിഞ്ചി കോഡ് തുറന്നിടുന്ന യക്ഷി കഥകളുടെ ആ വേൾഡ് ചേച്ചിയെ ആകർഷിക്കുന്ന ആ പ്രമേയം മാത്രം ഉൾകൊണ്ടു ഡാവിഞ്ചിയുടെ രഹസ്യങ്ങൾ ചേച്ചിയുടെ ഭാഷയിലൂടെ എഴുതുകയാണെങ്കിൽ എന്നാഗ്രഹിയ്ക്കുന്നു..
കഥ മുമ്പ് വായിച്ചിട്ടുണ്ട്,സിനിമയും കണ്ടിട്ടുണ്ട് തുടർന്നുള്ള കഥാ ഗതിയും അറിയാം,എന്നാലും ചേച്ചിയുടെ അക്ഷരങ്ങളിലൂടെ,എഴുത്തിലൂടെ വീണ്ടും വായിക്കുമ്പോൾ അതിലൊരു പുതുമ ഉണ്ടാവും.
അതു തന്നെയാണ് ഏറ്റവും വലിയ ആകർഷണം..
അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു..
സസ്നേഹം
മാഡി
സൂപ്പർ. .
കഥ മുന്നോട്ട് പോകാതെ അഭിപ്രായം അറിയിക്കാൻ ആശക്തനാണ്. ആശംസകൾ. സ്നേഹത്തോടെ-രാജാ
Thank you so much dear Raja...
ചേച്ചി വായിച്ചു....
ഞാൻ മുന്നേ പറഞ്ഞത് പോലെ,മൂല കൃതിയോട് നീതി പുലർത്തുന്ന വിവർത്തനം.
ഒപോസ് ദേയി,തീവ്രമായ മതവികാരം മൂലം അല്പം സൈക്കോ ടൈപ്പ് ആണോ അവർ....
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
എന്റെ ചുവരിൽ ഒരു മറുപടി നൽകിയിരുന്നു. അതില് ഒരു കാര്യം പറഞ്ഞിട്ടുണ്ട്.സീരിയസ് ആയി എടുക്കണം.
സ്നേഹപൂർവ്വം
ആൽബി
Is it not on "Antharjjanam?" I went through it just now but failed to find it. Can you repeat it here?
"ഈ ഉറക്കം ഇളക്കൽ ഒഴിവാക്കണം(സ്നേഹം കൊണ്ട് പറയുന്നത് ആണ്.ഉപദേശിക്കാൻ ഞാൻ ആളല്ല. ഉറക്കം കളഞ്ഞു ഒരു പണിയും വേണ്ട.സോറി എനിക്ക് നൈറ്റ് ഡ്യൂട്ടി ആണ്, പകൽ ഉറങ്ങും)ഇന്നലെ ലാസ്റ്റ് കമന്റ് 1.40ist.രാവിലെ പതിവ് സമയം എണീറ്റു.എത്ര സമയം ഉറങ്ങി, അതും നന്നായി ഉറങ്ങിയോ ആവോ…..????"
ചേച്ചിയുടെ കമന്റ് ന് മറുപടി എഴുതിയ കൂടെ പറഞ്ഞത് ആണ്.ഉറക്കം ഇളക്കരുത് കേട്ടോ.ഒരു കൂട്ടുകാരന്റെ റിക്വസ്റ്റ് ആയി കണ്ടാൽ മതി.പറഞ്ഞത് ഇഷ്ട്ടം ആയില്ല എങ്കിൽ ക്ഷമിക്കുമല്ലോ.
ഒപോസ് ദേയി,തീവ്രമായ മതവികാരം മൂലം അല്പം സൈക്കോ ടൈപ്പ് ആണോ അവർ…?എനിക്ക് അങ്ങനെ ഒരു വൈബ് കിട്ടുന്നു.ഡീറ്റെയിൽസ് അറിയില്ല.
സ്നേഹപൂർവ്വം
ആൽബി
super translation. please continue with more pages.
Thank you Justin. The present pages are composed of two chapters being put together.
കണ്ടു ബാക്കി വായിച്ചിട്ട്.
Thank you so much
Smithechi...
Yes, Akrooz...
വളരേ നന്നായിട്ടുണ്ട്.?
എഴുത്തിൽ കുറച്ച് കഷ്ടപ്പാടുണ്ടെന്നറിയാം.?
ചെറിയ നിർദ്ദേശം:
: ഷോർട്ട് ഫോമുകൾ ഡി.സി.പി.ജെ എന്ന രീതിയിലോ ഇംഗ്ലീഷിലോ എഴുതലാണ് നല്ലതെന്ന് തോന്നുന്നു.
: പേരുകൾ ആവർത്തിക്കുമ്പോൾ (അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ) firstname ഒ second name ഒ മാത്രം പറയലാണ് ഭംഗി എന്ന് കരുതുന്നു.
പേജൊക്കെ സൗകര്യം പോലെ മതി?
ഇരുട്ട് ? റാബി
പേരുകൾ ആവർത്തിക്കുന്ന കാര്യത്തിൽ താങ്കൾ പറഞ്ഞതാണ് ശരി. മിക്കയിടത്തും ഞാൻ ഫസ്റ്റ് നെയിമും സെക്കൻഡ് നെയിമും ഒരുമിച്ച് ആവർത്തിച്ചിട്ടുണ്ട്. അതിന്റെ അഭംഗി വായിച്ചപ്പോൾ അനുഭവപ്പെട്ടു.
നിർദ്ദേശങ്ങൾക്ക് വളരെ നന്ദി.
സ്മിത
അടുത്ത എഴുത്തിൽ ഓർമ്മിക്കാം
ചേച്ചി അടുത്ത ഭാഗം പെട്ടന്ന് ഇടുട്ടോ....
അത്രേം മാത്രം parayunollu.... പ്ലീസ് ...
ഇന്ന് രാത്രി ഇടാം അഖിൽ....താങ്ക്സ്
കൊള്ളാം, ചേച്ചി കഥയൊന്നും അറിയില്ലെങ്കിലും ചെറുതായിട്ട് പിടി കിട്ടി വരുന്നുണ്ട്, ഇങ്ങനെയുള്ള കഥകളൊന്നും ഞാൻ അധികം വായിക്കാറില്ല, പിന്നെ ഫേമസ് കഥ ആയതുകൊണ്ടും, ചേച്ചി എഴുതുന്നത് കൊണ്ടും ഒന്ന് വായിച്ച് നോക്കാം എന്ന് വിചാരിച്ചു.
( ഈ ഫിലിമിന്റെ link, അല്ലെങ്കിൽ അത് കിട്ടുന്ന സൈറ്റ് ഉണ്ടെങ്കിൽ ഒന്ന് മെൻഷൻ ചെയ്യണേ)
ഹായ് റഷീദ്...
താങ്ക്യൂ...
ഈ സിനിമ You Tube ൽ ലഭ്യമാണ്.
ഇതിന്റെ ഫസ്റ്റ് പർട് വായിച്ചിട്ട് ഇന്നലെ ഈ ഫിലിം കണ്ടായിരുന്നു. സൂപ്പർ!
Please continue. Waiting for the Novel translation. വായിക്കുന്ന സുഖം കണ്ടാൽ കിട്ടില്ലല്ലോ....
Thank you so much, Yasar...
ഞാൻ ഇത് വരെ ഈ പേരിൽ ഉള്ള കഥയും സിനിമയും കണ്ടിട്ടില്ല.. ഒരുപാട് കേട്ടിട്ടുണ്ട്.. 2003ൽ പുറത്തിറങ്ങിയ ത്രില്ലർ നോവലുകൾക്ക് പേരുകേട്ട അമേരിക്കൻ എഴുത്തുകാരൻ ഡാൻ ബ്രൗൺന്റെ "The Da Vinci Code"ഉം അത് പോലെ 2003ൽ ഏറ്റവും കൂടുതൽ വിറ്റുപോയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി പ്രമുഖ ഹോളിവുഡ് സംവിധായകൻ റോൺ ഹൊവാർഡ് സംവിധാനം ചെയ്ത "The Da Vinci Code"ഉം.. കുറച്ചു മുൻപ് "Angels & Demons" എന്ന ഹോളിവുഡ് ചിത്രത്തിന്റെ പരസ്യ വാചകത്തിൽ കണ്ടിരുന്നു from the director of 'The Da Vinci Code and appolo 13 എന്ന്.. അന്ന് കാണണം എന്ന് കരുതിയിരുന്നു പക്ഷെ കണ്ടില്ല.. ഏതായാലും സ്മിതയെ പോലുള്ള മികച്ച കഥാകാരി 'The Da Vinci Code' പോലുള്ള നോവലിന് മലയാള പരിഭാഷ നൽകുന്നത് അങ്ങേയറ്റം സന്തോഷം നൽകുന്നു.. അന്ന് കഴിയാതെ പോയത് ഇന്ന് മലയാള രൂപത്തിൽ കാണാൻ കഴിഞ്ഞതിനു ഞാൻ സ്മിതയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. All The Best??
(അല്ല അന്ന് പറഞ്ഞ പ്രണയകഥ എന്തായി.. രതിയിൽ ചാലിച്ച പ്രണയം എന്ന് പറഞ്ഞിരുന്നല്ലോ.. എന്തായാലും വേണ്ടില്ല എനിക്ക് പ്രണയം ആയാൽ മതി.. നായികയെ ജീവന് തുല്യം സ്നേഹിക്കുന്ന നായകനും.. നായകന്റെ സ്നേഹം കണ്ട ഭാവം നടിക്കാത്ത ഒരു നായികയും.. പിന്നീട് അവന്റെ സ്നേഹം മനസിലാക്കി നായകനെ മനസിലാകുന്ന നായിക മൊത്തത്തിൽ ഒരു മീനത്തിലെ താലികെട്ട് സ്റ്റൈൽ പ്രണയം.. അടിയും പിടിയും എല്ലാം ആയുള്ള പ്രണയം)
പ്രിയ ഫഹദ്...
നെഗറ്റിവ് എലമെൻറ്സ് കൊണ്ട് സമ്പന്നമായതാണ് ഡാവിഞ്ചി കോഡ് എന്നാണു പൊതുവായ ആരോപണം. എങ്കിലും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ മണിപ്രവാള സാഹിത്യം ആസ്വദിക്കുന്ന, അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ഷേക്സ്പിയർ നാടകങ്ങൾ കണ്ണുകൾ തുറന്നു വെച്ച് കാണുന്ന, അങ്ങേയറ്റം ദളിത് വിരുദ്ധമായ മതേതിഹാസങ്ങൾ ഭക്തിപൂർവ്വം പാരായണം ചെയ്യുന്ന നമുക്ക് ഡാവിഞ്ചി കോഡിനെ മുപ്പതടി ദൂരത്തേക്ക് മാറ്റിനിർത്തേണ്ടതുണ്ടോ എന്ന ലളിതമായ ചോദ്യമാണ് ഈ വിവർത്തനിടെ പ്രേരണകളിൽ ഒന്ന്.
ഇതിനു മുമ്പ് ഞാൻ ആവേശത്തോടെ കണ്ടിരുന്ന എഴുത്തുകാരൻ നിക്കോസ് കസാൻദ് സാക്കീസാണ്. ദ ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ് ആണ് ശരിക്ക് പറഞ്ഞാൽ ക്രിസ്തുവെന്ന ചരിത്രത്തിലെ ഏറ്റവും അസാധാരണനായ മനുഷ്യനെ പ്രണയിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഈ പുസ്തകം ആ പ്രണയം ഒന്നുകൂടി ബലപ്പെടുത്തി. അതിന്റെ സാക്ഷ്യം കൂടിയാണ് ഈ വിവർത്തന ശ്രമം.
പിന്നെ ഈ പുസ്തകം ഹാരിപോട്ടറിന് സമാനമായ ഒരു യക്ഷിക്കഥാലോകം തുറന്നിടുന്നുണ്ട്. ഹാരി പോട്ടറിനെതിരെയും വ്യാപകമായ പ്രചാരണങ്ങൾ വലത് പക്ഷ യാഥാസ്ഥിതിക ഭൂരിപക്ഷം വൻതോതിൽ നടത്തിയിരുന്നു. പക്ഷെ വായന ഇഷ്ട്ടപ്പെടുന്ന ന്യൂനപക്ഷം അതൊന്നും മുഖവിലക്കെടുത്തില്ല. ആ യക്ഷി കഥയുടെ എലമെന്റ് ആണ് ഈ വിവർത്തനത്തിന് പ്രേരകമായ മറ്റൊരു കാരണം.
പ്രണയ കഥ ഏതാനും പേജുകൾ എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ ചെറിയ തിരക്കുകൾ കഴിയുമ്പോൾ അത് അയക്കാം.
താങ്ക്സ്,
സ്മിത
ചേച്ചി വായിച്ചു
അറിയുന്ന കഥാതന്തുക്കൾ ആണ് എങ്കിലും,ചേച്ചിയുടെ വിവർത്തനം ഒരു പുതുമ നൽകുന്നുണ്ട്.പിന്തുണ അറിയിക്കുന്നു.പുതുമയെറിയ ഭാഗങ്ങൾ കാത്തിരിക്കുന്നു.കവർ ചിത്രം അത് വേണമായിരുന്നോ???മൊണാലിസ ആ പെയിന്റിംഗ് ആ കണ്ണുകളിൽ കാണുന്ന ഭാവം
മൈ ഫേവറേറ്റ് വൺ.ആ ഒറ്റ പെയിന്റിംഗ് ആണ് എന്നിൽ ഡാവിഞ്ചിയോട് ആരാധന ഉളവാക്കിയത്.മൈക്കിൾ ആഞ്ചലോ ആണ് ഫേവറേറ്റ് എങ്കിലും
സ്നേഹപൂർവ്വം
ആൽബി
താങ്ക്യൂ ആൽബി...
പിന്നെ കവർ ചിത്രം. രാജ വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയ ചിത്രമാണ് അത്. കഥയുടെ ജീവൻ ലാസ്റ്റ് സപ്പറിൽ ആണെങ്കിലും പുസ്തകത്തിന്റെ കവറിൽ മൊണാലിസയായിരുന്നു.
സുന്ദരീ,
ഡാവിഞ്ചി കോഡ് എഴുതാൻ സ്മിതക്ക് താല്പര്യം ഉണ്ടന്ന് അഭിപ്രായങ്ങളിൽ അർച്ചന എഴുതിയപ്പോൾ ഞാൻ ചിന്തിച്ചത് സുന്ദരിക്ക് അല്പം വട്ടുണ്ടോ എന്നാണ്.
കാരണം, പലരും ഡാവിഞ്ചി കോഡ് പ്രമേയമാക്കി ബുക്കും സിനിമയും മറ്റും എടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ താങ്കൾക്ക് അതൊരു തങ്കളുടേതായ രീതിയിൽ വിവർത്തനം ചെയ്ത് ബുക്കാക്കി പ്രസിദ്ധീകരിച്ചാൽ പോരേയെന്നാണ് ചിന്തിച്ചത്. അതാകുമ്പോൾ പേരും പ്രശസ്‌തിയും പണവും കിട്ടും.താങ്കൾ മുൻപ് ചെയ്തിട്ടും ഉള്ളതാണ്. എന്നോട് ഡാവിഞ്ചിയെ കുറിച്ച് പറഞ്ഞപ്പോൾ സൂചിപ്പിക്കണമെന്നും കരുതി
ങാ!! എന്നെപ്പോലെ പണം കൊടുത്തു വാങ്ങി വായിക്കാനാവില്ലാത്ത സാധാരണക്കാർക്ക് ഇവിടെ വായിക്കാൻ പറ്റുമല്ലോ എന്നോർത്താണ് മിണ്ടാതിരുന്നത്.
സാഹിത്യം അല്ലെങ്കിൽ ചരിത്രങ്ങൾ വളച്ചൊടിക്കുന്നതിനെ പറ്റി എനിക്കും അത്ര താൽപര്യമില്ല. എന്നിരുന്നാലും ചതിയൻ ചന്തുവിനെ നായകനാക്കി ചിത്രീകരിച്ചപ്പോൾ ഇഷ്ടപ്പെടാതിരിക്കാനും സാധിച്ചില്ല.
കോഴിക്കോടൻ സ്ലാങ്ങിലും തൃശൂർ സ്ലാങ്ങിലും അച്ചടിഭാഷയിലും ഒരു കഥ വന്നാൽ മൂന്നും വായിക്കുന്നത് വ്യത്യസ്ഥ അനുഭവം തന്നെ ആയിരിക്കും .
പല ചരിത്രങ്ങളും പല രീതിയിൽ തന്നെ നാമാറിഞ്ഞിട്ടുണ്ട്.
യേശുവിന്റെ നിശബ്ദമായ വർഷങ്ങൾ വരെ പലരും പല രീതിയിൽ വ്യാഖ്യാനിച്ചു.
നെഹ്രുവും മൌണ്ട് ബാറ്റൻ പ്രഭുവിന്റെ ഭാര്യയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പും പല രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്.
ഇനിയും അനവധി ഉദാഹരണങ്ങൾ..
അത് കൊണ്ട് സുന്ദരിയുടെ കണ്ണുകളിലൂടെ, തൂലികയിലൂടെ ഡാവിഞ്ചി വായിക്കാൻ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്നു.
കഥയെ പറ്റി അധികമറിയില്ല, അതുകൊണ്ട് കവറും അത്ര സുഖമായില്ല എന്നറിയാം. പറ്റുന്ന പിക് ഉണ്ടെങ്കിൽ മാറ്റാം.
സ്നേഹത്തോടെ-രാജാ
രാജാ...
എല്ലാ മഹാപുരുഷന്മാരും ചരിത്രത്തിന്റെ പൊതു സ്വത്താണ്. നമ്മൾ ഇന്ന് കാണുന്ന ഈ സംസ്ക്കാരം ഈ രീതിയിൽ രൂപപ്പെട്ടത് അനേകായിരം നിസ്വാർത്ഥരായ മനുഷ്യരുടെ ത്യാഗവും കഠിനാദ്ധ്വാനവും കൊണ്ടല്ലേ? അതിൽ മുൻ നിരയിൽ നിൽക്കുന്ന അസാധാരണ വ്യക്തിത്വമാണ് യേശു. സംശയമില്ല. എത്ര രാജ്യങ്ങളിലെ സംസ്ക്കാരത്തെയാണ് ആ സുന്ദരനായ കാരുണ്യമൂർത്തി നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്തത്!
പക്ഷെ ആരുടെ സ്വത്താണ് യേശു?
ജിബ്രാൾട്ടർ ജലസന്ധിയും മെഡിറ്ററേനിയനും കടന്ന് ഇവിടെയെത്തിയ മിഷനറിമാർ അവതരിപ്പിച്ച ആൾ മാത്രമാണോ അല്ലെങ്കിൽ അവർ വ്യാഖ്യാനിച്ചു തരുന്ന വ്യക്തി മാത്രമാണോ യേശു?
ഞാൻ അല്ല എന്ന് ഉത്തരം പറയും.
അല്ലെങ്കിൽ എന്തുകൊണ്ടാണ് ഫിലിപ്പ് എഴുതിയ സുവിശേഷവും മഗ്ദലനമറിയം എഴുതിയ സുവിശേഷവും വ്യാജമാണ് എന്ന് ഔദ്യോഗിക സഭ പറയാത്തത്?
അല്ലെങ്കിൽ എന്ത് കൊണ്ടാണ് ഈയിടെയായി യൂദായും യോസെയും യാക്കോബും യേശുവിന്റെ സ്വന്തം സഹോദരന്മാർ ആണ് എന്ന് കേരളം സഭയിലെ ചില പുരോഹിതന്മാരെങ്കിലും പഠിപ്പിക്കുന്നത്? മേലധ്യക്ഷന്മാർ അത്തരം പുരോഹിതരെ വിലക്കാത്തത് എന്ത് കൊണ്ടാണ്?
എന്താണ് ഇതിന്റെ അർഥം?
നീസ്യ [നിഖ്യ] സൂനഹദോസിനു മുമ്പ് ഉണ്ടായിരുന്നു എന്ന് പറയുന്ന സഭയുടെ ചരിത്രം ഏറെക്കുറെ സത്യമായത് കൊണ്ടല്ലേ?
ഡാവിഞ്ചി കോഡിൽ ഒരിഞ്ച് പോലും ചരിത്രത്തിലെ സ്നേഹപ്രവാചകന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നില്ല,
അത് വായനയുടെ വഴികളിൽ മനസ്സിലാകും.
സപ്പോർട്ടിന് നന്ദി, സ്നേഹം, ആലിംഗനം....
സ്മിത.
?
ഡാവിഞ്ചിയുടെ സുന്ദരി മോണാലിസയുടെ
ഉത്പ്രേക്ഷഭാവത്തിൽ, ആ രഹസ്യത്തിന്റെ
അർത്ഥമെന്താണെന്ന് എഴുതിവെച്ചിരിക്കും
എന്ന് വിശ്വസിച്ചുകൊണ്ട് കാത്തിരിക്കുന്നു....
താങ്ക്യൂ ...
ചിലരുടെ കാത്തിരിപ്പ് എനിക്ക് ആവേശം നൽകുന്നു. കഥകളെ ഭംഗിയുള്ള ഭാഷയിൽ നിരൂപണം ചെയ്യുന്ന താങ്കൾ അവരിൽ ഒരാളാണ്. ...
നന്ദി
Kidu
Thanks a lot, dear Ganga
സ്മിത ,മറ്റെന്തു പറയാൻ.....ലവ് യു....കാരണം അക്ഷരങ്ങൾ നിങ്ങളുടെ കയ്യിലെ കളിപ്പാവകളാണ്...ഡാവിഞ്ചി കോഡ് സിനിമ ഞാൻ കണ്ടതാണ് ,കാര്യമായ ഒന്നുംഅന്ന് മനസ്സിലായില്ല..ഏതായാലും സ്മിതയുടെ എഴുത്തിലൂടെ അത് വായിക്കാൻ കഴിയുന്നത് നല്ലൊരു അനുഭവമാണ്..താങ്ക്സ്...
വളരെ പ്രോത്സാഹ ജനകമായ ഒരു നോട്ട് എഴുതിയതിൽ വളരെ നന്ദി, പ്രിയ സഞ്ജു.
ചേച്ചി, കണ്ടു.വായിച്ചിട്ട് അഭിപ്രായം അറിയിക്കാം
ഓക്കേ..ആയിക്കോട്ടെ ...താങ്ക്സ്
Chechise...njn ee movieyum kanditila vayichitumila chechi sytil itapozanu aaha ingane ok oru katha indalenu ariyanath thane.iniyum kattiyula english dailogukalkay kathirikunu othiri intrestode
സാരമില്ല . ഇത് വായിക്കൂ , അഭിപ്രായമറിയിക്കൂ ....
ഇനിയും മുന്നോട്ട്. ഏതു എഴുതുമ്പോഴും വ്യക്തമായ കാഴ്ചപ്പാടുള്ള എഴുത്തുകാരിയാണ് സ്മിത. പേജിന്റെ എണ്ണം കൂട്ട് എന്ന നിലവിളിക്കു അതുകൊണ്ട് തന്നെ പ്രാധാന്യമില്ല. എങ്ങനെ വിളമ്പിയാൽ സ്വാദോടെ ആസ്വദിക്കാനാകും എന്ന് നല്ല ബോധ്യമുണ്ട്. കാത്തിരിക്കുന്നു തുടരൂ.
പൊതുവാൾ...
പുസ്തകത്തിലെ ഓരോ അധ്യായവും ആണ് വിവർത്തനം ചെയ്ത അയക്കുന്നത്. ചില അധ്യായങ്ങൾ വളരെ ചെറുതാണ്. അടുത്ത അദ്ധ്യായം തീർന്നു. പക്ഷെ അത് സൈറ്റിൽ വരുമ്പോൾ മൂന്ന് പേജ് എങ്കിലും ഉണ്ടാവുമോ എന്നറിയില്ല. അതുകൊണ്ട് അതിനടുത്ത അദ്ധ്യായം കൂടി ടൈപ് ചെയ്തിട്ട് ഒരുമിച്ച് അയക്കാം എന്ന് വിചാരിക്കുന്നു.
പിന്തുണയ്ക്കും അഭിനന്ദന വാക്കുകൾക്കും നന്ദി.
സ്നേഹപൂർവ്വം,
സ്മിത.
കവർ ചിത്രം ഡിസൈൻ ചെയ്ത മന്ദൻരാജെയ്ക്കും ഡോക്റ്റർ കുട്ടനും നന്ദി.
ചേച്ചി വളരെ നന്നായിട്ടുണ്ട്... സിനിമയിൽ കണ്ട ഓരോ രംഗവും വായിക്കുമ്പോൾ മുന്നിൽ തെളിഞ്ഞു വരുന്നു.. ഒരു വ്യത്യാസം മാത്രം സിനിമയിൽ കോൺഫറൻസ് ഹാളിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ഏജൻറ് ലാഗ്ദനിനെ കാണാൻ വരുന്നത്.. സിനിമ കണ്ടതനെങ്കിൽ കൂടിയും വായിക്കാൻ നല്ല intrest ഉണ്ട്... അല്പം കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു.
ശരിയാണ്, ജുഡീഷ്യൽ പോലീസ് ലാങ്ഡ് നെ കാണാൻ വരുന്നത് അങ്ങനെയാണ് സിനിമയിൽ. പക്ഷെ പുസ്തകത്തിൽ ഞാൻ ഈ അധ്യായത്തിൽ പറഞ്ഞിരിക്കുന്നത് പോലെയാണ്.
വായിക്കാൻ ഇന്ററസ്റ്റ് തരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.
പുസ്തകം വായിച്ചവരാണ്, സിനിമയും കണ്ടവരാണ് സൈറ്റിലെ മിക്ക വായനക്കാരും. അതുകൊണ്ട് തന്നെ ബോറാവാനുള്ള സാധ്യതയേറും.
പക്ഷെ ഉണ്ണികൃഷ്ണൻ പറഞ്ഞത് പ്രതീക്ഷക്ക് വക നൽകുന്നു.
നന്ദി
സ്നേഹത്തോടെ
സ്മിത
സ്മിതാ,
ജീവിതത്തിൽ പലതും ആകസ്മികമാണ്, കുറച്ചുനാളുകൾ മുമ്പ് മലയാളം കഥ സെർച്ച് ചെയ്തപ്പോൾ ആണ് ഈ സൈറ്റ് കണ്ടതും, വെറുതെ തുറന്നപ്പോൾ ശിശിര പുഷ്പം കാണുകയും, അതിന്റെ ആഖ്യാന ഭംഗിയിൽ ലയിച്ചു പോകുകയും, സ്മിതയുടെ മറ്റു കഥകൾ തേടി വായിക്കുകയും ചെയ്തു. വായിക്കണമെന്ന് വിചാരിച്ചിട്ടും നടക്കാതെ പോയ പുസ്തകം ആണ് ഡാവിഞ്ചി കോഡ്, ഇപ്പോൾ ഇതാ അതും ഒരു മികച്ച എഴുത്തുകാരിയുടെ കാഴ്ചപ്പാടിൽ വായിക്കാനുള്ള അവസരം കിട്ടിയിരിക്കുന്നു.
വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന സ്മിതക്ക് ഇതും വളരെ ഭംഗിയാക്കുവാൻ സാധിക്കും.
കുട്ടിക്കാലത്ത് നാവിൽ നിന്ന് ഒഴിയാതെ അമ്പിളി അമ്മാവൻ എന്ന പേര് കൂടെയുണ്ടായിരുന്നു. ഹിന്ദി നാട്ടിൽ ചിലവിട്ട നാളുകളിൽ അത് പിന്നെ ചന്ദാ മാമ എന്നായി.
അതിൽപ്പിന്നെ ഇപ്പോഴാണ് ഈ പേര് കേൾക്കുന്നത്.
ശിശിരപുഷ്‌പം വായിച്ചതിൽ സന്തോഷം. ഞാൻ കണ്ട ജീവിതത്തിന്റെ ചില അംശങ്ങൾ അതിലുണ്ട്. കഥാപാത്രങ്ങൾ എനിക്ക് ചുറ്റും ചിലപ്പോഴൊക്കെ വന്ന് നിന്നിട്ടുമുണ്ട്.
ഇപ്പോൾ ഡാവിഞ്ചി വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. പിന്തുണ പിന്നെയും അപേക്ഷിക്കുന്നു.
സസ്നേഹം
സ്മിത
അഭിപ്രയം പറയാൻ ആയിട് ഇതിനു മുൻപ് ഞാൻ ഡേവിഞ്ചിക്കോഡ് വായിച്ചിട്ടില്ല. ചേച്ചി എഴുത്തു. കുറെ കൂടെ വായിച്ചിട് അഭിപ്രായങ്ങൾ അറിയിൽക്കാം.
ഓക്കേ അഭി... തീർച്ചയായും....
ഞാൻ ആദ്യം
സോണിയർ മരിച്ചത് എങ്ങനെയെന്ന് ആ ചിഹ്നങ്ങളിലൂടെ ലാങ്ഡിഡണിനു അറിയാൻ സാധിക്കുമോ...
അതാണോ ഈ കഥയുടെ പേര് ഡാവിഞ്ചി കോഡ് എന്നായത്
വല്ലാത്ത ജാതി പേരുകൾ .എഴുതാൻ പോലും പാട്..
പേജുകൾ കുറവാണ് എങ്കിലും വായിക്കാൻ ഇന്ട്രെസ്റ് ഉണ്ട്..
ആഴ്‌ച്ചയിൽ രണ്ട് പാർട്ട് എങ്കിലും ഇട്ടിതു പൂർത്തിയാക്കാൻ സാഹചര്യവും സമയവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു .സ്നേഹത്തോടെ-രാജാ
ലാംഗ്‌ഡാൺ ഇതിൽ ഉൾപ്പെടുന്നതിന്റെ വിശദശാംശങ്ങൾ രണ്ട് മൂന്ന് അധ്യായങ്ങൾക്ക് ശേഷമേ മനസ്സിലാക്കാൻ കഴിയൂ.
പിന്നെ പേരിലെ പ്രശ്നം..
ഫ്രാൻസിൽ ആണ് ആദ്യ സംഭവങ്ങൾ നടക്കുന്നത്. സ്വാഭാവികമായും ഫ്രഞ്ച് പേരുകൾ ആണ് വരിക. അമേരിക്കക്കാരനായി ലാങ്‌ഡൻ മാത്രമേയുള്ളൂ.
പിന്നെ കവർ ചിത്രത്തിന് നന്ദി
ഡോക്റ്റർ കുട്ടനും
സ്നേഹത്തോടെ
സ്മിത
താങ്ക്യൂ അഭി....
ഒരു കഥ കുപ്രസിദ്ധികൊണ്ട് സുപ്രസിദ്ധമാവുക.... അങ്ങനെയൊരു വിശേഷണം അവകാശപ്പെടാൻ അർഹതയുള്ള ഏക പുസ്തകം... ഒറ്റ വരിയിൽ അങ്ങനെ വിശേഷിപ്പിക്കാം ഡാവിഞ്ചികോഡിനെ...!!!
ജീവിതത്തിൽ ആദ്യമായി പുറംകവർ തുറന്നുനോക്കിയ പുസ്തകം: അതായിരുന്നു ഇത്. അന്ന് ദേവാലയത്തിൽ അറിയിപ്പുണ്ടായിരുന്നു ഒരിക്കലും വായിക്കരുതെന്ന്...!!!ചെറുപ്പത്തിൽ വല്ലാതെ ഭക്തി കൊടുമ്പിരി കൊണ്ടിരുന്നതിനാൽ... അതുകൊണ്ട് മാത്രം ഉപേക്ഷിച്ചുപോയ ഒന്നാണിത്.ഇന്നായിരുന്നെങ്കിൽ കേട്ടപാടെ അത് വായിക്കാൻ വേണ്ടി ഓടിയേനെ.
എന്തായാലും അന്ന് ഇതിനു പകരം കയ്യിൽ വന്ന 'പിയാനോ ടീച്ചർ' ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നത് വേറെകാര്യം.
എന്തായാലും അതിൽപ്പിന്നെ ഈ കൃതി വായിക്കാൻ ശ്രമിച്ചിട്ടില്ല. ഓർത്തിട്ടില്ല എന്നതാണ് ശെരി. എന്തായാലും സ്മിതാ മാഡത്തിന്റെ ഈ പരിഭാഷ മുടങ്ങാതെ വായിക്കാൻ പരമാവധി ശ്രമിക്കും... എന്താണിത്ര രഹസ്യമെന്നറിയാമല്ലോ.!!!
(ഒരു കുഞ്ഞാഭിപ്രായം കൂടി... സാധാരണ വിവർത്തകരെപ്പോലെ വേർഡ് ബൈ വേർഡ് മാറ്റാതെ ആ ആശയത്തെ സ്വന്തം വരികളിലേക്ക് മാറ്റിയാൽ ഞങ്ങൾ വായനക്കാർക്ക് കൂടുതൽ ആസ്വാദ്യകരമായിരിക്കും.. ബാക്കിയെല്ലാം മാഡത്തിന്റെ ഇഷ്ടം..
(ഒരു കുഞ്ഞാഭിപ്രായം കൂടി… സാധാരണ വിവർത്തകരെപ്പോലെ വേർഡ് ബൈ വേർഡ് മാറ്റാതെ ആ ആശയത്തെ സ്വന്തം വരികളിലേക്ക് മാറ്റിയാൽ ഞങ്ങൾ വായനക്കാർക്ക് കൂടുതൽ ആസ്വാദ്യകരമായിരിക്കും..)
ഉം.
അങ്ങനെയുള്ള വിവർത്തന ങ്ങളാണ് ആസ്വാദ്യകരമായി തോന്നിയിട്ടുള്ളത് ?
ത്രില്ലിംഗ്.?
ആശയത്തെ മാത്രമല്ല ആ വരിയുടെ ഭംഗി നമ്മുടെ ഭാഷയുടെ ഭംഗിയിലും എഴുതുകയാണെങ്കിൽ ഭേഷ്..?
( അഭിപ്രായം മാത്രം )
തീർച്ചയായും, ആ വഴിക്ക് ആണ് ശ്രമം.
പ്രിയ ഇരുട്ട്....
ആദ്യമായി വളരെ മൂല്യമുള്ള ഒരഭിപ്രായം പറഞ്ഞതിന് വളരെ നന്ദി. അഭിപ്രായപ്പെട്ടത് പോലെ എഴുതാനാണ് [വിവർത്തനം ചെയ്യാനാണ്] ഇഷ്ടം.
പദാനുപദ വിവർത്തനത്തിൽ വല്ലാത്തഒരാസ്വാരസ്യമുണ്ട്. അത് തീർച്ചയാണ്.
ആ ശ്രമം എന്റെ ഭാഗത്ത് നിന്നുണ്ടാവും.
നന്ദി.
ജോയും കൂടി വന്ന സ്ഥിതിക്ക് എഴുത്തിൽ സ്റ്റാൻഡേഡ് കുട്ടിയെ പറ്റൂ. ഒരു കഥ പോലെ വായിച്ചു അഭിപ്രായം. ഡാ വിഞ്ചികോഡ് ഭാഷാപരമായി അത്ര മികച്ച ഒരു പുസ്തകമായി ആരും വിലയിരുത്തിയിട്ടില്ല. അതിന്റെ പ്രമേയത്തിലെ ഡാർക്ക് റൂം ക്വളിറ്റിയാണ് വായനക്കാരെ വിഭ്രമിപ്പിക്കുന്നത്. പിന്നെ ഇനി മറ്റൊരു മികച്ച സസ്പെൻസ് ഉണ്ടാവില്ല എന്ന തോന്നലും.
വേഡ് ബൈ വേഡ് അല്ലാത്ത രീതിയിൽ വിവർത്തനം ചെയ്യാനാണ് ശ്രമം.
വാക്കുകൾ നല്ല ഊർജ്ജം നൽകുന്നു.
മടുക്കാതെ ലാപ്പിനു മുമ്പിലിരിക്കാൻ ഒരു കാരണം കൂടി
നന്ദി
ഞാൻ വന്നതിനെന്തിനാ സ്റ്റാൻഡേർഡ് കൂട്ടുന്നെ... കുറച്ചാലല്ലേ എനിക്ക് ക്ലിക്കൂ... എന്റെ പൊന്നു മാഡം... ഞാൻ ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാറില്ല... ക്ലാസ്സ്‌ആണെങ്കിൽ ആ വഴി തിരിഞ്ഞുപോലും നോക്കില്ല. (ലിറ്ററേചർ സ്റ്റുഡന്റ് ആയതിൽ പിന്നെ ഇംഗ്ളീഷ്‌എന്നു കേട്ടാലേ മുട്ടിടിക്കും)
Oho...ohoho...
♥️